ആർച്ചീ കോമിക്സ്
ദൃശ്യരൂപം
(Archie Comics എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Private | |
വ്യവസായം | Publishing |
സ്ഥാപിതം | 1939 |
സ്ഥാപകൻ | Maurice Coyne Louis Silberkleit John L. Goldwater |
ആസ്ഥാനം | , |
ഉത്പന്നങ്ങൾ | Comics |
വെബ്സൈറ്റ് | http://www.archiecomics.com |
ന്യൂയോർക്കിലെ മമറൊണെക്ക് ആസ്ഥാനമായുള്ള ഒരു അമേരിക്കൻ കോമിക്ക് പ്രസിദ്ധീകരണമാണ് ആർച്ചീ കോമിക്സ്. ആർച്ചീ ആൻഡ്രൂസ്, ബെറ്റി കൂപ്പർ, വെറോണിക്ക ലോഡ്ജ്, റെഗ്ഗി മാന്റിൽ, ജഗ്ഗ് ഹെഡ് എന്നു വിളിക്കുന്ന ഫോർസിത്ത് ജോൺസ് എന്നീ കൌമാരക്കാരെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ആർച്ചീ കോമിക്സ് പരമ്പര ലോകപ്രശസ്തമാണ്. ഈ കഥാപാത്രങ്ങളെ സൃഷ്ടിച്ചത് ജോൺ എൽ ഗോൾഡ് വാട്ടർ ആണ്. ഇവരുടെ കഥകളെഴുതിയത് വിക് ബ്ലൂമും ഇവരെ വരച്ചത് ബോബ് മൊണ്ടാനയുമാണ്.
കഥാപാത്രങ്ങൾ
[തിരുത്തുക]ആർച്ചിയുടെ സംഘം (പ്രധാന കഥാപാത്രങ്ങൾ)
[തിരുത്തുക]- ആർച്ചിയെന്ന് വിളിക്കുന്ന ആർച്ചിബാൾഡ് ആൻഡ്രൂസ്, കോമിക്സിലെ കേന്ദ്ര കഥാപാത്രം. പെൺകുട്ടികളുമായി അടുപ്പം കൂടാൻ വളരെ ഉത്സാഹം കാണിക്കുന്ന ചുവന്ന തലമുടിക്കാരൻ. അബദ്ധം നിറഞ്ഞ ആർച്ചിയുടെ പെരുമാറ്റവും ചെയ്തികളും സ്വതവെ എന്തെങ്കിലും അപകടങ്ങളൊ നാശനഷ്ടങ്ങളൊ ഉണ്ടാക്കും.
- ബെറ്റി എന്ന് വിളിക്കുന്ന എലിസബത്ത് കൂപ്പർ, സ്വർണ്ണത്തലമുടിയുള്ള അടുത്ത വീട്ടിലെ പെൺകുട്ടി. നല്ല ഒരു വിദ്യാർത്ഥിനി, പാചകക്കാരി, കായികതാരം, വണ്ടിയുടെ മെക്കാനിക് ഒക്കെയാണ് ബെറ്റി. ആർച്ചിയുടെ സ്നേഹത്തിന് വേണ്ടി എപ്പോഴും ഉത്കണ്ഠപ്പെടുന്നു.
- റോണി / റോൺ എന്നു വിളിക്കുന്ന വെറോണിക്ക ലോഡ്ജ്, പണക്കാരിയായ, അതു മൂലം വഷളായ കറുത്ത തലമുടിക്കാരി. ചിലപ്പോൾ നല്ലവൾ, ചിലപ്പോൾ അഹങ്കാരി. ബെറ്റിയുടെ ആത്മസഖി. പക്ഷെ ആർച്ചിയുടെ സ്നേഹം നേടുന്ന കാര്യത്തിൽ ബെറ്റിയുടെ എതിരാളി.
- ജഗ്ഗ് ഹെഡ് എന്നു വിളിക്കുന്ന ഫോർസിത്ത് പെൻഡിൽടൺ ജോൺസ് മൂന്നാമൻ, ആർച്ചിയുടെ ഉറ്റമിത്രം. ഹാസ്യാത്മകമായി മറ്റുള്ളവരെ വിമർശിക്കുന്ന ജഗ്ഗ് ഹെഡ് വായനക്കാരിൽ വളരെ വേഗം ചിരിപടർത്തുന്നു. പെൺകുട്ടികളോട് ഒരു താല്പര്യവും കാണിക്കാത്ത മടിയനായ ജഗ്ഗ് ഹെഡ് ഭക്ഷണകാര്യങ്ങളിൽ അതീവ തല്പരനാണ്. എന്നിരുന്നാലും അവൻ വളരെ ബുദ്ധിമാനും പല മേഖലകളിലും വളരെ അറിവുള്ളവനുമാണ്.
