Jump to content

ആർട്ടിക്കിൾ 35 എ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Article 35A of the Constitution of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജമ്മു കശ്മീർ സംസ്ഥാനത്തുള്ള സ്ഥിര താമസക്കാരെ നിർവചിക്കാനും ആ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശങ്ങളും പദവികളും നൽകാനും ജമ്മു കശ്മീർ നിയമസഭയെ അധികാരപ്പെടുത്തുന്ന ഇന്ത്യൻ ഭരണഘടനയുടെ അനുഛേദമാണ് 35എ.[1] ഇത് 1954ൽ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ചേർത്തതായിരുന്നു നിയമം. ആർട്ടിക്കിൾ ഒന്നിലുള്ള അധികാരങ്ങൾ വിനിയോഗിച്ചു കൊണ്ട്, ജമ്മു കശ്മീർ സംസ്ഥാന സർക്കാറിന്റെ സമ്മതത്തോടു കൂടി, ഇന്ത്യൻ രാഷ്ട്രപതി 1954 മെയ് 14 ന് പുറപ്പെടുവിച്ച നിയമമായിരുന്നു ഇത്.[2]

വ്യവസ്ഥകൾ

[തിരുത്തുക]

ആർട്ടിക്കിൾ 35 എ പ്രകാരം ജമ്മു കശ്മീർ നിവാസികൾക്ക് പ്രത്യേക അവകാശങ്ങൾ നൽകപ്പെട്ടിരിക്കുന്നു. ഭൂമി വാങ്ങുന്നതിനും താമസത്തിനുമുള്ള അവകാശം, സർക്കാരുദ്യോഗങ്ങളിൽ സംവരണം, പഠനത്തിനുള്ള സർക്കാർ ധനസഹായം എന്നിവ സംസ്ഥാനത്തെ സ്ഥിരം നിവാസികൾക്കായി നിജപ്പെടുത്തിയിരിക്കുന്നു.

നാൾവഴി

[തിരുത്തുക]

ദോഗ്ര ഭരണാധികാരിയായിരുന്ന മഹാരാജ ഹരി സിംഗ് സംസ്ഥാനത്തെ പ്രജകളെയും അവരുടെ അവകാശങ്ങളെയും കുറിച്ച് വിഞ്ജാപനം ഇറക്കിയിരുന്നു. പഞ്ചാബിൽ നിന്നുള്ള ആളുകളുടെ വരവിലൂടെ ജോലിയും ഭൂമിയും നഷ്ടപ്പെടുമെന്ന ഭയം പ്രകടിപ്പിച്ച് ജമ്മുവിൽ നിന്നുള്ള ദോഗ്രകൾ സിങ്ങിനെ സമീപിച്ചതായി ഇതിൽ പറയുന്നു. വർദ്ധിച്ചുവരുന്ന പഞ്ചാബി സ്വാധീനം ഉൾക്കൊള്ളുക എന്നതായിരുന്നു ഇങ്ങനെയൊരു വിജ്ഞാപനത്തിന് പിന്നിലെ ആശയം.

൨. 1947, ഒക്ടോബർ 26

[തിരുത്തുക]

1947 ഒക്ടോബർ 26ൽ ഹരി സിങ് മഹാരാജാവ് സമ്മത പത്രത്തിൽ ഒപ്പിടതോടെ ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമായി. രണ്ട് പ്രധാന ഭാഗമാണ് ഇതിലുള്ളത്. ഒന്ന്- പ്രതിരോധം, വിദേശകാര്യം, ആശയവിനിമയം എന്നിവയിൽ കേന്ദ്ര സർക്കാരിനായിരിക്കും അധികാരമെന്ന് ഇതിൽ പറയുന്നു. രണ്ടാമത്തത്- പ്രവേശനത്തിനുള്ള അന്തിമ നിബന്ധനകൾ ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നതാണ്.

൩. 1949 ജൂലൈ

[തിരുത്തുക]

നാഷണൽ കോൺഫറൻസ് സ്ഥാപകൻ ഷെയ്ഖ് അബ്ദുല്ല, പ്രവേശന വ്യവസ്ഥകളെക്കുറിച്ച് ഇന്ത്യാ യൂണിയനുമായി ചർച്ചകൾ ആരംഭിച്ചു.

൪. 1952 ജൂലൈ

[തിരുത്തുക]

അബ്ദുള്ളയും നെഹ്റുവും തമ്മിൽ വീണ്ടും ചില കരാറുകളിൽ ഒപ്പിട്ടു. ഇതാണ് ഡൽഹി കരാർ. ജമ്മു കശ്മീരിലെ സ്ഥിരതാമസക്കാരെ ഇന്ത്യയിലെ പൗരന്മാരായി കണക്കാക്കുമെന്നതാണ് രണ്ട് പാർട്ടികളും അംഗീകരിച്ച ഒരു കാര്യം. അതേസമയം സംസ്ഥാനത്തെ സംബന്ധിച്ച വിഷയത്തിൽ പ്രത്യേക അവകാശങ്ങളും പരിഗണനയും നൽകുന്നതിന് നിയമങ്ങൾ നിർമ്മിക്കാൻ സംസ്ഥാന നിയമസഭയ്ക്ക് അധികാരമുണ്ടായിരുന്നു.

൫. 1954 മെയ്

[തിരുത്തുക]

1954 മെയ് 14ന് രാജ്യത്തെ പ്രഥമ രാഷ്ട്രപതി, സംസ്ഥാനത്തിന് പ്രത്യേക അവകാശവും ജനങ്ങൾക്ക് പ്രത്യേക പരിഗണനയും നൽകുന്ന വ്യവസ്ഥകൾ ഔദ്യോഗികമായി ഭരണഘടനയുടെ ഭാഗമാക്കിക്കൊണ്ട് രാജേന്ദ്ര പ്രസാദ് ഭരണഘടനാ ഉത്തരവ് പുറപ്പെടുവിച്ചു.

അവലംബം

[തിരുത്തുക]
  1. ഇന്നത്തെ കാഴ്ചപ്പാടിൽ ആർട്ടിക്കിൽ 370-ന്റെ വിശകലനം
  2. "ഭരണഘടനയുടെ അനുഛേദം" (PDF). Archived from the original (PDF) on 2016-08-04. Retrieved 2019-08-05.
"https://ml.wikipedia.org/w/index.php?title=ആർട്ടിക്കിൾ_35_എ&oldid=4090855" എന്ന താളിൽനിന്ന് ശേഖരിച്ചത്