ബാർബറ ഡബ്ല്യു. ടച്ച്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Barbara W. Tuchman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാർബറ ഡബ്ല്യു. ടച്ച്മാൻ
പ്രമാണം:Tuchman-portrait.jpg
ജനനംബാർബറ വർത്തൈം
(1912-01-30)ജനുവരി 30, 1912
ന്യൂ യോർക്ക് നഗരം
മരണംഫെബ്രുവരി 6, 1989(1989-02-06) (പ്രായം 77)[1]
ഗ്രീൻ‌വിച്ച്, കണക്റ്റിക്കട്ട്
തൊഴിൽഎഴുത്തുകാരൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ
ദേശീയതഅമേരിക്കൻ
Period1938–1988 (writer)
Genreചരിത്രം
വിഷയംമധ്യകാലഘട്ടം, നവോത്ഥാനം, അമേരിക്കൻ വിപ്ലവം, എഡ്വേർഡിയൻ കാലഘട്ടം, ഒന്നാം ലോക മഹായുദ്ധം
പങ്കാളിലെസ്റ്റർ ആർ. ടച്ച്മാൻ (m. 1940; died 1997)
കുട്ടികൾമൂന്ന് പെൺമക്കൾ
ബന്ധുക്കൾമൗറീസ് വർത്തൈം (പിതാവ്)
ഹെൻറി മൊർഗൻതാവ്
(മാതൃ മുത്തച്ഛൻ)
Henry Morgenthau, Jr.
(മാതൃ അമ്മാവൻ)
റോബർട്ട് എം. മോർഗെന്താവ് (കസിൻ)
ജെസീക്ക മാത്യൂസ് (മകൾ)

ഒരു അമേരിക്കൻ ചരിത്രകാരിയും എഴുത്തുകാരിയും ആയിരുന്നു ബാർബറ വർത്തൈം ടച്ച്മാൻ(/ ˈtʌkmən /; ജനുവരി 30, 1912 - ഫെബ്രുവരി 6, 1989). ഒന്നാം ലോകമഹായുദ്ധത്തിന്റെ ആദ്യമാസത്തെ ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകമായ ദി ഗൺസ് ഓഫ് ഓഗസ്റ്റ് (1962), ജനറൽ ജോസഫ് സ്റ്റിൽവെല്ലിന്റെ ജീവചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സ്റ്റിൽവെൽ ആന്റ് ദ അമേരിക്കൻ എക്സ്പീരിയൻസ് ഇൻ ചൈന (1971) എന്നിവയ്ക്കായി രണ്ട് തവണ പുലിറ്റ്‌സർ സമ്മാനം നേടി. [2]ജനപ്രിയ ചരിത്രം എഴുതുന്നതിൽ ടച്ച്മാൻ ശ്രദ്ധ കേന്ദ്രീകരിച്ചു.

ആദ്യകാലങ്ങളിൽ[തിരുത്തുക]

1912 ജനുവരി 30 നാണ് വെർതൈം ജനിച്ചത്, ബാങ്കർ മൗറീസ് വെർതൈമിന്റെയും ആദ്യ ഭാര്യ അൽമ മോർഗെന്തൗവിന്റെയും മകളായിരുന്നു. അവരുടെ പിതാവ് സമ്പത്തും അന്തസ്സും ഉള്ള വ്യക്തിയായിരുന്നു ദി നേഷൻ മാസികയുടെ ഉടമ, അമേരിക്കൻ ജൂത കോൺഗ്രസിന്റെ പ്രസിഡന്റ്, പ്രമുഖ ആർട്ട് കളക്ടർ, തിയേറ്റർ ഗിൽഡിന്റെ സ്ഥാപകൻ എന്നിവയായിരുന്നു. [3] ഓട്ടോമൻ സാമ്രാജ്യത്തിലെ വുഡ്രോ വിൽസന്റെ അംബാസഡറായിരുന്ന ഹെൻറി മോർഗെന്തൗവിന്റെ മകളായിരുന്നു അമ്മ.[3]

