ബാച്ചിലർ ഓഫ് കൊമേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bachelor of Commerce എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊമേഴ്സും അനുബന്ധ വിഷയങ്ങളും ഉൾപ്പെട്ട ഒരു ബിരുദ കോഴ്സാണ് ബാച്ചിലർ ഓഫ് കൊമേഴ്സ് അഥവാ ബി.കോം. ചില സ്ഥലങ്ങളിൽ ബാച്ചിലർ ഓഫ് കൊമേഴ്സ് ةنووةةسوةةظ.ةةّ روسو


"وتمرينات ونبرة ആൻഡ് അഡ്മിനിസ്ട്രേഷൻ എന്നും ഈ കോഴ്സ് അറിയപ്പെടാറുണ്ട്. കോമൺവെൽത്ത് രാജ്യങ്ങളിൽ വളരെയധികം പ്രചാരത്തിലുള്ള ഒരു കോഴ്സാണിത്. യു.കെ.യിൽ ഈ ഡിഗ്രി കോഴ്സ് ലഭ്യമല്ല.

ദൈർഘ്യം[തിരുത്തുക]

വിവിധ രാജ്യങ്ങളിൽ ഈ കോഴ്സിന്റെ ദൈർഘ്യത്തിൽ വ്യത്യാസമുണ്ട്. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക മുതലായ രാജ്യങ്ങളിൽ 3 വർഷമാണ് ബി.കോം കോഴ്സിന്റെ ദൈർഘ്യം. കാനഡ, അയർലന്റ് തുടങ്ങിയ രാജ്യങ്ങളിൽ 4 വർഷവും, പാകിസ്താനിൽ 2 വർഷവുമാണ് ഈ കോഴ്സിന്റെ ദൈർഘ്യം.

തുടർപഠനം[തിരുത്തുക]

ബി.കോം ബിരുദധാരികൾ എം.കോം, എം.ബി.എ., മാസ്റ്റർ ഓഫ് ഫിനാൻസ്, മാസ്റ്റർ ഓഫ് അക്കൗണ്ടിംഗ് തുടങ്ങിയ ബിരുദാനന്തര ബിരുദ കോഴ്സുകളോ, സി.എ., സി.എം.എ., സി.പി.എ., സി.ജി.എ. മുതലായ പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സുകളോ ആണ് സാധാരണയായി തിരഞ്ഞെടുക്കാറുള്ളത്.

കേരളത്തിൽ[തിരുത്തുക]

കേരളത്തിലെ സർവകലാശാലകൾ വാർഷികമായും സെമസ്റ്ററായും ബി.കോം കോഴ്സുകൾ നടത്തുന്നുണ്ട്. കേരളത്തിൽ വളരെയധികം ഡിമാൻഡുള്ള കോഴ്സാണ് ബി.കോം

"https://ml.wikipedia.org/w/index.php?title=ബാച്ചിലർ_ഓഫ്_കൊമേഴ്സ്&oldid=2892416" എന്ന താളിൽനിന്ന് ശേഖരിച്ചത്