അടോപിക് ഡെർമറ്റൈറ്റിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Atopic dermatitis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അടോപിക് ഡെർമറ്റൈറ്റിസ്
Specialtyഡെർമറ്റോളജി Edit this on Wikidata

അടോപിക് ഡെർമറ്റൈറ്റിസ് (എ.ഡി.), അടോപിക് എക്സിമ, എക്സിമ[1] എന്ന പേരുകളിൽ അറിയപ്പെടുന്ന അസുഖം ഒരു ത്വക് രോഗമാണ്. കുട്ടികളിൽ ഈ അസുഖമുണ്ടാകുമ്പോൾ ഇതിനെ കരപ്പൻ എന്ന് വിശേഷിപ്പിക്കാറുണ്ട്[അവലംബം ആവശ്യമാണ്]. ഈ അസുഖം തൊലിയിൽ വീക്കമുണ്ടാക്കുന്നതും, ആവർത്തിച്ച് ബാധിക്കുന്നതും, കലശലായ ചൊറിച്ചിലുണ്ടാക്കുതുമാണ്.[2]

രോഗലക്ഷണങ്ങൾ[തിരുത്തുക]

കൈമുട്ടിന്റെ മുന്നിലെ അടോപിക് ഡെർമറ്റൈറ്റിസ്
പ്രായമനുസരിച്ച് അടോപിക് ഡെർമറ്റൈറ്റിസിനുണ്ടാകുന്ന വ്യത്യാസം

ഈ അസുഖം ബാധിച്ചവർക്ക് ദേഹമാസകലം ഉണങ്ങിയതും ശൽക്കങ്ങളോട് സാദൃശ്യം തോന്നിക്കുന്നതുമായ ഉണ്ടാകാറുണ്ട്. ഡയപ്പർ ധരിപ്പിക്കുന്ന ഭാഗത്തുമാത്രമാണ് ഇത് കാണാതിരിക്കാറ്. കൈകാൽ മടക്കുകളിലും മുഖ‌ത്തും കഴുത്തിലും നല്ല ചൊറിച്ചിലുള്ളതും തൊലിയിൽ നിന്ന് അൽപ്പം ഉയർന്ന് നിൽക്കുന്നതുമായ ചുവന്നു തടിച്ച ഭാഗങ്ങൾ കാണാം.[3][4][5][6][7] ഈ ഭാഗങ്ങളിൽ നിന്ന് ചലം ഒഴുകുകയും അത് ഉണങ്ങി ഒരു ആവരണമാവുകയും ചെയ്യും.[7] രോഗമുണ്ടാകുന്ന ഭാഗങ്ങളിൽ ബാക്റ്റീരിയ, ഫങ്കസ്, വൈറസ് എന്നിവയുടെ ബാധയുണ്ടാകാൻ കൂടിയ സാദ്ധ്യതയുണ്ട്.[7]

രോഗകാരണം[തിരുത്തുക]

ഈ അസുഖത്തിന്റെ കാരണം അറിയില്ല എന്നതാണ് പൊതുവിലുള്ള സമവായം.[4] ഈ അസുഖമുള്ളവരുടെ ബന്ധുക്കൾക്കും ആസ്മ, ഭക്ഷണസാധനങ്ങളോടുള്ള അലർജി, ഹേ ഫീവർ എന്നീ അസുഖങ്ങൾ (അടോപ്പിയുടെ ലക്ഷണങ്ങൾ) കാണപ്പെടുന്നുണ്ട് എന്നതിനാൽ അസുഖത്തിന് ജനിതക കാരണങ്ങളുണ്ടെന്ന് സംശയിക്കുന്നു.[4][3] 2006-ൽ ഫൈലാഗ്രിൻ എന്ന മാംസ്യം ഉത്പാദിപ്പിക്കുന്ന ജീനിന്റെ മ്യൂട്ടേഷൻ അടോപിക് ഡെർമറ്റൈറ്റിസ് ഉണ്ടാകാനുള്ള സാദ്ധ്യത വളരെയധികം വർദ്ധിപ്പിക്കുന്നുണ്ട് എന്ന് കണ്ടെത്തപ്പെട്ടു. തൊലിയുടെ സ്ട്രാറ്റം കോർണിയം എന്ന പാളിയിൽ ജലാംശം നിലനിർത്താനാവശ്യമായ മാംസ്യമാണിത്.[8] കുട്ടിക്കാലത്ത് നായ്ക്കളുമായി സഹവാസമുള്ള ആൾക്കാരിൽ ഈ അസുഖമുണ്ടാകാനുള്ള സാദ്ധ്യത കുറവാണ്.[9] വിരബാധയും ഈ അസുഖമുണ്ടാകാനുള്ള സാദ്ധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.[10] വൃത്തിഹീനമായ സാഹചര്യങ്ങളിൽ വളരുന്നതും പാസ്ചറൈസ് ചെയ്യാത്ത പാൽ കുടിക്കുന്നതുമായ കുട്ടികൾക്ക് ഈ അസുഖം ബാധിക്കാനുള്ള സാദ്ധ്യത കുറവാണ്.[10] പൊടിയിലെ മൈറ്റുകളുമായി സമ്പർക്കമുണ്ടാകുന്നത് അസുഖമുണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു.[11] ഭക്ഷണത്തിൽ ധാരാളം ഫലവർഗ്ഗങ്ങൾ ഉൾപ്പെടുത്തുന്നത് ഈ അസുഖത്തിൽ നിന്ന് സംരക്ഷണം നൽകുന്നുണ്ട്. ഫാസ്റ്റ് ഫുഡുകൾ കഴിക്കുന്നത് ഈ അസുഖമുണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി കാണുന്നു.[10]

