ബാലൻ പൂതേരി
ബാലൻ പൂതേരി | |
---|---|
തൂലികാ നാമം | ബാലൻ പൂതേരി |
തൊഴിൽ | ഗ്രന്ഥകാരൻ |
ദേശീയത | ഇന്ത്യ |
Genre | ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ |
വിഷയം | സാമൂഹികം,ആദ്ധ്യാത്മികം, ഹിന്ദുമതം |
അവാർഡുകൾ | പത്മശ്രീ പുരസ്കാരം |
പങ്കാളി | ശാന്ത |
മലയാള സാഹിത്യകാരനാണ് ബാലൻ പൂതേരി. ഇരുനൂറിൽപ്പരം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്[2]. സാഹിത്യരംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2021-ലെ പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്[3].
ജീവിതരേഖ
[തിരുത്തുക]1955 ജൂൺ 16ന് ചാഞ്ചുക്കുട്ടിയുടെയും മാണിയമ്മയുടെയും മകനായി പൂതേരി വീട്ടിൽ ജനിച്ച[1] ബാലൻ പൂതേരിയുടെ ജന്മസ്ഥലം കോഴിക്കോട് ജില്ലയിലെ ഫറോക്കിലാണെങ്കിലും ഇപ്പോൾ താമസം മലപ്പുറം ജില്ലയിലെ കാടപ്പടിയിലാണ്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ചരിത്രത്തിൽ ബിരുദം നേടി[1]. പരേതയായ (2021 നവംബർ 9-ന് അന്തരിച്ചു) ശാന്തയാണ് ഭാര്യ. മകൻ രാംലാൽ[2]. ഒറ്റപ്പെട്ടുപോയ അഗതികൾക്ക് അഭയം നൽകാൻ 'ശ്രീകൃഷ്ണ സേവാശ്രമം' എന്ന പേരിൽ വീടിനോടനുബന്ധിച്ച് അനാഥ മന്ദിരവും നടത്തുന്നുണ്ട്[1]. സംസ്കൃത രക്ഷ യോജനയുടെ കോഴിക്കോട് ജില്ല ഓർഗനൈസർ, സർവകലാശാലയുടെ വയോജന വിദ്യാഭ്യാസ ട്രസ്റ്റി സമിതി സെന്ററുകളുടെ സൂപ്പർവൈസർ, മലബാർ ക്ഷേത്ര ട്രസ്റ്റി സമിതി സെക്രട്ടറി, കാൻഫെഡ് അംഗം, മദ്യവർജന സമിതി ജില്ല സെക്രട്ടറി എന്നീസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്[1].
സാഹിത്യ ജീവിതം
[തിരുത്തുക]ജന്മനാൽ തന്നെ ബാലൻ പൂതേരിയുടെ വലത് കണ്ണിന് കാഴ്ച നഷ്ടമായിരുന്നു. ഇടത് കണ്ണിന്റെ കാഴ്ചയും പരിമിതമായിരുന്നു. പി.എസ്.എം.ഒ. കോളേജിലെ എം.എ. ചരിത്ര പഠനത്തിനുശേഷം 1983-ൽ ആദ്യ പുസ്തകമായ ക്ഷേത്ര ആരാധനയെഴുതി. 1997-ൽ അമ്പതാമത്തെ പുസ്തകമായ ഗുരുവായൂർ ഏകാദശി പ്രസിദ്ധീകരിച്ചു[2]. അറുപത്തിമൂന്ന് പുസ്തകങ്ങളുടെ രചന പിന്നിട്ടപ്പോൾ ഇടതു കണ്ണിന്റെയും കാഴ്ച നഷ്ടമാവാൻ തുടങ്ങി. പിന്നീട് സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സഹായത്തോടെയായിരുന്നു രചന. 2017 ഒക്ടോബർ 19 ന് ശ്രീനാരായണ ഗുരുദേവനും ഹൈന്ദവ നവോത്ഥാനവും എന്ന ഇരുനൂറാമത്തെ പുസ്തകം ഡോ. പി.കെ.വാരിയർ പ്രകാശനം ചെയ്തു[2].
കൃതികൾ
[തിരുത്തുക]- ക്ഷേത്ര ആരാധന
- ഗുരുവായൂർ ഏകാദശി
- ശ്രീകൃഷ്ണ ചരിതം
- മുത്തപ്പൻ കഥകൾ
- ഹിന്ദുമതം സനാതനധർമം
- ശ്രീരാമ ഭജന
- രാമായണം കഥ
- സീതാദേവി
- ശ്രീനാരായണ ഗുരുദേവനും ഹൈന്ദവ നവോത്ഥാനവും
പുരസ്കാരങ്ങൾ
[തിരുത്തുക]- 2011-ലെ കേരള സർക്കാറിന്റെ വികലാംഗ പ്രതിഭ പുരസ്‌കാരം
- ജയശ്രീ പുരസ്‌കാരം
- ലത്തിൻ കത്തോലിക്ക ഐക്യവേദിയുടെ സുവർണ വിശിഷ്ട സേവാരത്നം
- ജൂബിലി പുരസ്‌കാരം
- കുഞ്ഞുണ്ണി പുരസ്‌കാരം
- ജ്ഞാനാമൃതം പുരസ്‌കാരം[2]
- പത്മശ്രീ പുരസ്കാരം - 2021[3]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 ""ബാലൻ പൂതേരി: അകക്കണ്ണിലെ അക്ഷരവെളിച്ചത്തിനുള്ള അംഗീകാരം"". Madhyamam. Archived from the original on 2021-02-02. Retrieved 26 ജനുവരി 2021.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ 2.0 2.1 2.2 2.3 2.4 "കണ്ണുകളിലെ ഇരുട്ടിനെ അക്ഷരവെളിച്ചം കൊണ്ട് അതിജീവിച്ചു; ബാലൻ പൂതേരിക്ക് പദ്മശ്രീ". മാതൃഭൂമി. Archived from the original on 2021-01-26. Retrieved 26 ജനുവരി 2021.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 3.0 3.1 Press Release -Ministry of Home Affaris