Jump to content

പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Award എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Wiktionary
Wiktionary
Award എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

മികച്ച നേട്ടങ്ങൾക്ക് ഒരു വ്യക്തിക്കോ, ഒരു സമൂഹത്തിനോ നൽകുന്ന അംഗീകാരമാണ് പുരസ്കാരം. സാധാരണ രീതിയിൽ പുരസ്കാരം നൽകുന്നത് ഒരു ട്രോഫി, സർട്ടിഫിക്കറ്റ്, ബാഡ്ജ്, പുരസ്കാര പിൻ, റിബ്ബൺ എന്നിവയുടെ രൂപത്തിലാണ്. പുരസ്കാരത്തിന് ഒരു വ്യക്തിയുടേയോ, പ്രസ്ഥാനത്തിന്റേയോ പേരിൽ നൽകപ്പെടാം. ശാസ്ത്ര-സാഹിത്യ-സാമ്പത്തിക-സാമൂഹ്യ മേഖലകളിലെ പ്രവർത്തനങ്ങളെ മാനിച്ചുകൊണ്ട് നൽകി വരുന്ന ഒരു പുരസ്കാരമാണ് നോബൽ പുരസ്കാരം. കൂടാതെ ഒരു പൊതുസമൂഹത്തിൽ ഒരു പ്രസ്താവനയിലൂടെയോ, എഴുത്തു പ്രചരണത്തിലൂടെയോ അഭിനന്ദിക്കുന്നതും പുരസ്കാരമായി കണക്കാക്കുന്നു .

ചില പ്രശസ്ത പുരസ്കാരങ്ങൾ ലഭിക്കുന്ന ആളുകൾ അവരുടെ പേരിന്റെ കൂടെ പുരസ്കാരത്തിന്റെ പേരും ചേർക്കാറുണ്ട്. ചലച്ചിത്ര ലോകത്ത് നൽകി വരുന്ന ചില പുരസ്കാരങ്ങളാണ് ഓസ്കാർ പുരസ്കാരം, ഫിലിംഫെയർ പുരസ്കാരം എന്നിവ.

ചില സ്ഥാപനങ്ങളിൽ മികച്ച ജോലിക്കാരനുള്ള പുരസ്കാരങ്ങൾ എന്നിവയും നൽകാറുണ്ട്.

"https://ml.wikipedia.org/w/index.php?title=പുരസ്കാരം&oldid=4115851" എന്ന താളിൽനിന്ന് ശേഖരിച്ചത്