കാന്തളൂർ ശാല യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Battle of Kandalur Salai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചോഴ സാമ്രാജ്യവും ചേര സാമ്രാജ്യവും തമ്മിലുണ്ടായ ഒരു യുദ്ധമാണ് കാന്തളൂർ യുദ്ധം. ഇന്നത്തെ കേരളത്തിലെ വിഴിഞ്ഞം എന്ന സ്ഥലത്തുണ്ടായിരുന്ന തുറമുഖനഗരമായ വലിയശാലൈ[1] എന്ന പ്രദേശത്താണ് ഈ നാവിക യുദ്ധം നടന്നത്. പത്താം നൂറ്റാണ്ടിൽ രാജ രാജ ചോഴൻ ഒന്നാമൻ വലിയ പടയെടുപ്പുകൾ തുടങ്ങിയത് കാന്തളൂർ ശാലയിന്മേലുള്ള അധിനിവേശത്തിനു ശേഷമാണ്.

2009-ൽ തമിഴ്നാട്ടിൽ നിന്നും ലഭിച്ച ഒരു നായകക്കല്ലിൽ രാജരാജ ചോഴന്റെ കാലത്തുള്ള ഒരു ശിലാലിഖിതത്തിൽ നിന്നും “മലൈ ആളർകളെ തലയറുത്ത” രേഖകൾ കണ്ടെടുത്തു. ഈ ശിലാലിഖിതം ഏറെ നാളായി ചർച്ചയിലിരുന്ന - രാജരാജൻ കാന്തളൂരിൽ എന്ത് ചെയ്തു എന്ന വിഷയത്തിന് ഒരു തീരുമാനമുണ്ടാക്കി.[1] രാജരാജൻ കാന്തളൂരിന്റെ കപ്പലുകളെ നശിപ്പിച്ചോ? പെരിയശാലൈ എന്ന പേരിൽ കാന്തളൂരിൽ പ്രവർത്തിച്ചുവന്ന വേദപാഠശാലകളെ സ്വന്തം അധികാരത്തിൻ കീഴിൽ കൊണ്ടുവന്നോ എന്നിങ്ങനെ പല ചോദ്യങ്ങൾ മിച്ചമായിരുന്നു. കണ്ടെടുക്കപ്പെട്ട രേഖകൾ പടി, മേല്പറഞ്ഞവ ശരിയായിരുന്നു എന്നും കാന്തളൂരിൽ രാജരാജൻ ഒരു മണ്ഡപം നിർമ്മിച്ചു എന്നും കാണുന്നു.[1]

പത്താം നൂറ്റാണ്ടിൽ (985 ഏ.ഡി കാലഘട്ടം) പാണ്ഡ്യരുടെയും സിംഹളരുടെയും പട്ടാളം ചേരനാടിന്റെ സഖ്യകക്ഷികൾ ആയിരുന്നു. രാജരാജ ചോഴൻ ഒന്നാമന്റെ ആദ്യത്തെ പടയോട്ടം കുലശേഖര മന്നന്മാരുടെയും പാണ്ഡ്യരുടെയും സിംഹളരുടെയും സംയുക്ത സേനയ്ക്കെതിരെ ആയിരുന്നു.[2]

കാന്തള്ളൂർ പോര് രാജരാജ ചോഴൻ ഒന്നാമന്റെ സൈനിക നേട്ടമായി കണക്കാക്കപ്പെടുന്നു. ഭാസ്കര രവിവർമ്മൻ ഒന്നാമൻ (962-1019 ഏഡി) എന്ന കുലശേഖര രാജാവിനെ പിടിച്ചു കെട്ടിയതും അപമാനിച്ചതും ആണ് ഒരു യുദ്ധമായി പരിണമിച്ചത്. നയതന്ത്രപരമായ പ്രതിരോധത്തിനായി ഉള്ള ആദ്യ യുദ്ധം കൂടിയാണ് കാന്തളൂർ ശാലയിലേത്. ചേരനാട്ടിന്റെതായ ഒരു കപ്പൽ പടയെ കാന്തളൂർ തുറമുഖത്ത് നശിപ്പിക്കുകയുണ്ടായി. എങ്കിലും യുദ്ധം ജയിക്കാൻ ഏറെ വർഷത്തെ കാത്തിരിപ്പ് വേണ്ടിവന്നു. രാജരാജന്റെ ആദ്യകാല മംഗളപത്രങ്ങളിൽ “കാന്തളൂർ ശാലയൈ കലമറുത്ത” എന്ന വിശേഷണം ഉണ്ടായിരുന്നു. തഞ്ചാവൂർ കൽ‌വെട്ടുകളിൽ ചേരനാടിനെയും പാണ്ഡ്യനാടിനെയും തോൽപ്പിച്ച വിവരങ്ങൾ പറയുന്നു.[3][4]

എന്നിരിക്കിലും, ചില ചരിത്രകാരന്മാരുടെ ഭാഷ്യത്തിൽ, കാന്തളൂർ ശാല പാണ്ഡ്യന്മാരുടെ ഭരണത്തിലായിരുന്നുവെന്നും പാണ്ഡ്യന്മാരെ തോല്പിച്ചാണ് ചോഴന്മാർ കൈക്കലാക്കിയതെന്നും ആണ്. തമിഴ് കവിയായ “കവിമണി” ദേശിക വിനായകം പിള്ളൈ പറഞ്ഞത്, ചേരമന്നൻ കാന്തളൂർ ശാലയിലെ വിദ്യാലയങ്ങൾക്ക് സൌജന്യ ഭക്ഷ്യധാന്യ വിതരണം നിർത്തിയപ്പോൾ ചോഴമന്നൻ അതിൽ ഇടപെട്ടു ധാന്യവിതരണം പുനഃസ്ഥാപിച്ചു എന്നാണ്. ഒരു വലിയ വിഭാഗം ചരിത്രകാരന്മാർ ഈ തിയറിക്ക് എതിരാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Friday Review Chennai / Heritage : Unearthed stone ends debate". The Hindu. 2009-11-27. Archived from the original on 2013-11-10. Retrieved 2011-05-07.
  2. "Rajaraja began his conquests by attacking the confederation between the rulers of the Pandya and Kerala kingdoms and of Ceylon" - KAN Sastri, History of South India p 164
  3. KAN Sastri, The Colas
  4. Chakravarti, Prithwis Chandra (December 1930). "Naval Warfare in ancient India". The Indian Historical Quarterly. 4 (4): 645–664. The naval supremacy of the Colas continued under the immediate successors of Rajendra. Rajadhiraja, as stated above, not only defeated and destroyed the Chera fleet at Kandalur but sent out his squadrons on an expedition against Ceylon.
"https://ml.wikipedia.org/w/index.php?title=കാന്തളൂർ_ശാല_യുദ്ധം&oldid=3926495" എന്ന താളിൽനിന്ന് ശേഖരിച്ചത്