ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്നോളജി ആന്റ്‌ സയൻസ്‌, പിലാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(BITS Pilani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Birla Institute of Technology and Science (BITS), Pilani
बिरला प्रौद्योगिकी एवं विज्ञान संस्थान पिलानी
ആദർശസൂക്തംज्ञानं परम् बलं
gyanam paramam balam

"Knowledge is Power Supreme"
തരംPrivate
സ്ഥാപിതം1929. Became Deemed University in 1964
ചാൻസലർകുമാര്‌ മം‌ഗലം ബിർള
വൈസ്-ചാൻസലർപ്രൊഫ. എൽ ‍. കെ. മഹേശ്വരി
കാര്യനിർവ്വാഹകർ
347
ബിരുദവിദ്യാർത്ഥികൾ2000 annual intake
185 annual intake
സ്ഥലംPilani (1929), India
Goa (2004), India
Hyderabad (2008), India
Dubai (2000), UAE
AlumniBITSAA
അഫിലിയേഷനുകൾACU, WACE
വെബ്‌സൈറ്റ്BITS-Pilani, Pilani Campus,
BITS-Pilani, Goa Campus
BITS-Pilani, Hyderabad Campus
BITS-Pilani, Dubai Campus
പ്രമാണം:Molecule (Sciences), Lotus (Humanities), Rocket (Technology)

രാജസ്ഥാനിലെ‍ പിലാനിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്‌ ബിറ്റ്സ്‌' എന്നറിയപ്പെടുന്ന ബിർള ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്നോളജി ആന്റ്‌ സയൻസ്‌[1][2]. ബിറ്റ്സിന്‌ ബിറ്റ്സ്, പിലാനി - ദുബായ് [3], ബിറ്റ്സ്, പിലാനി - ഗോവ [4], ബിറ്റ്സ്, പിലാനി - ഹൈദരാബാദ് [5] എന്നീ കാമ്പസുകളുമുണ്ട്‌. പുറമേ ബാംഗ്ലൂരിൽ ഒരു എക്സ്റ്റൻഷൻ സെന്ററും (extension centre) ഉണ്ട്‌. ഈ സ്ഥാപനം ബിർള എജ്യൂക്കേഷനൽ ട്രസ്റ്റ്‌ (BET) -നു കീഴിലുള്ളതാണ്‌. 2009 ഇന്ത്യ റ്റുടേ, ഔട്‌ലുക് എന്നിവ ഇന്ത്യയിലെ ഏറ്റവും മികച്ച സ്വകാര്യ റ്റെക്നോളജി വിദ്യാഭ്യാസസ്ഥാപനമായി ബിറ്റ്സിനെ തെരഞ്ഞെടുത്തു. [6] വർഷങ്ങളായി ഇന്ത്യയിലെ മികച്ച പത്ത് സ്ഥാപനങ്ങളിൽ ഐ. ഐ. ടി. കളോടൊപ്പം ബിറ്റ്സും സ്ഥാനം കണ്ടെത്തുന്നു. ഏഷ്യയിലെ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിലും ബിറ്റ്സ് സ്ഥാനം നേടി[7].

ചരിത്രം[തിരുത്തുക]

1964-ൽ, ബിർളയുടെ കീഴിലുള്ള വിവിധ കലാലയങ്ങൾ ഏകീകരിച്ചാണ്‌ ബിർള ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌ ആന്റ്‌ ടെക്നോളജി സ്ഥാപിച്ചത്‌. ആദ്യകാലങ്ങളിൽ(1964-1970) ഫോർഡ്‌ ഫൗണ്ടേഷന്റെയും MIT-യുടെയും സഹകരണവും ലഭിച്ചിരുന്നു[8][9].

