അർക്കാദി ഗൈദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arkady Gaidar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Arkady Gaidar

ഒരു സോവിയറ്റ് എഴുത്തുകാരനായിരുന്നു അർക്കാദി ഗൈദർ എന്നറിയപ്പെട്ട അർക്കാദി പെട്രൊവിച്ച് ഗൊൾക്കൊവ് (1904 ജനുവരി 22 - 1941 ഒക്റ്റോബർ 26) . അദ്ദേഹത്തിന്റെ കുട്ടികൾക്കായുള്ള രചനകൾ വളരെ പ്രസിദ്ധമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

ഇന്നത്തെ റഷ്യയിലെ കുർസ്ക് ഒബ്ലാസ്റ്റ് എന്ന റഷ്യൻ സാമ്രാജ്യത്തിലെ എൽഗൊവി ൽ അധ്യാപക കുടുംബത്തിൽ ആണ് ഗൈദർ ജനിച്ചത്. അർസാമാസിൽ ബാല്യം ചെലവഴിച്ച അദ്ദേഹം 1918 ഓഗസ്റ്റിൽ 14 വയസ്സിൽ ബോൾഷെവിക്കിൽ ചേർന്നു. ആ വർഷം ഡിസംബറിൽ തന്നെ റെഡ് ആർമി സന്നദ്ധപ്രവർത്തകനുമായി. റഷ്യൻ ആഭ്യന്തര യുദ്ധത്തിൽ 16 വയസ്സുണ്ടായിരുന്ന ആദ്ദേഹം ഒരു റെജിമെന്റിന്റെ കമാണ്ടറായി.ആദ്ദേഹം പല കമ്മ്യൂണിസ്റ്റു വിരുദ്ധകലാപങ്ങളെയും ആടിച്ചമർത്തി. പല സന്ദർഭങ്ങളിലും യുദ്ധങ്ങളിൽ ഗൈദറിനു മുറിവേറ്റിട്ടുണ്ട്.[1] രോഗം മൂലം കരസേനയിൽ നിന്നും 1924ൽ വിരമിച്ച അദ്ദേഹം ഒരു വർഷത്തിനു ശേഷം തന്റെ സാഹിത്യപ്രവർത്തനം ആരംഭിച്ചു. അദ്ദേഹത്തിന്റെ ആദ്യരചനയായ "ആർ വി എസ്"(1926) പല തരത്തിലും പിൽക്കാല ജീവിതത്തെ നിർണ്ണയിച്ചു. ഗൈദർ ബാലസാഹിത്യരചനയെന്ന തന്റെ മേഖല കണ്ടെത്തി. ആദ്ദേഹം വിപ്ലവ സമരങ്ങളുടെയും കാല്പനികതയുടെയും സഹവർത്തിത്വത്തിന്റെയും കഥകൾ പറഞ്ഞു. ആദ്ദേഹത്തിന്റെ തിമൂറും കൂട്ടരും(1940) എന്ന കഥ അദ്ദേഹത്തെ വളരെ പ്രസിദ്ധനാക്കി. ഇതിലെ തിമുർ എന്ന കഥാപാത്രം ഗൈദറിന്റെ മകൻ തന്നെയാണ്. ഇതിലെ നിസ്സ്വാർത്ഥനായ യുവാവായ നായക കഥാപാത്രം സോവിയറ്റ് റഷ്യയിലുടനീളം തിമൂർ പ്രസ്ഥാനം എന്ന ബാലജന മുന്നേറ്റത്തിനു ഇടയാക്കി.

മരണം[തിരുത്തുക]