ദ ഗൺസ് ഓഫ് ഓഗസ്റ്റ് എന്ന പുസ്തകത്തിൽ അവർ അത് വ്യക്തമായി പരാമർശിച്ചിട്ടില്ലെങ്കിലും, ദ പർസ്യൂട്ട് ഓഫ് ദ ജർമ്മൻ ബാറ്റിൽ ലൈറ്റ് ക്രൂസർ ബ്രെസ്ലാവ് എന്ന പുസ്തകത്തിൽ സുപ്രധാന സംഭവങ്ങളിലൊന്നിൽ ടച്ച്മാൻ ഉൾപ്പെട്ടിരുന്നു. പിന്തുടരലിനെക്കുറിച്ചുള്ള അവരുടെ വിവരണത്തിൽ, "അന്ന് [ഓഗസ്റ്റ് 10, 1914] കോൺസ്റ്റാന്റിനോപ്പിളിൽ ചെറിയ ഇറ്റാലിയൻ പാസഞ്ചർ സ്റ്റീമർ എത്തി. പടക്കപ്പലുകളായ ഗൊബെൻ, ബ്രെസ്ലൌ എന്നിവക്കെതിരായ ഗ്ലൗസെസ്റ്ററിന്റെ നടപടിക്കു സാക്ഷ്യം വഹിച്ചു. യാത്രക്കാരിൽ അമേരിക്കൻ അംബാസഡർ ശ്രീ. ഹെൻ‌റി മോർ‌ഗെൻ‌തൗവിന്റെ മൂന്ന് പേരക്കുട്ടികളും മകളും മരുമകനും ഉണ്ടായിരുന്നു." [4] ഹെൻ‌റി മോർ‌ഗെൻ‌തൗവിന്റെ കൊച്ചുമകളായിരുന്നുവെന്ന് അവർ സ്വയം പരാമർശിക്കുന്നു. ഇത് പിൽ‌ക്കാലത്തെ പ്രാക്ടീസിംഗ് ഹിസ്റ്ററി എന്ന പുസ്തകത്തിൽ സ്ഥിരീകരിച്ചു. [5] അവരുടെ പിതാവ് മൗറീസ് വർത്തൈം, 1914 ഓഗസ്റ്റ് 29 ന് കോൺസ്റ്റാന്റിനോപ്പിളിൽ നിന്ന് ജറുസലേമിലേക്ക് യാത്ര ചെയ്തു, അവിടത്തെ ജൂത സമൂഹത്തിന് പണം എത്തിച്ചു. അങ്ങനെ, രണ്ടുവയസ്സിൽ, പടക്കപ്പലുകളായ ഗോബെൻ, ബ്രെസ്ലൌ എന്നിവയെ പിന്തുടർന്ന സംഭവത്തിൽ ടച്ച്മാൻ സന്നിഹിതനായിരുന്നു. 48 വർഷത്തിനുശേഷം അവർ അത് രേഖപ്പെടുത്തി.

ലൂസി ഫിച്ച് പെർകിൻസ്, ജി.എ. ഹെന്റി, അലക്സാണ്ടർ ഡുമാസിന്റെ ചരിത്ര നോവലുകൾ എന്നിവ ചെറുപ്രായത്തിൽ തന്നെ ടച്ച്മാനെ സ്വാധീനിച്ചിരുന്നു. [3] ആദ്യകാലത്ത് മാൻഹട്ടനിലെ അപ്പർ വെസ്റ്റ് ഭാഗത്തുള്ള വാൾഡൻ സ്കൂളിൽ ചേർന്നു.[6] ചരിത്രവും സാഹിത്യവും പഠിച്ചുകൊണ്ട് 1933-ൽ റാഡ്ക്ലിഫ് കോളേജിൽ നിന്ന് ബിരുദം നേടി.[3]

ഗവേഷകയും പത്രപ്രവർത്തകയും[തിരുത്തുക]

ബിരുദാനന്തരം, ന്യൂയോർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പസഫിക് റിലേഷൻസിൽ വോളണ്ടിയർ റിസർച്ച് അസിസ്റ്റന്റായി ജോലി ചെയ്തു, 1934–35 ൽ ടോക്കിയോയിൽ ഒരു വർഷം ചെലവഴിച്ചു. ട്രാൻസ് സൈബീരിയൻ റെയിൽവേ വഴി മോസ്കോയിൽനിന്ന് അമേരിക്കയിലേക്ക് മടങ്ങുന്നതിന് മുമ്പ് ചൈനയിൽ ഒരു മാസം ചെലവഴിച്ചു. [3] 1937-ൽ പിതാവ് പ്രസിദ്ധീകരണം വിൽക്കുന്നതുവരെ ഒരു ലേഖകയെന്ന നിലയിൽ അവർ ദ നേഷന് സംഭാവന നൽകി. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ നിന്നുള്ള വിവരണങ്ങൾക്കായി വലൻസിയയിലേക്കും മാഡ്രിഡിലേക്കും പോയി.[1] ആദ്യത്തെ പുസ്തകം അവരുടെ സ്പാനിഷ് അനുഭവമായ ദ ലോസ്റ്റ് ബ്രിട്ടീഷ് പോളിസി: ബ്രിട്ടൻ ആന്റ് സ്പെയിൻ സിൻസ് 1700 1938-ൽ പ്രസിദ്ധീകരിച്ചു.

