ആർതർ ആഷ്കിൻ
ആർതർ ആഷ‌്കിൻ | |
---|---|
ജനനം | ബ്രൂക്ലിൻ, യു.എസ് | സെപ്റ്റംബർ 2, 1922
കലാലയം | കൊളമ്പിയ സർവകലാശാല (B.A.) കോർണൽ സർവകലാശാല (Ph.D.) |
അറിയപ്പെടുന്നത് | ഒപ്റ്റിക്കൽ ട്വീസേഴ‌്സ‌് |
പുരസ്കാരങ്ങൾ | നൊബേൽ പുരസ‌്കാരം 2018) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതികശാസ‌്ത്രം |
സ്ഥാപനങ്ങൾ | Bell Laboratories Lucent Technologies |
2018-ലെ ഭൗതികശാസ‌്ത്ര നൊബേൽ പുരസ‌്കാരം നേടിയ അമേരിക്കൻ ശാസ്ത്രജ്ഞനാണ് ആർതർ ആഷ‌്കിൻ. ആറ്റങ്ങൾ, സൂഷ‌്മ കണികകൾ, ജീവകോശങ്ങൾ, വൈറസുകൾ തുടങ്ങിയവയെ ലേസർ ബീം കൊണ്ട‌് കണ്ടെത്താനും പിടിച്ചെടുക്കാനും സഹായിക്കുന്ന ‘ഒപ‌്റ്റിക്കൽ ട്വീസേഴ‌്സ‌് എന്ന ഉപകരണം കണ്ടെത്തിയതിനാണ‌് 96കാരനായ ആർതറിന‌് പുരസ‌്കാരം ലഭിച്ചത‌്.നൊബേൽ നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 96 വയസ്സുള്ള ആർതർ ആഷ്കിൻ.[1][2][3] [4]
ഒപ‌്റ്റിക്കൽ ട്വീസേഴ‌്സ‌്
[തിരുത്തുക]ശാസ്ത്രനോവലുകളിൽ മാത്രം കണ്ടിരുന്ന ‘ഒപ്റ്റിക്കൽ റ്റ്വീസർ’ എന്ന ലേസർ സാങ്കേതികവിദ്യയുടെ ഉപജ്ഞാതാവാണ് ആഷ്കിൻ. പ്രകാശം കൊണ്ടു മുറിവേൽപ്പിക്കാതെയുള്ള ഫലപ്രദമായ ചികിൽസയ്ക്ക് ഇതു വഴിയൊരുക്കി. ഒപ്റ്റിക്കൽ റ്റ്വീസറിന്റെ രശ്മി അതിസൂക്ഷ്മ കണികകളെയും വൈറസുകളെയും ജീവകോശങ്ങളെയും മറ്റും മൃദുവായി നുള്ളിയെടുക്കും. പ്രകാശത്തിന്റെ റേഡിയേഷൻ ശക്തികൊണ്ടു പദാർഥങ്ങളെയും വസ്തുക്കളെയും ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു മാറ്റാനാകുമെന്ന കണ്ടുപിടിത്തമാണ് ആഷ്കിൻ തന്റെ റ്റ്വീസറിലൂടെ യാഥാർഥ്യമാക്കിത്. 1952– 1991 കാലഘട്ടത്തിലായിരുന്നു ഗവേഷണം. ജീവനുള്ള ബാക്ടീരിയകൾക്കു കേടു വരുത്താതെ സുരക്ഷിതമായി നുള്ളിയെടുത്തു 1987ൽ ട്വീസർ പ്രായോഗികതലത്തിൽ വിജയിച്ചു.
അവലംബം
[തിരുത്തുക]- ↑ "Ashkin (biography)". LaserFest. American Physical Society, Optical Society, SPIE, and the IEEE Photonics Society. Archived from the original on 2019-01-05. Retrieved 2013-08-13.
- ↑ McGloin, David; Reid, J.P. (February 1, 2010). "Forty Years of Optical Manipulation". Optics and Photonics News. 21 (3): 20. doi:10.1364/opn.21.3.000020. ISSN 1047-6938. Archived from the original on 2016-05-08. Retrieved 2018-10-03.
- ↑
{{cite conference}}
: Empty citation (help) - ↑ Former Bell Labs scientist, 96, wins Nobel Prize for laser 'optical tweezers' October 2, 2018