പ്രവേശനം[തിരുത്തുക]

2005 അദ്ധ്യയനവർഷം മുതൽ പ്രവേശനം ബിറ്റ്സ്‌ അഡ്മിഷൻ ടെസ്റ്റ്‌(BITSAT) വഴിയാണ്‌. ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതം‌,ഇംഗ്ലീഷ്‌ വിഷയങ്ങളിൽ GRE മാതൃകയിലുള്ള online പ്രവേശനപ്പരീക്ഷ വർഷംതോറും മെയ്‌-ജൂണ്‍ മാസങ്ങളിൽ നടത്തുന്നു[10]. ഇന്ത്യയിൽ യാതൊരുവിധ സംവരണവും ഇല്ലാത്ത ഏക ഉന്നതവിദ്യാഭ്യാസസ്ഥാപനം ബിറ്റ്സ്‌, പിലാനിയാണ്‌.‍[11][12]

അദ്ധ്യയനം[തിരുത്തുക]

ബിറ്റ്സ്‌, പിലാനി engineering, science, management studies, pharmacy എന്നീ വിഷയങ്ങളിൽ B.E., M.E., Integrated M.Sc., M.B.A., B.Parm, M.Pharm എന്നീ ബിരുദങ്ങൾ നൽകുന്നു[13]. ഗവേഷണരംഗത്തും സംഭാവനകൾ നൽകുന്നു. ബിറ്റ്സ്‌,പിലാനി-യുടെ അദ്ധ്യയനപദ്ധതിയുടെ പ്രത്യേകതയാണ്‌ 6 മാസം നീണ്ടുനിൽക്കുന്ന Practice School. ഈ കാലയളവിൽ വിദ്യാർത്ഥികൾ തങ്ങളുടെ പാഠ്യവിഷയത്തിനനുയോജ്യമായ ഗവേഷണസ്ഥാപനത്തിലോ, വ്യവസായസ്ഥാപനത്തിലോ പ്രവർത്തിക്കുന്നു. ഇത്‌, വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പ്രവൃത്തിപരിചയം നേടിത്തരുന്നു.[14]

സർവകലാശാല-വ്യവസായസം‌രം‌ഭ-സഹകരണം[തിരുത്തുക]

ബിറ്റ്സ് പിലാനി വ്യവസായസം‌രം‌ഭങ്ങളുമായി നടത്തുന്ന സഹകരണപ്രവർത്തനങ്ങൾ മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഒരു മാതൃകയാണ്. യാഹൂ!, ഹിന്ദുസ്ഥാൻ എയ്‌റൊനോടിക്സ് ലിമിറ്റഡ്, എസ്. എ. പി., ഭാരത് ഫോർജ്, ഹണിവെൽ‌ ‌, ആന്ധ്ര ബാങ്ക്, നാഷനൽ തെർമൽ പവർ കോർപറേഷൻ , സിസ്കോ, ടെക്സാസ് ഇൻസ്റ്റ്രമെന്റ്സ് എന്നിവ ബിറ്റ്സുമായി ഇത്തരം സഹകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏതാനും സ്ഥാപനങ്ങളാണ്‌[15]. ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി ക്യൂറി എന്നൊരു ജേർണൽ 2008 ഏപ്രിൽ മുതൽ പ്രസിദ്ധീകരിക്കുന്നു[16]. വിപ്രോ ടെക്നോളജീസുമായി നടത്തുന്ന സഹകരണപരിപാടി അന്താരാഷ്ട്രതലത്തിൽ തന്നെ പുരസ്കാരങ്ങൾ നേടി[17].

പാഠ്യേതരപ്രവർത്തനങ്ങൾ[തിരുത്തുക]

ബിറ്റ്സ്‌, പിലാനിയിലെ വിദ്യാർത്ഥികൾ ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന പരിപാടികൾ ‍:

  • BOSM:ബിറ്റ്സ്‌ ഓപ്പൺ സ്പോർട്സ്‌ മീറ്റ്‌[18]
  • OASIS:കലാമേള‍[19][20]
  • APOGEE: technical festival[21]
  • INTERFACE:management festival[22]
  • CONQUEST:entrepreneurship contest [23]

പൂർവ്വവിദ്യാർത്ഥിസംഘടന[തിരുത്തുക]

ബിറ്റ്സ്‌ അലുമ്നൈ അസോസിയേഷൻ അഥവാ ബിറ്റ്സാ (BITSAA) ഒരു ലാഭേചഛയില്ലാത്ത സംഘടനയെന്ന നിലയിൽ വിദ്യാഭ്യാസരം‌ഗത്തും സേവനരം‌ഗത്തും വളരെ സജീവമായി പ്രവർത്തിക്കുന്നു[24]. ബിറ്റ്സ്‌‌കണക്റ്റ്, ബിറ്റ്സുനാമി തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ബിറ്റ്സിനും സമൂഹത്തിനും ആവശ്യമായ സേവനങ്ങൾ ചെയ്യുന്നു [25].

