ബി. മാധവൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(B. Madhavan Nair എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബി. മാധവൻ നായർ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
മുൻഗാമിഇ.പി. ഈപ്പൻ
പിൻഗാമിആറ്റിങ്ങൽ എൻ. ഗോപാലപിള്ള
മണ്ഡലംതിരുവനന്തപുരം-1
വ്യക്തിഗത വിവരങ്ങൾ
ജനനം(1933-02-00)ഫെബ്രുവരി , 1933
മരണംമാർച്ച് 24, 2009(2009-03-24) (പ്രായം 76)
രാഷ്ട്രീയ കക്ഷിഎസ്.എസ്.പി.
പങ്കാളിപി. വത്സലാ ദേവി
കുട്ടികൾ1 മകൻ, 3 മകൾ
മാതാപിതാക്കൾ
  • ജി. ബാലകൃഷ്ണപിള്ള (അച്ഛൻ)
  • കെ. കമലാക്ഷിയമ്മ (അമ്മ)
As of ജനുവരി 14, 2021
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു സോഷ്യലിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ബി. മാധവൻ നായർ[1]. തിരുവനന്തപുരം-1 നിയമസഭാമണ്ഡലത്തിൽ നിന്നും എസ്.എസ്.പി. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. ജി. ബാലകൃഷ്ണപിള്ള, കെ. കമലാക്ഷിയമ്മ ദമ്പതികളുടെ മകനായി 1933 ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് ജനിച്ചു. പി. വത്സലാദേവിയായിരുന്നു ഭാര്യ, ഇവർക്ക് ഒരു മകനും മൂന്ന് പെണ്മക്കളുമാണുണ്ടായിരുന്നത്.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തിയ മാധവൻ നായർ പി.എസ്.പി.യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. 1965ലും 1967ലും അദ്ദേഹം തിരുവനന്തപുരം-1 നിയോജകമണ്ഡലത്തിൽ നിന്നും എസ്.എസ്.പി.യുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എസ്.എസ്.പിയുടെ നിയമസഭാകക്ഷി സെക്രട്ടറി, കേരളാ ഘടകം ജോയിന്റ് സെക്രട്ടറി എന്നീ പദവികളും വഹിച്ചിരുന്നു. 1970-71 കാലഘട്ടത്തിൽ തിരുവിതാംകൂർ രാജാവിന്റെ പ്രതിനിധിയായി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അംഗമായ അദ്ദേഹം 1971-74 വരെ നിയമസഭാ സമാജികരുടെ പ്രതിനിധിയായും തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അംഗവും പ്രസിഡന്റുമായിരുന്നു[2]. ദീർഘകാലം വലിയശാലാ വാർഡിൽ നിന്നുള്ള തിരുവനന്തപുരം നഗരസഭാ കൗൺസിലറായിരുന്ന അദ്ദേഹം തിരുവനന്തപുരം നഗരസഭയുടെ ഡെപ്യൂട്ടി മേയർ പദവിയും വഹിച്ചിരുന്നു. 2009 മാർച്ച് 24ന് അദ്ദേഹം അന്തരിച്ചു.

തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1967[3] തിരുവനന്തപുരം -1 നിയമസഭാമണ്ഡലം ബി. മാധവൻ നായർ എസ്.എസ്.പി. 22,152 2,221 എം.എൻ. ഗോപിനാഥൻ നായർ കോൺഗ്രസ് 19,931
2 1965[4] തിരുവനന്തപുരം -1 നിയമസഭാമണ്ഡലം ബി. മാധവൻ നായർ എസ്.എസ്.പി. 14,865 227 എം.എൻ. ഗോപിനാഥൻ നായർ കോൺഗ്രസ് 14,638

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". Retrieved 2021-01-14.
  2. http://klaproceedings.niyamasabha.org/pdf/KLA-012-00139-00022.pdf
  3. "Kerala Assembly Election Results in 1967". Archived from the original on 2021-01-08. Retrieved 2020-12-11.
  4. "Kerala Assembly Election Results in 1965". Archived from the original on 2020-11-30. Retrieved 2020-12-14.
"https://ml.wikipedia.org/w/index.php?title=ബി._മാധവൻ_നായർ&oldid=3821726" എന്ന താളിൽനിന്ന് ശേഖരിച്ചത്