രണ്ടാം ലോകമഹായുദ്ധത്തിന്റെ ആദ്യ ദിനങ്ങളിൽ,കൊംസൊമൊൽസ്കയ പ്രാവ്ദ യുടെ പ്രത്യേക പ്രതിനിധിയായി യുദ്ധമുന്നണിയിലേയ്ക്കു ഗൈദർ അയയ്ക്കപ്പെട്ടു. 1941 ലെ ശരത്കാലത്തു അദ്ദേഹവും മറ്റു സൈനികരും ജെർമൻ സേനയാൽ വളയപ്പെട്ടു.[2] ഒൿറ്റോബർ 26 നു ഒരു പോരാട്ടത്തിൽ മരണമടയുകയും ചെയ്തു. ഗൈദറിന്റെ ബഹുമാനാർഥം അദ്ദേഹത്തെ അടക്കം ചെയ്ത കനേവ് എന്ന പട്ടണത്തിൽ 1953ൽ ഒരു സ്മാരകം നിർമ്മിക്കപ്പെട്ടു. ഗൈദറിന് അനേകം മെഡലുകളും സ്ഥാനക്കയറ്റങ്ങളും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെപ്പറ്റി മൂന്ന് ജീവചരിത്ര ചലച്ചിത്രങ്ങളും റഷ്യയിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഗൈദറിന്റെ പുസ്തകങ്ങൾ ആനേകം ഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ട്.

കുടുംബം[തിരുത്തുക]

അർക്കാദി ഗൈദറിന്റെ പിതാവ് പ്യോതർ ഇസിദറോവിച്ച് ഗോലിക്കോവ് ഒരു തോഴിലാളി കുടുംബത്തിൽ ജനിച്ച അദ്ധ്യാപകനായിരുന്നു. 1917ലെ വിപ്ലവത്തിനു ശേഷം അദ്ദേഹം റെഡ് ആർമി കമ്മിസാർ ആയി. അമ്മ ഒരു സാർ പക്ഷക്കാരനായ ആർമി ഓഫീസറുടെ മകളായിരുന്നു. വിപ്ലവശേഷം അവർ ഒരു ഡോക്ടർ ആയിത്തീർന്നു. അർക്കാദി ഈ ദമ്പതികളുടെ 4 മക്കളിൽ മൂത്തയാൾ ആയിരുന്നു. നതാലിയ, ഓൾഗ, യെക്കതെറീന എന്നിവരായിരുന്നു അദ്ദേഹത്തിന്റെ സഹോദരിമാർ.

റഷ്യൻ വാണിജ്യകാര്യ വിദഗ്ദ്ധനായ യെഗോർ ഗൈദർ അർക്കാദി ഗൈദറിന്റെ കൊച്ചുമകൻ ആകുന്നു. റഷ്യൻ അഡ്മിറൽ ആയ തിമൂർ ഗൈദർ ആണ് അദ്ദേഹത്തിന്റെ മകൻ.

മലയാള തർജ്ജമകൾ[തിരുത്തുക]

ഇംഗ്ലീഷ് തർജ്ജമകൾ[തിരുത്തുക]

  • Timur and his Gang, Charles Scribner's Sons, NY, 1943.
  • School and Other Stories, Progress Publishers, Moscow, 1967.
  • The Blue Cup, Progress Publishers, Moscow, 1981.
  • Selected Stories, Raduga Publishers, Moscow, 1986.
  • The Drummer Boy and Two Other Stories, Anchor Press Ltd, Great Britain.

അവലംബം[തിരുത്തുക]

  1. Kassil, Lev. Biography. Works by Arkady Gaidar in 4 volumes. Detskaya Literatura Publishers. Moscow, 1964. Vol. 1. Pp. 38.
  2. Gribanov, Vladimir. "Аркадий Гайдар: романтика прицельного выстрела" ("Arkady Gaidar: Romance of an Aimed Shot"). Аргументы и факты (Argumenty i Fakty). 22 October 2002. Argument y i Fakty. Retrieved 26 February 2009. http://gazeta.aif.ru/online/tv/119/tg15_01 (in Russian)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-17. Retrieved 2016-10-16.
  4. http://keralabookstore.com/book/chukkum-gekkum/3390/

പുറം കണ്ണികൾ[തിരുത്തുക]

| NAME = Gaidar, Arkady | ALTERNATIVE NAMES = | SHORT DESCRIPTION = | DATE OF BIRTH = 1904 | PLACE OF BIRTH = | DATE OF DEATH = 1941 | PLACE OF DEATH = }}

"https://ml.wikipedia.org/w/index.php?title=അർക്കാദി_ഗൈദർ&oldid=4073723" എന്ന താളിൽനിന്ന് ശേഖരിച്ചത്