ബാണാപുരം ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Banapuram temple, vaniyambalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീ ത്രിപുര സുന്ദരീ ദേവീക്ഷേത്രം
പ്രമാണം:Banapuram temple - Vaniyambalam para 08.jpg
ശ്രീ ത്രിപുര സുന്ദരീ ദേവീക്ഷേത്രം is located in Kerala
ശ്രീ ത്രിപുര സുന്ദരീ ദേവീക്ഷേത്രം
ശ്രീ ത്രിപുര സുന്ദരീ ദേവീക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:11°55′08″N 76°15′27″E / 11.91889°N 76.25750°E / 11.91889; 76.25750
പേരുകൾ
മറാത്തി:बाणापुरम् क्षेत्रम्
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:മലപ്പുറം
പ്രദേശം:വാണിയമ്പലം
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പാർവ്വതി ,
പ്രധാന ഉത്സവങ്ങൾ:തൃക്കാർത്തിക
ക്ഷേത്രങ്ങൾ:2
ചരിത്രം
തന്ത്രി:അരീപ്പുറത്ത് മന
ക്ഷേത്രഭരണസമിതി:ലോക്കൽ കമ്മറ്റി

മലപ്പുറം ജില്ലയിൽ പഴയ ഏറനാട് താലൂക്കിൽ വാണിയമ്പലത്ത് പ്രസിദ്ധമായ വാണിയമ്പലം പാറമേലാണ് ബാണാപുരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വളരെ ഉയരമുള്ള പാറമേൽ പടിഞ്ഞാട്ട് അഭിമുഖമായ ഭഗവതി ആണ് പ്രധാന പ്രതിഷ്ഠ. 100 അടിയോളം ഉയരമുള്ള വലിയ ഒരു പാറ മേലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളത്.

വിവരണം.[തിരുത്തുക]

കരിക്കാട് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ഈ പാറമേൽ അടുത്തകാലത്താണ് ദേവീ ചൈതന്യം ദർശനമായത്. പിന്നീട് ഉത്തരോത്തരം ക്ഷേത്രം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്നു. അരീപ്പുറത്ത് മന കുടുംബാംഗങ്ങളാണ് തന്ത്രം അവകാശികൾ.

ചട്ടുകക്കുളം[തിരുത്തുക]

ക്ഷേത്രത്തിനു തെക്ക് മാറി പാറയുടെ മുകളിൽ ഒരു വെള്ളക്കുണ്ടുണ്ട്. ദേവി ചട്ടുകം എറിഞ്ഞതാണെന്നു കരുതുന്നു. കരിമ്പാറയുടെ മുകളിൽ വറ്റാത്ത ഈ കുളം ഒരു അത്ഭുതമാണ്.

എത്തിച്ചേരാൻ[തിരുത്തുക]

  • തീവണ്ടി നിലയം: വാണീയമ്പലം സ്റ്റേഷൻ (ഷൊർണൂർ നിലമ്പൂർ പാത) 500 മീറ്റർ
  • ബസ്: വണ്ടൂർ കാളികാവ് പാതയിൽ വാണിയമ്പലത്ത് നിന്നും 500 മീറ്റർ .

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണീകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാണാപുരം_ക്ഷേത്രം&oldid=4072396" എന്ന താളിൽനിന്ന് ശേഖരിച്ചത്