1940-ൽ മാൻഹട്ടനിലെ മൗണ്ട് സിനായി സ്കൂൾ ഓഫ് മെഡിസിനിൽ ഇന്റേണിസ്റ്റും മെഡിക്കൽ ഗവേഷകനും ക്ലിനിക്കൽ മെഡിസിൻ പ്രൊഫസറുമായ ലെസ്റ്റർ ആർ. ടച്ച്മാനെ വെർതൈം വിവാഹം കഴിച്ചു. അവർക്ക് കാർനെഗീ എൻ‌ഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസ് പ്രസിഡന്റായ ജെസീക്ക മാത്യൂസ് ഉൾപ്പെടെ മൂന്ന് പെൺമക്കളുണ്ടായിരുന്നു.[7]

ഗ്രന്ഥസൂചിക[തിരുത്തുക]

പുസ്തകങ്ങൾ[തിരുത്തുക]

  • The Lost British Policy: Britain and Spain Since 1700. London: United Editorial, 1938. OCLC 1437885
  • Bible and Sword: England and Palestine from the Bronze Age to Balfour. New York: New York University Press, 1956. OCLC 445506
  • The Zimmermann Telegram. New York: Viking Press, 1958. OCLC 221110341
  • The Guns of August. New York: Macmillan, 1962. OCLC 781625312
  • The Proud Tower: A Portrait of the World Before the War, 1890–1914. New York: Macmillan, 1966. ISBN 0345405013
  • Stilwell and the American Experience in China, 1911–45 (1971) OCLC 109537
  • Notes from China. New York: Collier, 1972. OCLC 570634
  • A Distant Mirror: The Calamitous Fourteenth Century. New York: Alfred A. Knopf, 1978. ISBN 0394400267
  • Practicing History: Selected Essays. New York: Alfred A. Knopf, 1981. ISBN 0394520866
  • The March of Folly: From Troy to Vietnam. New York: Knopf/Random House, 1984. ISBN 0394527771
  • The First Salute: A View of the American Revolution. New York: Knopf/Random House, 1988. ISBN 0394553330

മറ്റ് കൃതികൾ[തിരുത്തുക]

  • America's Security in the 1980s. London: International Institute for Strategic Studies, 1982.
  • The Book: A Lecture Sponsored by the Center for the Book in the Library of Congress and the Authors’ League of America, Presented at the Library of Congress, October 17, 1979. Washington, DC: Library of Congress, 1980.

അവലംബം[തിരുത്തുക]

  1. 1.0 1.1 Barbara Tuchman Dead at 77; A Pulitzer-Winning Historian. The New York Times, February 7, 1989.
  2. Ernest Becker. "The Pulitzer Prizes | General Nonfiction". Pulitzer.org. Retrieved November 27, 2012.
  3. 3.0 3.1 3.2 3.3 3.4 Oliver B. Pollack, "Barbara W. Tuchman (1912–1989)," in Paula E. Hyman and Deborah Dash Moore (eds.), Jewish Women in America: An Historical Encyclopedia: Volume II, M-Z. New York: Routledge, 1997; pp. 1414–1416.
  4. Tuchman, Barbara W (1962). The guns of August. New York: The Macmillan Company. ISBN 9781617939310. OCLC 830668272.
  5. Tuchman, Barbara W. (1981). Practicing history : selected essays (1st ed.). New York: Alfred A. Knopf. ISBN 0394520866. OCLC 7460683.
  6. Douglas Martin, Walden School, At 73, Files for Bankruptcy, The New York Times, June 23, 1987
  7. "Lester Tuchman, Internist and professor, 93". New York Times. December 19, 1997. Retrieved November 27, 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ ബാർബറ ഡബ്ല്യു. ടച്ച്മാൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ബാർബറ_ഡബ്ല്യു._ടച്ച്മാൻ&oldid=3779627" എന്ന താളിൽനിന്ന് ശേഖരിച്ചത്