ബനാറസ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Banaras (2009 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബനാറസ്
സംവിധാനംനേമം പുഷ്പരാജ്
നിർമ്മാണംഎം.ആർ. നായർ
കഥഎം.ആർ. നായർ
തിരക്കഥചെറിയാൻ കല്പകവാടി
അഭിനേതാക്കൾവിനീത്
ദേവൻ
കാവ്യ മാധവൻ
നവ്യ നായർ
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
പിരപ്പൻ‌കോട് മുരളി
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംപി.സി. മോഹനൻ
സ്റ്റുഡിയോകാസി ഫിലിംസ്
വിതരണംഅരോമ റിലീസ്
റിലീസിങ് തീയതി2009 ഏപ്രിൽ 7
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം128 മിനിറ്റ്

നേമം പുഷ്പരാജിന്റെ സംവിധാനത്തിൽ വിനീത്, ദേവൻ, കാവ്യ മാധവൻ, നവ്യ നായർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ, നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യമുള്ള, ഒരു മലയാളചലച്ചിത്രമാണ് ബനാറസ്. കാശി ഫിലിംസിന്റെ ബാനറിൽ എം.ആർ. നായർ നിർമ്മാണം ചെയ്ത ഈ ചിത്രം അരോമ റിലീസ് വിതരണം ചെയ്തിരിക്കുന്നു. എം.ആർ. നായർ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ചെറിയാൻ കൽ‌പകവാടി ആണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി, പിറപ്പൻ‌കോട് മുരളി എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് ഔസേപ്പച്ചൻ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. മധുരം ഗായതി മീര – സുദീപ് കുമാർ, ശ്രേയ ഘോഷാൽ
  2. ശിവഗംഗേ ശിവാംഗനേ – കെ.ജെ. യേശുദാസ്
  3. ചാന്ത് തൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ – ശ്രേയ ഘോഷാൽ, കോറസ്
  4. കൂവരം കിളി പൈതലേ – വിജയ് യേശുദാസ്, ശ്വേത മോഹൻ
  5. തിരിചീ നസർ – ഉസ്താദ് ഫയാസ് ഖാൻ
  6. ശിവ ഗംഗേ ശിലാംഗനേ – സുജാത മോഹൻ
  7. ഫോക്ക് ഡ്രാമ – സുദീപ് കുമാർ (ഗാനരചന: പിറപ്പൻ‌കോട് മുരളി)

അണിയറ പ്രവർത്തകർ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

ഈ ചിത്രത്തിലെ "ചാന്തു തൊട്ടില്ലേ" എന്ന ഗാനത്തിന്‌ ശ്രേയ ഘോഷാൽ 2009-ലെ മികച്ച പിന്നണിഗായികയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി

പുറത്തേക്കള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബനാറസ്_(ചലച്ചിത്രം)&oldid=2895778" എന്ന താളിൽനിന്ന് ശേഖരിച്ചത്