ബി.കെ.എൽ. വലവൽക്കർ റൂറൽ മെഡിക്കൽ കോളേജ്
| തരം | മെഡിക്കൽ കോളേജ് & ആശുപത്രി |
|---|---|
| സ്ഥാപിതം | 2015 |
| മേൽവിലാസം | സവർദ, മഹാരാഷ്ട്ര, ഇന്ത്യ |
| അഫിലിയേഷനുകൾ | മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് |
| വെബ്‌സൈറ്റ് | https://bklwrmc.com/ |
മഹാരാഷ്ട്രയിലെ സവർദയിലുള്ള ഒരു സമ്പൂർണ മെഡിക്കൽ കോളേജാണ് ബി.കെ.എൽ. വലവൽക്കർ റൂറൽ മെഡിക്കൽ കോളേജ്. ബാച്ചിലർ ഓഫ് മെഡിസിൻ, ബാച്ചിലർ ഓഫ് സർജറി (എംബിബിഎസ്) ബിരുദം നൽകുന്ന ഈ കോളേജിന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ട്.
മുംബൈ-ഗോവ ഹൈവേയിൽ ചിപ്ലൂണിൽ നിന്ന് 16 കിലോമീറ്ററും മുംബൈയിൽ നിന്ന് 290 കിലോമീറ്ററും അകലെയുള്ള സവർദ ഗ്രാമത്തിലാണ് ബി.കെ.എൽ. വലവൽക്കർ റൂറൽ മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്.
ഗ്രാമീണ ജനതയ്ക്ക് അവരുടെ വീട്ടുപടിക്കൽത്തന്നെ ആധുനിക വൈദ്യസേവനങ്ങൾ ലഭ്യമാക്കേണ്ടതിന്റെ അടിയന്തര ആവശ്യകത കണക്കിലെടുത്താണ് എസ്.വി.ജെ.സി. ട്രസ്റ്റ് 2015-ൽ 100 സീറ്റുകളുള്ള ഒരു മെഡിക്കൽ കോളേജ് ആരംഭിച്ചത്. ഈ കോളേജിൽ നിന്ന് പരിശീലനം നേടുന്ന മെഡിക്കൽ വിദ്യാർത്ഥികൾ പ്രാദേശിക സമൂഹങ്ങൾക്ക് തങ്ങളുടെ സേവനം നൽകുമെന്നും അത് ഈ സമൂഹങ്ങളിലെ ആരോഗ്യസേവനങ്ങളുടെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.
2015 സെപ്റ്റംബർ 1-ന് ബി.കെ.എൽ. വലവൽക്കർ റൂറൽ മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്തു. നാസിക്കിലെ മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ പ്രോ വൈസ് ചാൻസലർ ഡോ. ശേഖർ രാജ്ദേർക്കർ ആയിരുന്നു ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥി.
നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) വഴിയുള്ള മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് കോളേജിലേക്കുള്ള പ്രവേശനം. ഇപ്പോൾ പ്രതിവർഷം 150 ബിരുദ വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകുന്നത്.