Jump to content

ബാംഗ്ലൂർ കൊട്ടാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bangalore Palace എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലണ്ടിലെ വിൻഡ്സോർ കാസിലിന്റെ രൂപത്തിൽ ബാംഗ്ലൂരിൽ നിർമ്മിച്ച ഒരു കൊട്ടാരമാണ് ബാംഗ്ലൂർ കൊട്ടാരം. ബാംഗ്ലൂർ സെൻട്രൽ ഹൈസ്കൂളിലെ ആദ്യത്തെ പ്രധാനാദ്ധ്യാപകനായ റെവ്. ഗാരെട്ടാണ് ഈ കൊട്ടാരം നിർമ്മിച്ചത്.

ബാംഗ്ലൂർ പാലസിന്റെ ചിത്രം

നിർമ്മാണം

[തിരുത്തുക]

1862-ൽ തുടങ്ങിയ ഈ കെട്ടിടത്തിന്റെ പണി പൂർത്തിയായത് 1944ലാണ്. 1884-ൽ മൈസൂർ രാജാവായ ചാമരാജ വോഡയാർ ഈ കൊട്ടാരം വിലയ്ക്കു വാങ്ങിയിരുന്നു. ഇപ്പോഴും ഈ കൊട്ടാരം മൈസൂർ രാജകുടുംബാംഗങ്ങളുടെ നിയന്ത്രണത്തിലാണ്

നിർമ്മാണ ചരിത്രം

[തിരുത്തുക]

45,000 സ്ക്വയർ ഫീറ്റ് തറ വിസ്തൃതിയുള്ള ഈ കൊട്ടാരത്തിന്റെ പണി ആദ്യമായി ആരംഭിച്ചത് റെവ്. ഗാരെട്ടാണ്. കൊട്ടാരവും അതിനോട് ചേർന്നുള്ള മൈതാനവും ഉൾപ്പെടുന്ന സ്ഥലം ഏകദേശം 454 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു. 1884-ൽ മൈസൂർ രാജാവായ ചാമരാജ് വൊഡയാർ 40,000 രൂപയ്ക്കാണ് ഈ കൊട്ടാരം വിലയ്ക്കു വാങ്ങിയത്. പിന്നീട് ഈ കൊട്ടാരം പുതുക്കി പണിയുകയുണ്ടായി.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബാംഗ്ലൂർ_കൊട്ടാരം&oldid=3082088" എന്ന താളിൽനിന്ന് ശേഖരിച്ചത്