ബാർഡി അൾത്താർപീസ് (പർമിജിയാനോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bardi Altarpiece (Parmigianino) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Bardi Altarpiece
കലാകാരൻParmigianino
വർഷം1521
MediumTempera on panel
അളവുകൾ203 cm × 130 cm (80 in × 51 in)
സ്ഥാനംChurch of Santa Maria, Bardi

ഇറ്റാലിയൻ ചിത്രകാരനായ പാർമിജിയാനിനോയുടെ ഇറ്റാലിയൻ മാനേറിസ്റ്റ് ചിത്രമാണ് ബാർഡി അൾത്താർപീസ് (ഇറ്റാലിയൻ: പാലാ ഡി ബാർഡി), ക്രിസ്തുവർഷം 1521-ൽ ഇറ്റലിയിലെ ബാർഡിയിൽ എമിലിയ-റൊമാഗ്നയിലെ സാന്താ മരിയ പള്ളിയിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു.

ചരിത്രം[തിരുത്തുക]

1521-ൽ ഇറ്റാലിയൻ യുദ്ധങ്ങളുടെ സമയത്ത് പ്രോസ്പെറോ കൊളോണയുടെ കീഴിൽ സാമ്രാജ്യത്വ-മാർപ്പാപ്പ സൈന്യം പാർമ ആക്രമിച്ചു. അന്ന് പതിനേഴുകാരനായ പാർമിജിയാനിനോയെ അദ്ദേഹത്തിന്റെ കുടുംബം വിയഡാനയിലേക്ക് കസിൻ വീട്ടിലേക്ക് അയച്ചു. ഇറ്റാലിയൻ നവോത്ഥാന കലാ ജീവചരിത്രകാരൻ ജോർജിയോ വസാരി പറയുന്നതനുസരിച്ച്,[1] അവിടെ പാർമിജിയാനിനോ രണ്ട് ടെമ്പറ പാനലുകൾ വരച്ചു: സെന്റ് ഫ്രാൻസിസ് റിസീവിംഗ് ദി സ്റ്റിഗ്മാറ്റ (നഷ്ടപ്പെട്ടു), സാൻ പിയട്രോ പള്ളിയിൽ സ്ഥാപിച്ച മാരേജ് ഓഫ് സെന്റ് കാതറിൻ. 1629-ൽ മാന്റുവാൻ പിന്തുടർച്ചയുദ്ധത്തിൽ ചിത്രങ്ങൾ മോഷ്ടിച്ച് പർമയിലേക്ക് കൊണ്ടുവന്നു. പിന്നീട്, അജ്ഞാതമായ സാഹചര്യങ്ങളിൽ, പാർമയ്ക്കടുത്തുള്ള ബാർഡി എന്ന പട്ടണത്തിലേക്ക് ഇത് മാറ്റി: ഇവിടെ, 1860-ൽ, അക്കാദമി ഓഫ് ഫൈൻ ആർട്സ് ഓഫ് പാർമയിലെ അംഗങ്ങൾ പാർമിജിയാനിനോയെ ഔദ്യോഗികമായി അംഗീകരിച്ചെങ്കിലും തിരിച്ചറിയൽ 1930 വരെ തർക്കത്തിലായിരുന്നു.

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

2oopx

ഫ്ലോറൻസ്, റോം, ബൊലോഗ്ന, അദ്ദേഹത്തിന്റെ ജന്മനഗരമായ പാർമ എന്നിവിടങ്ങളിൽ ഒരു ഇറ്റാലിയൻ മാനേറിസ്റ്റ് ചിത്രകാരനും അച്ചടി നിർമ്മാതാവുമായിരുന്നു പർമിഗിയാനിനോ.[2] US: /-ɑːˈ-/,[3] അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സവിശേഷതയായി "ഉൽകൃഷ്‌ടമായ വിഷയാസക്തി"യും പലപ്പോഴും മാതൃകകളുടെ ദീർഘീകരണവുമാണ്. അതിനുദാഹരണമായി വിഷൻ ഓഫ് സെന്റ് ജെറോം (1527), ലോംഗ് നെക്ക് വിത്ത് മഡോണ (1534) തുടങ്ങിയ ചിത്രങ്ങളും ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ മുഴുവൻ കരിയറിലും മാനേറിസ്റ്റ് കാലഘട്ടത്തിൽ ഉൾപ്പെടുന്ന ആദ്യ തലമുറയിലെ ഏറ്റവും അറിയപ്പെടുന്ന കലാകാരനായി അദ്ദേഹം അറിയപ്പെടുന്നു.[4]

അവലംബം[തിരുത്തുക]

  1. Giorgio Vasari, Lives of the Most Excellent Painters, Sculptors, and Architects
  2. "Parmigianino". Oxford Dictionaries. Oxford University Press. Retrieved 15 June 2019. {{cite web}}: no-break space character in |work= at position 9 (help)
  3. "Parmigianino". Merriam-Webster Dictionary. Retrieved 15 June 2019.
  4. Hartt, pp. 568-578, 578 quoted