കൈരളി[തിരുത്തുക]

ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്നോളജി ആന്റ്‌ സയൻസ്‌, പിലാനി(ബിറ്റ്സ്‌, പിലാനി)-യിലെ മലയാളികളുടെ സംഘടനയാണ്‌ 'കൈരളി'. പിലാനി-യിലുണ്ടായിരുന്ന 'കേരള അസോസിയേഷൻ' പരിണാമം പ്രാപിച്ചാണ്‌ കൈരളി രൂപീകൃതമായത്‌. ആദ്യകാലങ്ങളിൽ പിലാനി-യിലെ എല്ലാ മലയാളികളും അംഗങ്ങളായിരുന്ന സംഘടനയിൽ ഇപ്പോൾ ബിർള ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്നോളജി ആന്റ്‌ സയൻസ്‌, പിലാനി(ബിറ്റ്സ്‌, പിലാനി)-യിലെ അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ്‌ സജീവപ്രവർത്തകർ ‍.

കൈരളി-യിലെ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികളാണ്‌ മുൻകൈ എടുത്തുനടത്തുന്നത്‌. ഓണം, വിഷു ആഘോഷങ്ങൾക്കുപുറമേ ഓരോ സെമസ്റ്ററിലും കേരളീയരീതിയിൽ വിഭവസമൃദ്ധമായ 'സായാഹ്നസദ്യ' നടത്താറുണ്ട്‌. കാര്യപരിപാടിയിൽ പ്രധാനം 'വർണപ്പകിട്ട്‌'(പുതിയ അംഗങ്ങളുടെ കലാപരിപാടികൾ), 'മഴവില്ല്'(വിനോദത്തിനായുള്ള മത്സരപരിപാടികൾ),ഏറ്റവും ഒടുവിൽ 'കുട്ടിക്കളി'(കായികമത്സരങ്ങൾ), മലയാള സിനിമയുടെ പ്രദർശനം എന്നിവ നടത്തുന്നു. കൈരളിയുടെ ആഭിമുഖ്യത്തിൽ വിനോദയാത്രകളും വർഷം തോറും സംഘടിപ്പിച്ചുവരുന്നു.

കൂടുതൽ വിവരങ്ങൾക്ക്‌[തിരുത്തുക]

ബിറ്റ്സ്, പിലാനി
ബിറ്റ്സ്, പിലാനി - ഗോവ Archived 2010-03-06 at the Wayback Machine.
ബിറ്റ്സ്, പിലാനി - ദുബായ് Archived 2010-01-06 at the Wayback Machine.
ബിറ്റ്സ്, പിലാനി - ഹൈദരാബാദ് Archived 2008-12-11 at the Wayback Machine.
ബിറ്റ്സാ ഇന്റർനാഷനൽ

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.bits-pilani.ac.in
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-09-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-09.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-01-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-10-23.
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-10-23.
  5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-12-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-09.
  6. http://indiatoday.intoday.in/index.php?option=com_content&task=view&id=45867&sectionid=30&Itemid=1&issueid=109
  7. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-03-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-09.
  8. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-10-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-09.
  9. http://thesilentbreeze.wordpress.com/2008/09/19/bits-pilani-and-iit-kanpur-how-mit-comes-into-the-loop/
  10. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-11-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-09.
  11. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-01-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-09.
  12. http://www.prlog.org/10021129-bits-pilani-rajasthan-towering-above-the-rest-in-india-today.html
  13. http://www.highereducationinindia.com/engineering/bits-pilani.html
  14. http://www.prlog.org/10021129-bits-pilani-rajasthan-towering-above-the-rest-in-india-today.html
  15. http://bitsianwings.blogspot.com/2008/08/bits-pilani-industry-university.html
  16. http://www.indiaprwire.com/pressrelease/education/200804178852.htm[പ്രവർത്തിക്കാത്ത കണ്ണി]
  17. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-11-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-09.
  18. http://www.bits-bosm.com/[പ്രവർത്തിക്കാത്ത കണ്ണി]
  19. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-10-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-10-23.
  20. http://www.bits-oasis.org/
  21. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-10-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-10-23.
  22. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-10-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-10-23.
  23. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-07-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-06-28.
  24. http://www.bitsaa.org
  25. http://www.bitsaa.org/?page=initiatives