അർദ്ധഗിരി ക്ഷേത്രം

Coordinates: 13°17′41″N 78°57′05″E / 13.294831°N 78.951316°E / 13.294831; 78.951316
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ArdhagiriTemple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അർദ്ധഗിരി ക്ഷേത്രം
Ardhagiri Hill
ഉയരം കൂടിയ പർവതം
Coordinates13°17′41″N 78°57′05″E / 13.294831°N 78.951316°E / 13.294831; 78.951316
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
അർദ്ധഗിരി ക്ഷേത്രം is located in Andhra Pradesh
അർദ്ധഗിരി ക്ഷേത്രം
അർദ്ധഗിരി ക്ഷേത്രം
Location in Andhra Pradesh
സ്ഥാനംAragonda, Chittoor district, Andhra Pradesh, India

അർദ്ധഗിരി ക്ഷേത്രം (Ardhagiri) എന്നറിയപ്പെടുന്ന ഈ ഹനുമാൻ ക്ഷേത്രം ഇന്ത്യൻ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ അരഗൊണ്ട ഗ്രാമത്തിലുള്ള അർദ്ധഗിരി കുന്നുകളിലാണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ രണ്ടാമത്തേതായ ത്രേതായുഗവുമായി ബന്ധപ്പെട്ടുവരുന്ന ഒരു സംഭവത്തിൽ നിന്നാണ് അർദ്ധഗിരി എന്ന പേർ ലഭിക്കുന്നത്. ഭഗവാൻ ഹനുമാൻ സഞ്ജീവനിയ്ക്കുവേണ്ടി ദ്രോണഗിരി മലയെ എടുത്തു കൊണ്ടു പോകുമ്പോൾ ഭഗവാൻ രാമന്റെ സഹോദരനായ ഭരതന് രാത്രിയിൽ ആരോ മലയെ ഉപദ്രവിക്കുന്നതായി തോന്നുകയുണ്ടായി. പെട്ടെന്നുതന്നെ ഭരതൻ ഹനുമാനുനേരെ അസ്ത്രം തൊടുത്തു. അക്കാരണത്താൽ മലയുടെ പകുതി ഭാഗം ആ സ്ഥലത്ത് നിലംപതിച്ചു. അങ്ങനെയാണ് അർദ്ധഗിരി എന്ന പേർ ലഭിച്ചത്. ആ പ്രദേശത്ത് ഉപയോഗിക്കുന്ന ഭാഷയിൽ അർദ്ധഗിരി എന്നു പറഞ്ഞാൽ പകുതി മലയെന്നാണർത്ഥം. അപ്പോൾ മുതൽ അവിടെയുള്ള ജനങ്ങൾ ഹനുമാനെ വീര ആജ്ഞനേയസ്വാമി എന്ന നാമത്തിൽ പൂജിക്കാൻ തുടങ്ങി. ലോകത്തെമ്പാടുമുള്ള ആളുകൾ ഈ ക്ഷേത്രത്തിനരികിലെ കുളത്തിൽ നിന്ന് ഔഷധജലത്തെ ശേഖരിക്കാൻ എത്താറുണ്ട്. തൊലിപ്പുറത്തുണ്ടാകുന്ന പലവിധ രോഗങ്ങൾക്കും ഈ കുന്നിലെ മണ്ണും ഔഷധമായി ഉപയോഗിച്ചു വരുന്നു. വിവിധതരത്തിലുള്ള ഔഷധസസ്യങ്ങളിൽ തട്ടി ഒലിച്ചുവരുന്ന ജലം കുളത്തിലിറങ്ങുന്നതുകൊണ്ടാണ് കുളത്തിലെ ജലത്തിന് ഔഷധഗുണം കൈവരുന്നത്. [1]

ചിറ്റൂർ ജില്ലയിൽ കാണുന്ന മറ്റു ക്ഷേത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Nair, Shantha (2014). Sri Venkateshwara. Jaico Publishing House. ISBN 81-8495-445-X. Retrieved 5 November 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അർദ്ധഗിരി_ക്ഷേത്രം&oldid=3949401" എന്ന താളിൽനിന്ന് ശേഖരിച്ചത്