അവകാശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Avakasi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അവകാശി
സംവിധാനംആന്റണി മിത്രദാസ്
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനകെ.പി. കൊട്ടാരക്കര
തിരക്കഥകെ.പി. കൊട്ടാരക്കര
അഭിനേതാക്കൾപ്രേം നസീർ
ടി.എസ്. മുത്തയ്യ
എസ്.പി. പിള്ള
കൊട്ടാരക്കര ശ്രീധരൻ നായർ
മിസ്സ് കുമാരി
അടൂർ പങ്കജം
പങ്കജവല്ലി
ശ്രീകണ്ഠൻ നായർ
നാണുക്കുട്ടൻ
മുതുകുളം രാഘവൻ പിള്ള
സോമൻ (പ)
സേതുലക്ഷ്മി
അമ്പലപ്പുഴ മീനാക്ഷി
അമ്പലപ്പുഴ രാജമ്മ
സംഗീതംബ്രദർ ലക്ഷ്മണൻ
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഛായാഗ്രഹണംഎൻ.എസ് മണി
ചിത്രസംയോജനംകെ.ഡി. ജോർജ്ജ്
വിതരണംഎ. കുമാരസ്വാമി റിലീസ്
റിലീസിങ് തീയതി16/03/1954
രാജ്യംഇന്ത്യ
ഭാഷമലയാളം

1954-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അവകാശി. പ്രേം നസീറും, മിസ്സ് കുമാരിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം പ്രേം നസീറിന്റെ നാലാമത്തെ ചിത്രമായിരുന്നു. ബോക്സ് ഓഫീസിൽ വൻവിജയമായിരുന്ന ഈ ചിത്രത്തിലാണ് സി.എസ്. രാധാദേവി ആദ്യഗാനം പാടിയത്. നീല പ്രൊഡക്ഷൻസിന്റ് ബാനറിൽ മെരിലാൻഡ് സ്റ്റുഡിയോയിൽ പി. സുബ്രഹ്മണ്യം നിർമിച്ച ഈ ചിത്രത്തിന്റെ കഥയും സംഭാഷണവും എഴുതിയത് കെ.പി. കൊട്ടാരക്കരയാണ്. തിരുനയിനാർകുറിച്ചി മാധവൻ നായർ എഴുതിയ 8 ഗാനങ്ങൾക്ക് ബ്രദർ ലക്ഷ്മൺ ഈണം നൽകി. കൃഷ്ണ ഇളമൺ ശബ്ദലേഖനവും, എം.വി. കൊച്ചാപ്പു രംഗസംവിധാനവും, എൻ.എസ്. മണി ഛായാഗ്രഹണവും, സി.ഡി. ജൊർജ്ജ് ചിത്രസംയോജനവും നിർവഹിച്ചു. കേരളത്തിൽ ഈ ചിത്രം വിതരണത്തിനെത്തിച്ചത് ഫിലിം ഡിസ്ട്രിബ്യൂട്ടിഗ് കമ്പനിയാണ്. ആന്റണി മിത്രദാസ് സംവിധാനം ചെയ്ത അവകാശി 1954 മാർച്ച് 16-ന് പ്രദർശനമാരംഭിച്ചു.[1]

താരനിര [2][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ വിജയൻ
2 പങ്കജവല്ലി മാധവി
3 മിസ്സ് കുമാരി കുമാരി
4 എസ്.പി. പിള്ള മാർത്താണ്ഡൻ
5 മുതുകുളം രാഘവൻ പിള്ള മന്മധൻ
6 നാണുക്കുട്ടൻ ത്രിവിക്രമൻ തമ്പി
7 അടൂർ പങ്കജം ശീലാവതി
8 കൊട്ടാരക്കര ശ്രീധരൻ നായർ പ്രതാപൻ
9 അമ്പലപ്പുഴ രാജമ്മ പാർവ്വതി
10 ടി.എസ്. മുത്തയ്യ കുറുപ്പ്
11 സോമൻ രുദ്രൻ
12 ശ്രീകണ്ഠൻ നായർ
13 അമ്പലപ്പുഴ മീനാക്ഷി
14 സേതുലക്ഷ്മി

പാട്ടരങ്ങ്[3][തിരുത്തുക]

ഗാനങ്ങൾ :തിരുനയിനാർകുറിച്ചി മാധവൻ നായർ
ഈണം : ബ്രദർ ലക്ഷ്മണൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഭൂവിങ്കലെന്നുമനുരാഗം കമുകറ പുരുഷോത്തമൻ,സി. എസ്‌. രാധാദേവി
2 എൻ ജീവിതസുഖമയമീ കമുകറ പുരുഷോത്തമൻ, ലളിത തമ്പി
3 കളിയോടമിതിൽ കമുകറ പുരുഷോത്തമൻ,വി എൻ സുന്ദരം,ലളിത തമ്പി
4 കണ്ണിനും കണ്ണായി എൻ എൽ ഗാനസരസ്വതി,
5 മനോഹരമിതാ ലളിത തമ്പി,
6 ഞാനനേകം നാളും [ബിറ്റ്] [[]],
7 താരണിത്തങ്കനിലാവേ ലളിത തമ്പി,
8 തുള്ളിത്തുള്ളി ഓടി വാ വി എൻ സുന്ദരം, എൻ എൽ ഗാനസരസ്വതി
9 വാവാ എൻ ദേവാ കമുകറ പുരുഷോത്തമൻ,ലളിത തമ്പി


അവലംബം[തിരുത്തുക]

  1. മലയാളം മ്യൂസിക് & മൂവി എൻസൈക്ലോപീഡിയയിൽ നിന്ന്
  2. "= അവകാശി (1964)". www.m3db.com. Retrieved 2018-09-18. {{cite web}}: Cite has empty unknown parameter: |1= (help)
  3. "ഒരിക്കൽ ഒരിടത്ത് (1985)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-09-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അവകാശി&oldid=3800306" എന്ന താളിൽനിന്ന് ശേഖരിച്ചത്