ആൻസീൻ ഹെർബിനീയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arsène Herbinier എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1897 Poster for an exhibition in the Salon des Cent by Arsène Herbinier

ആൻസീൻ ജൂലിയൻ ഹെർബിനീയർ ഫ്രെഞ്ച് ലിത്തോഗ്രാഫ് ആർട്ടിസ്റ്റാണ്. 1869- ൽ പാരീസിലാണ് അദ്ദേഹം ജനിച്ചത്. ആൻസീൻ, ഐമീ ആർസീൻ ഹെർബിനീയറിന്റെ പുത്രനായിരുന്നു. ലുക്-ഒലിവർ മേർസൻ, യൂജീൻ ഗസറ്റ്, ആൽഫ്രഡ് ജീൻ മാരി ബ്രോക്വലെറ്റ്, എന്നിവരോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം.ലിത്തോഗ്രാഫിയിലായിരുന്നു അദ്ദേഹം പ്രാവീണ്യം നേടിയിരുന്നത്. സൊസൈറ്റി ഡെസ് ആർട്ടിസ്റ്റ്സ് ഫ്രാൻകെയിസ്ൽ അദ്ദേഹത്തിന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ചിരുന്നു. 1909 -ൽ അദ്ദേഹത്തെ സൊസൈറ്റിയിലെ അംഗമായി തെരഞ്ഞെടുക്കുകയും തേർഡ് ക്ലാസ്സ് മെഡൽ അവാർഡ് ലഭിക്കുകയും ചെയ്തു. [1]അദ്ദേഹത്തിന്റെ സൃഷ്ടികൾക്കെല്ലാം ആർട് നൂവോ ശൈലിയായിരുന്നു അവലംബിച്ചിരുന്നത്.

അവലംബം[തിരുത്തുക]

  1. Arwas, Victor (2002). "Herbinier, Arsène (b. 1869)". Art Nouveau: The French Aesthetic. Papadakis Publisher. ISBN 1901092372.
"https://ml.wikipedia.org/w/index.php?title=ആൻസീൻ_ഹെർബിനീയർ&oldid=3949392" എന്ന താളിൽനിന്ന് ശേഖരിച്ചത്