Jump to content

ടാനൻബർഗ് യുദ്ധങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Battle of Tannenberg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടാനൻബർഗ് യുദ്ധങ്ങൾ
the Eastern Front of World War I ഭാഗം

Russian prisoners of war after the Battle of Tannenberg.
തിയതി23–30 August 1914
സ്ഥലംNear Allenstein, East Prussia (today Olsztyn, Poland)
ഫലംGerman victory
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
 റഷ്യ Germany
പടനായകരും മറ്റു നേതാക്കളും
റഷ്യൻ സാമ്രാജ്യം Alexander Samsonov 
റഷ്യൻ സാമ്രാജ്യം Paul von Rennenkampf
ജർമൻ സാമ്രാജ്യം Paul von Hindenburg
ജർമൻ സാമ്രാജ്യം Erich Ludendorff
ജർമൻ സാമ്രാജ്യംMax Hoffmann
ശക്തി
First Army (210,000)
Second Army (206,000)
Total: 416,000

Eighth Army (166,000)
നാശനഷ്ടങ്ങൾ
78,000 killed or wounded
92,000 POW
500 guns captured
170,000 total casualties[1]
5,000 killed
7,000 wounded
12,000 total casualties

ബാൾട്ടിക് തീരത്തിനടുത്ത് ടാനൻബർഗ് എന്ന സ്ഥലത്തു നടന്ന ചരിത്ര പ്രാധാന്യമുള്ള രണ്ടു യുദ്ധങ്ങളാണ് ടാനൻബർഗ് യുദ്ധങ്ങൾ. 1410-ലും 1914-ലുമാണ് ഈ യുദ്ധങ്ങൾ നടന്നത്. 1914-ലേത് ഒന്നാം ലോകയുദ്ധത്തിന്റെ ഭാഗമായി നടന്ന ഏറ്റുമുട്ടലായിരുന്നു. ടാനൻബർഗ് എന്ന പ്രദേശം ഇപ്പോൾ പോളണ്ടിലാണ് സ്ഥിതിചെയ്യുന്നത്. മുമ്പ് ഈ സ്ഥലം പൂർവ പ്രഷ്യയുടെ ഭാഗമായിരുന്നു.

ഒന്നാം ടാനൻബർഗ് യുദ്ധം

[തിരുത്തുക]

ആദ്യയുദ്ധം 1410 ജൂലൈ 15-ന് നടന്നു. ഗ്രൻവാൾഡ് യുദ്ധം എന്ന പേരിലും ഇതറിയപ്പെടുന്നു. പോളണ്ടുകാരും ലിത്വാനിയൻകാരും കൂടി ട്യൂട്ടോണിക് പ്രഭുക്കന്മാരെ നേരിട്ട യുദ്ധമായിരുന്നു ഇത്. പോളണ്ടിന്റെയും ലിത്വാനിയയുടെയും സൈന്യം ട്യൂട്ടോണിക് പ്രഭുക്കന്മാരുടെ ശക്തികേന്ദ്രമായിരുന്ന മാരിയൻബർഗ് ലക്ഷ്യമാക്കി നീങ്ങി. ഗ്രൻവാൾഡ്, ടാനൻബർഗ് എന്നീ ഗ്രാമങ്ങൾക്കു സമീപത്തുവച്ച് ശത്രുസൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ട്യൂട്ടോണിക് പ്രഭുക്കന്മാർക്ക് ലിത്വാനിയൻ സേനയെ പരാജയപ്പെടുത്താൻ കഴിഞ്ഞെങ്കിലും ഇവർക്കു പോളണ്ടിന്റെ സൈന്യത്തെ തോല്പിക്കാൻ കഴിഞ്ഞില്ല. പത്തു മണിക്കൂർ നീണ്ട യുദ്ധത്തിനൊടുവിൽ ട്യൂട്ടോണിക് പക്ഷത്തിനു പരാജയമുണ്ടായി. അവരുടെ ഗ്രാൻഡ് മാസ്റ്ററും മിക്ക കമാൻഡർമാരും 250-ഓളം പ്രഭുക്കന്മാരും കൊല്ലപ്പെട്ടു. ട്യൂട്ടോണിക് പ്രഭുക്കന്മാർ കയ്യടക്കി വച്ചിരുന്ന പല പ്രഷ്യൻ കോട്ടകളും (castle) പോളണ്ടിന്റെയും ലിത്വാനിയയുടെയും സേന കീഴടക്കി. എങ്കിലും മാരിയൻബർഗ് സംരക്ഷിക്കാൻ ട്യൂട്ടോണിക് പ്രഭുക്കന്മാർക്കു കഴിഞ്ഞു. 1410 സെപ്റ്റബറിൽ പോളിഷ്-ലിത്വാനിയൻ സേന പിൻവാങ്ങി.

കുരിശുയുദ്ധങ്ങളിൽ നേതൃത്വം നൽകിയിരുന്ന ട്യൂട്ടോണിക് പ്രഭുക്കന്മാരുടെ മുന്നേറ്റം തടഞ്ഞ യുദ്ധമായിരുന്നു ഇത്. ബാൾട്ടിക് തീരത്തുകൂടി കിഴക്കോട്ടുള്ള അവരുടെ നീക്കം ഈ യുദ്ധംമൂലം തടയപ്പെട്ടു. പ്രഭുക്കന്മാരുടെ സൈനിക ശക്തിക്കേറ്റ കനത്ത ആഘാതവുമായിത്തീർന്നു ഇത്. അവരുടെ രാഷ്ട്രീയ മേൽക്കോയ്മയുടെ തകർച്ചയ്ക്കു തുടക്കം കുറിക്കാനും ഈ സംഭവം സാഹചര്യമൊരുക്കി.

രണ്ടാം ടാനൻബർഗ് യുദ്ധം

[തിരുത്തുക]

ഒന്നാം ലോകയുദ്ധത്തിന്റെ ഭാഗമായി 1914 ആഗസ്റ്റ് 25 മുതൽ 30 വരെ നടന്നതാണ് രണ്ടാമത്തെ യുദ്ധം. ജർമനിയും റഷ്യയും തമ്മിലുള്ള യുദ്ധമായിരുന്നു ഇത്. പി. കെ. റന്നൻകാംഫിന്റെയും എ. വി. സാംസൊനോവിന്റെയും നേതൃത്വത്തിലുള്ള റഷ്യൻ സേന ജർമനിയുടെ ഭാഗമായ പൂർവ പ്രഷ്യയിൽ ആക്രമണം നടത്തി. പോൾ വൊൺ ഹിൻഡൻബർഗിന്റെയും എറിക് ലൂഡൻ ഡോർഫിന്റെയും നേതൃത്വത്തിലായിരുന്ന ജർമൻസേന ടാനൻബർഗിനു സമീപംവച്ച് റഷ്യൻ പടയെ പരാജയപ്പെടുത്തി. ജർമൻ ആക്രമണത്തിൽ റഷ്യയ്ക്കേറ്റ വൻപരാജയമായിരുന്നു ഇത്. ജർമനിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു നിർണായക വിജയമായി പര്യവസാനിച്ചു.

ഇതുംകൂടികാണുക

[തിരുത്തുക]

ഒന്നാം ലോകയുദ്ധം.

അവലംബം

[തിരുത്തുക]
  1. Sweetman 2004, പുറം. 158

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാനൻബർഗ് യുദ്ധങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാനൻബർഗ്_യുദ്ധങ്ങൾ&oldid=1692899" എന്ന താളിൽനിന്ന് ശേഖരിച്ചത്