അർജൻ ബാജ്‌വ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arjan Bajwa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അർജൻ ബാജ്‌വ
Arjan Bajwa provogue.jpg
ജനനം1977 സെപ്റ്റംബർ 3(1977-09-03)
Delhi, India ഇന്ത്യ
തൊഴിൽഅഭിനേതാവ്, മോഡൽ
സജീവം2004 - ഇതുവരെ

ഹിന്ദി, തെലുങ്ക് ഭാഷചിത്രങ്ങളിലെ ഒരു അഭിനേതാവാണ് അർജൻ ബാജ്‌വ(ഹിന്ദി: अर्जन बज्व; ജനനം: സെപ്റ്റംബർ 3, 1977).[1]

ജീവചരിത്രം[തിരുത്തുക]

അർജൻ ജനിച്ചതും വളർന്നതും ഡെൽഹിയിലാണ്. ഒരു പഞ്ചാബി കുടുംബപശ്ചാത്തലത്തിലാണ് അർജൻ ജനിച്ചത്. പിതാവ് എസ്.എസ്. ബാജ്‌വ ഡെൽഹിയിലെ ഒരു മേയർ ആയിരുന്നു. സഹോദരൻ ഒരു സംഗീത കമ്പനിയിൽ ജോലി ന്ചെയ്യുന്നു.[2] അർജൻ വാസ്തുവിദ്യയിൽ ഉന്നത് വിദ്യഭ്യാസം പൂർത്തീകരിച്ചിട്ടുണ്ട്.[3] കൂടാതെ ആയോധന കലയായ ടൈക്വാണ്ടോയിൽ ഒരു ബ്ലാക് ബെൽറ്റ് പദവി ലഭിച്ചിട്ടുള്ള ആളാണ് അർജൻ.[4]

അഭിനയ ജീവിതം[തിരുത്തുക]

തെലുഗു ചിത്രങ്ങളിൽ ദീപക് എന്ന പേരിലാണ് അർജൻ അഭിനയിച്ചത്. 2007മണി രത്നം നിർമ്മിച്ച ഗുരു എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു. ശ്രദ്ധേയമായ ഒരു ചിത്രം 2008 ൽ മധുർ ഭണ്ടാർക്കർ സംവിധാനം ചെയ്ത ഫാഷൻ എന്ന ചിത്രമയിരുന്നു.[അവലംബം ആവശ്യമാണ്] ഇതിൽ പ്രിയങ്ക ചോപ്ര, കങ്കണ റണാവത്, മുഗ്ദ ഗോദ്സേ എന്നിവരുടെ ഒപ്പം മികച്ച അഭിനയം കാഴ്ച വച്ചു.

ചിത്രങ്ങൾ[തിരുത്തുക]

വർഷം ചിത്രം കഥാപാത്രം ഭാഷ കുറിപ്പ്
2001 സമ്പങി തെലുഗു
2002 നീതോടു കാവലി തെലുഗു
കണുലു മുസിന നീവായേ തെലുഗു
2003 പ്രേമലോ പാവനി കല്യാൺ കല്യാൺ തെലുഗു [5]
വോ തേര നാം താ അക്തർ ഹിന്ദി
2005 ഭദ്ര രാജ തെലുഗു [6]
2007 ഗുരു അർസാൻ കോണ്ട്രാക്ടർ ഹിന്ദി [7]
സമ്മർ 2007 ക്വതീൽ ഹിന്ദി
2008 ഫാഷൻ മാനവ് ഭാസിൻ ഹിന്ദി
അരുന്ധതി രാഹുൽ തെലുഗു
കിങ് അജയ് തെലുഗു
2009 മിത്രുതു മധു തെലുഗു
2010 ഹൈഡ് ആന്റ് സീക്ക് ജയ്ദീപ് മഹാജൻ ഹിന്ദി
ക്രൂക്ക് സമരത് ഹിന്ദി
2011 ടെൽ മീ ഓ ഖുദ ജയ് ഹിന്ദി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അർജൻ_ബാജ്‌വ&oldid=2383907" എന്ന താളിൽനിന്നു ശേഖരിച്ചത്