ചികിത്സ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ മ്യൂക്കോസയിൽ വീക്കം ബാധിക്കുന്നതരം അസുഖങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. അടോപിക് ഡെർമറ്റൈറ്റിസ് എന്ന അസുഖം അതിനൊരു ഉദാഹരണമാണ്. വികസിതരാജ്യങ്ങളിൽ 15-30% കുട്ടികളെയും 2-10% മുതിർന്നവരെയും ഈ അസുഖം ബാധിക്കുന്നുണ്ട്. അമെരിക്കയിൽ ഈ അസുഖം കഴിഞ്ഞ മുപ്പത്-നാല്പതു വർഷങ്ങൾ കൊണ്ട് മൂന്നിരട്ടി ആളുകളെ ബാധിക്കുന്ന തരത്തിൽ വളർന്നിട്ടുണ്ട്.[4][12]

അവലംബം[തിരുത്തുക]

 1. Williams, Hywel (2009). Evidence-Based Dermatology. John Wiley & Sons. p. 128. ISBN 9781444300178.
 2. De Benedetto, A; Agnihothri, R; McGirt, LY; Bankova, LG; Beck, LA (2009). "Atopic dermatitis: a disease caused by innate immune defects?". The Journal of investigative dermatology. 129 (1): 14–30. doi:10.1038/jid.2008.259. PMID 19078985.
 3. 3.0 3.1 Berke, R (July 2012). "Atopic dermatitis: an overview" (PDF). American Family Physician. 86 (1): 35–42. PMID 22962911. Unknown parameter |coauthors= ignored (|author= suggested) (help)
 4. 4.0 4.1 4.2 4.3 Kim, BS (21 January 2014). Fritsch, P; Vinson, RP; Perry, V; Quirk, CM; James, WD (ed.). "Atopic Dermatitis". Medscape Reference. WebMD. ശേഖരിച്ചത് 3 March 2014.CS1 maint: multiple names: editors list (link)
 5. Brehler, R (2009). "Atopic Dermatitis". എന്നതിൽ Lang, F (ed.). Encyclopedia of molecular mechanisms of diseases. Berlin: Springer. ISBN 978-3-540-67136-7.
 6. Baron, SE (May 2012). "Guidance on the diagnosis and clinical management of atopic eczema" (PDF). Clinical and Experimental Dermatology. 37: 7–12. doi:10.1111/j.1365-2230.2012.04336.x. PMID 22486763. Unknown parameter |coauthors= ignored (|author= suggested) (help)
 7. 7.0 7.1 7.2 Schmitt, J (December 2013). "Assessment of clinical signs of atopic dermatitis: a systematic review and recommendation". The Journal of Allergy and Clinical Immunology. 132 (6): 1337–47. doi:10.1016/j.jaci.2013.07.008. PMID 24035157. Unknown parameter |coauthors= ignored (|author= suggested) (help)
 8. Palmer, CN (April 2006). "Common loss-of-function variants of the epidermal barrier protein filaggrin are a major predisposing factor for atopic dermatitis". Nature Genetics. 38 (4): 441–6. doi:10.1038/ng1767. PMID 16550169. Unknown parameter |coauthors= ignored (|author= suggested) (help)
 9. Pelucchi, C (September 2013). "Pet exposure and risk of atopic dermatitis at the pediatric age: a meta-analysis of birth cohort studies". The Journal of Allergy and Clinical Immunology. 132 (3): 616-622.e7. doi:10.1016/j.jaci.2013.04.009. PMID 23711545. Unknown parameter |coauthors= ignored (|author= suggested) (help)
 10. 10.0 10.1 10.2 Flohr, C (January 2014). "New insights into the epidemiology of childhood atopic dermatitis" (PDF). Allergy. 69 (1): 3–16. doi:10.1111/all.12270. Unknown parameter |coauthors= ignored (|author= suggested) (help)
 11. Fuiano, N (June 2012). "Dissecting the causes of atopic dermatitis in children: less foods, more mites" (PDF). Allergology International. 61 (2): 231–43. doi:10.2332/allergolint.11-RA-0371. PMID 22361514. Unknown parameter |coauthors= ignored (|author= suggested) (help)
 12. Saito, Hirohisa (2005). "Much Atopy about the Skin: Genome-Wide Molecular Analysis of Atopic Eczema". International Archives of Allergy and Immunology. 137 (4): 319–325. doi:10.1159/000086464. PMID 15970641.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]