അർത്തുങ്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arthunkal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അർത്തുങ്കൽ
ഗ്രാമം
അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക
അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക
രാജ്യം India
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
688530
ടെലിഫോൺ കോഡ്+91 478
വാഹന റെജിസ്ട്രേഷൻKL-
Nearest cityകൊച്ചി
ലോകസഭാ നിയോജകമണ്ഡലംആലപ്പുഴ
നിയമസഭാ നിയോജകമണ്ഡലംചേർത്തല
അർത്തുങ്കൽ ഗ്രാമകേന്ദ്രം

ആലപ്പുഴ ജില്ലയിലെ ചേർത്തലക്കടുത്തുള്ള തീരദേശ ഗ്രാമമാണ്‌ അർത്തുങ്കൽ.പ്രശസ്തവും പുരാതനവുമായ സെന്റ് ആൻഡ്രൂസ് പള്ളി ഇവിടെയാണ്‌. അർത്തുങ്കൽ പള്ളിയെന്നാണ് ഈ ദേവാലയം അറിയപ്പെടുന്നത്.

മത്സ്യബന്ധനമാണ് ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളുടെയും ഉപജീവനമാർഗ്ഗം.

പേരിനു പിന്നിൽ[തിരുത്തുക]

അർത്തുങ്കൽ എന്ന പേര് ബുദ്ധമതത്തിൽ നിന്നാണ്‌ ഉടലെടുക്കുന്നത് എന്ന് കരുതുന്നു. ബുദ്ധസ്ഥാനം നേടുന്നവരുടെ മറ്റൊരു പേരാണ്‌ അർഹതൻ (പാലി), [1] [2](മലയാളത്തിൽ ആതൻ), അർത്ഥം അർഹതയുള്ളവൻ.[3] ബുദ്ധ-ജൈനന്മാരുടെ ക്ഷേത്രത്തിനെ കല്ല് എന്നും വിളിച്ചിരുന്നു. [4]

ചരിത്രം[തിരുത്തുക]

ശബരിമലയിലെന്ന പോലെ നേരെ പടിഞ്ഞാറ് അതേ അക്ഷാംശത്തിൽ കടലോരത്തും മലയാളികൾ പണ്ട് ശാസ്താവിനേയും (ബുദ്ധൻ) ആതനേയും വച്ച ആരാധിച്ചിരുന്നു.} ഈ വാദമനുസരിച്ച്, അർഹതൻ കല്ല് എന്ന ഇത് അർത്തങ്കൽ എന്നും അർത്തുങ്കൽ എന്നുമായി പരണമിച്ചു.[5] പോർത്തുഗീസുകാര് അർത്തുങ്കലിലെ ഈ ബൗദ്ധപള്ളിയുടെ സ്ഥാനത്ത് ക്രിസ്തീയ ദേവാലയം സ്ഥാപിച്ചു എന്ന് പറയപ്പെടുന്നു. ഇന്നും സമീപത്തുള്ളവർ ഈ പള്ളിയിൽ വച്ച് ശബരിമലയിലേക്ക് കെട്ട് കെട്ടുന്നതും തിരികെ ഇവിടെ വന്ന് മാലയൂരുന്നതും ഇതേ പാരമ്പര്യത്തിലാണ് എന്ന് വിശ്വസിക്കപ്പെടുന്നു. അർത്തുങ്കൽ എന്ന സ്ഥലനാമത്തെക്കുറിച്ച് വേറേയും അവകാശവാദങ്ങളുള്ളതിൽ ഒന്ന് സ്ഥലത്തിന്റെ പഴയപേരായ ആർത്തിക്കുളങ്ങരയുടെ രൂപഭേദമാണ് അതെന്നാണ്.[6] അയ്യപ്പന്റേയും വാവരുടേയും അടുത്ത സുഹൃത്തായിരുന്നു വി. ആൻഡ്രൂ എന്ന് ഫ്രാൻസിസ് ഡേയ് കേരളത്തെക്കുറിച്ച് 1863 ൽ എഴുതിയ ഗ്രന്ഥത്തിൽ വിവരിക്കുന്നു. [7] ശബരിമലയിൽ നിന്ന് ഈ പള്ളിയിലേക്കും തിരിച്ചും തീർത്ഥാടനം നടന്നിരുന്നു.

അവലംബം[തിരുത്തുക]

  1. ഡോ. ആർ. ഐ., പ്രശാന്ത് (6 June 2016). "ലോസ്റ്റ് വോഡ് ഇസ് ലോസ്റ്റ് വേൾഡ് - എ സ്റ്റഡി ഒഫ് മലയാളം" (PDF). Language in India. PMID - 2940 1930 - 2940 Check |pmid= value (help). ശേഖരിച്ചത് 2001 മാർച്ച് 3.
  2. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
  3. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
  4. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
  5. പി.ഒ., പുരുഷോത്തമൻ (2006). ബുദ്ധന്റെ കാല്പാടുകൾ-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2.
  6. അർത്തുങ്കൽ പള്ളിയുടെ വെബ്സൈറ്റ് - http://www.arthunkalchurch.org/html/historyfrm.htm
  7. https://archive.org/stream/landpermaulsorc01daygoog#page/n26/mode/2up


"https://ml.wikipedia.org/w/index.php?title=അർത്തുങ്കൽ&oldid=3386645" എന്ന താളിൽനിന്ന് ശേഖരിച്ചത്