ബി. രാജീവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(B. Rajeevan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബി. രാജീവൻ കൊല്ലത്ത്, 2013

പ്രമുഖ മലയാള സാഹിത്യ വിമർശകനും അദ്ധ്യാപകനുമാണ് ബി. രാജീവൻ(ജനനം: 1946)

ജീവിതരേഖ[തിരുത്തുക]

1946-ൽ കായംകുളത്ത്‌ ജനിച്ചു. കൊല്ലം എസ്‌.എൻ. കോളജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും പഠിച്ചു. 1971 മുതൽ ഗവണ്മെന്റ്‌ കോളജുകളിൽ മലയാള സാഹിത്യം പഠിപ്പിക്കുന്നു. 1975-ൽ ‘അടിയന്തരാവസ്‌ഥ’യ്‌ക്കെതിരെ നിലകൊണ്ട നക്‌സലൈറ്റ്‌ അനുഭാവി എന്ന നിലയിൽ പോലീസ്‌ മർദ്ദനവും വീട്ടുതടങ്കലും നേരിട്ടു. 1980-ൽ ‘ജനകീയ സാംസ്‌കാരികവേദി’യുടെ സംസ്‌ഥാന കമ്മിറ്റിയിൽ പ്രവർത്തിച്ചുകൊണ്ട്‌ വിവിധ സമരങ്ങളിൽ പങ്കെടുത്തു. വിലക്കുകൾ ലംഘിച്ചതിന്റെ പേരിൽ അറസ്‌റ്റുചെയ്യപ്പെടുകയും ദീർഘകാലം കോളജദ്ധ്യാപകജോലിയിൽനിന്നു പുറത്താക്കപ്പെടുകയും ചെയ്‌തു. 1969 മുതൽ തത്ത്വശാസ്‌ത്രം, സൗന്ദര്യശാസ്‌ത്രം, ചരിത്രം, രാഷ്‌ട്രീയചിന്ത, സിനിമ, കവിത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച്‌ പ്രബന്ധങ്ങൾ എഴുതുന്നു. 1975 മുതൽ സാവിത്രിയോടൊപ്പം ജീവിക്കാൻ തുടങ്ങി.[1]

കൃതികൾ[തിരുത്തുക]

  • സ്വാതന്ത്ര്യത്തിന്റെ സമഗ്രത
  • ജൈവരാഷ്ട്രീയവും ജനസഞ്ചയവും
  • മാർക്‌സിസവും ശാസ്‌ത്രവും
  • അന്യവത്‌കരണവും യോഗവും
  • ജനനിബിഡമായ ദന്തഗോപുരം
  • വർത്തമാനത്തിന്റെ ചരിത്രം
  • വാക്കുകളും വസ്‌തുക്കളും[2]
  • ഇ.എം.എസിന്റെ സ്വപ്‌നം

പുരസ്കാരം[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം(2011) - വാക്കുകളും വസ്‌തുക്കളും [3]
  • കേരള ലൈബ്രറി കൗൺസിൽ അവാർഡ്, 2015
  • എം. എൻ. വിജയൻ അവാർഡ് , 2014
  • ഒ.വി വിജയൻ പുരസ്കാരം, 2013
  • ഡോ. സി. പി. മേനോൻ പുരസ്കാരം, 2013
  • ബഷീർ പുരസ്കാരം, 2011
  • നരേന്ദ്ര പ്രസാദ് ഫൗണ്ടേഷൻ അവാർഡ്, 2011
  • ഗുരു ദർശന അവാർഡ്, 2011
  • ഡോ. ശാന്തകുമാരൻ തമ്പി ഫൗണ്ടേഷൻ അവാർഡ്, 2011

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-29. Retrieved 2012-08-02.
  2. "വായന". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 689. 2011 മെയ് 09. Retrieved 2013 മാർച്ച് 13. {{cite news}}: Check date values in: |accessdate= and |date= (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-01. Retrieved 2012-08-02.

http://rajeevan.org/about/

"https://ml.wikipedia.org/w/index.php?title=ബി._രാജീവൻ&oldid=3639014" എന്ന താളിൽനിന്ന് ശേഖരിച്ചത്