അത്തും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Atum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അത്തും
സൃഷ്ടിയുടെ ദേവൻ
അത്തും, വിശ്വത്തെ പൂർണ്ണമാക്കുന്നവൻ
Name in hieroglyphs
t
U15
A40
Major cult centerഹീലിയോപോളിസ്
Personal information
Parentsനൂ
ജീവിത പങ്കാളിഇയൂസ്സാസ്[1]
Childrenഷു,തെഫ്നത്ത്

പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവനാണ് അത്തും (ഇംഗ്ലീഷ്: Atum (/ɑ.tum/)). അത്തേം(Atem), തേം (Tem) എന്നും അറിയപ്പെട്ടിരുന്നു.

പൂർത്തിയാക്കുക നിർവഹിക്കുക എന്നൊക്കെ അർത്ഥം വരുന്ന തേം എന്ന പദത്തിൽനിന്നാണ് അത്തും എന്ന നാമം ഉദ്ഭവിച്ചിരിക്കുന്നത്. ആയതിനാൽ അത്തും ദേവനെ പലപ്പോഴും സമ്പൂർണ്ണനായ ദേവനായി ആവിഷ്കരിച്ചിരുന്നു.[2]

ഭൂമിയിലുണ്ടായ ആദ്യത്തെ ദേവനാണ് അത്തും എന്നാണ് പ്രാചീന ഈജിപ്ഷ്യർ വിശ്വസിച്ചിരുന്നത്. പ്രളയജലത്തിൽനിന്നും സ്വയംഭൂവായ് ജനിച്ച ഇദ്ദേഹം പിന്നീട് മറ്റു ദേവന്മാരെ സൃഷ്ടിച്ചു എന്ന് വിശ്വസിച്ചിരുന്നു.[3]

ഈജിപ്റ്റിലെ ഹീലിയോപോളിസ് നഗരമാണ് (Egyptian: Annu or Iunu) അത്തും ദേവന്റെ പ്രധാന ആരാധനാകേന്ദ്രം.

അവലംബം[തിരുത്തുക]

  1. Wilkinson, Richard H. (2003). The Complete Gods and Goddesses of Ancient Egypt. Thames & Hudson. p. 150
  2. Wilkinson, Richard H. (2003). The Complete Gods and Goddesses of Ancient Egypt. Thames & Hudson. pp. 99–101
  3. "Atum". gods and goddesses. Retrieved 1/6/2017. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=അത്തും&oldid=3502807" എന്ന താളിൽനിന്ന് ശേഖരിച്ചത്