കൊല്ലം യുദ്ധം
ദൃശ്യരൂപം
(Battle of Quilon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലം യുദ്ധം ക്വയ്‌ലൺ യുദ്ധം | |||||||
---|---|---|---|---|---|---|---|
തിരുവിതാംകൂർ - ഈസ്റ്റ് ഇന്ത്യ കമ്പനി ഭാഗം | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
ഈസ്റ്റ് ഇന്ത്യ കമ്പനി | തിരുവിതാംകൂർ | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
കേണൽ ചാൽമേഴ്സ് | വേലുത്തമ്പി ദളവ | ||||||
നാശനഷ്ടങ്ങൾ | |||||||
കുറവ് | ആറു പേരെ തടവിലാക്കി |
1809-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തിരിവിതാംകൂറും തമ്മിൽ നടന്ന യുദ്ധമാണ് കൊല്ലം യുദ്ധം അഥവാ ക്വയ്‌ലൺ യുദ്ധം (ഇംഗ്ലീഷ്: Battle of Quilon). കേണൽ ചാൽമേഴ്സ് കമ്പനിയുടെ സേനയേയും വേലുത്തമ്പി ദളവ തിരുവിതാംകൂറിന്റെ സേനയേയും നയിച്ചു. കൊല്ലം പീരങ്കി മൈതാനിയിൽ വച്ച് നടന്ന യുദ്ധം ആറു മണിക്കൂർ മാത്രമേ നീണ്ടു നിന്നുള്ളൂ.[അവലംബം ആവശ്യമാണ്] വാണിജ്യ നഗരമായ കൊല്ലത്ത് കമ്പനി ഒരു കന്റോൻമെന്റ് സ്ഥാപിച്ചതിൽ പ്രതിഷേധിച്ചാണു തിരുവിതാംകൂർ ആക്രമിച്ചത്. യുദ്ധത്തിനൊടുവിൽ വിജയിച്ച ഈസ്ററ് ഇന്ത്യാ കമ്പനി യുദ്ധത്തടവുകാരെ കോർട്ട്മാർഷൽ ചെയ്ത് മൈതാനിയിൽ വെച്ചുതന്നെ വെടിവച്ചു കൊന്നു. [1]