- റെഗ്ഗിയെന്ന് വിളിക്കുന്ന റെജിനാൾഡ് മാന്റിൽ, ഏറിയ ആത്മ വിശ്വാസമുള്ള, സ്വയം പുകഴ്ത്തുന്ന പ്രാവർത്തിക ഫലിതങ്ങളിൽ പ്രാവീണ്യം കാണിക്കുന്നവൻ. കായികമേഘയിലും വെറോണിക്കയുടെ സ്നേഹം നേടുന്നതിലും ആർച്ചിയുടെ എതിരാളി.
മാതാപിതാക്കൾ (പ്രധാന കഥാപാത്രങ്ങളുടെ)
[തിരുത്തുക]- ഹിറാം ലോഡ്ജ്, വെറോണിക്കയുടെ കോടീശ്വരനായ അച്ഛൻ. ആർച്ചിയുടെ സാന്നിദ്ധ്യം അദ്ദേഹം ഭയ്ക്കുന്നു കാരണം ഒരുപാട് നാശനഷ്ടങ്ങളുണ്ടാക്കുന്നു ആർച്ചി അദ്ദേഹത്തിന്.
- ഹെർമിയോൺ ലോഡ്ജ്, വെറോണിക്കയുടെ അമ്മ. ദാന ധർമ്മ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്നു.
- ഫ്രെഡ് എന്നു വിളിക്കുന്ന ഫ്രെഡറിക്ക് ആൻഡ്രൂസ്, കഷണ്ടിയും കുടവയറുമുള്ള പരിഷ്കാരം കുറഞ്ഞ ആർച്ചിയുടെ അച്ഛൻ.
- മേരി ആൻഡ്രൂസ്, ആർച്ചിയുടെ അമ്മ. ഒരു സാധാരണ അമേരിക്കൻ വീട്ടമ്മ.
- ഹാൾ കൂപ്പർ, ബെറ്റിയുടെ അച്ഛൻ. കഠിനാധ്വാനിയായ ഔഷധവ്യാപാരി.
- ആലിസ് കൂപ്പർ, ബെറ്റിക്ക് ശ്രദ്ധയും പ്രചോദനവും നൽകുന്ന അമ്മ.
- ഫോർസിത്ത് പെൻഡിൽടൺ ജോൺസ് ജൂനിയർ, ജഗ്ഗ് ഹെഡ്ഡിന്റെ അതേ ഛായയുള്ള അച്ഛൻ. ആകെ വ്യത്യാസം കുറച്ച് പ്രായവും കഷണ്ടിയും ഉണ്ടെന്നത്.
- ഗ്ലാഡിസ് ജോൺസ്, ജഗ്ഗ് ഹെഡ്ഡിന്റെ അമ്മ
ആർച്ചിയുടെ മറ്റു കൂട്ടുകാർ
[തിരുത്തുക]- മൂസ് / ബിഗ് മൂസ് എന്ന് വിളിക്കുന്ന മർമഡ്യൂക്ക് മേസൺ, ശക്തിമാനും ദൃഢഗാത്രനുമായ മികച്ച കായികതാരം. പഠനകാര്യങ്ങളിൽ വളരെ മോശം.കാമുഖിയായ മിഡ്ജിന്റെ കാര്യത്തിൽ വളരെ സ്വാർത്ഥൻ. ആരെങ്കിലും മിഡ്ജിനോട് മിണ്ടാൻ ശ്രമിച്ചാൽ അവൻ മൂസിന്റെ ഇടിയേൽക്കേണ്ടി വരും.
- മിഡ്ജ് ക്ലമ്പ്, മൂസിന്റെ കാമുഖി. മൂസ് കാണിക്കുന്ന അമിത സംരക്ഷണത്തിൽ അമർഷം.
- ഡിൽട്ടൺ ഡോയിലി, അതിബുദ്ധിമാനും ശാസ്ത്രത്തിൽ മികച്ച അറിവുള്ളവനുമായ ഉയരം കുറഞ്ഞ ബുദ്ധിജീവി. പല പുതിയ കണ്ടുപിടിത്തങ്ങളും നടത്തിയിട്ടുണ്ട്.
- ചക്ക് ക്ലേട്ടൺ, നീഗ്രോ വംശജനായ കായികതാരവും കാർട്ടൂണിസ്റ്റും.
- നാൻസി വുഡ്സ്, നീഗ്രോ വംശജയായ ചക്കിന്റെ കാമുഖി.
കോളെജ് അധികൃധർ
[തിരുത്തുക]ആർച്ചിയും സംഘവും പഠിക്കുന്ന റിവർഡെയിൽ ഹൈ എന്ന കോളെജിലെ അദ്ധ്യാപകരും മറ്റ് ജോലിക്കാരും.
- വാൽഡോ വെതർബീ, ബീ എന്ന് കുട്ടികൾ കളിയാക്കി വിളിക്കുന്ന പ്രിൻസിപ്പാൾ. കുടവയറുള്ള ബീയുടെ സ്ഥിരം വേഷം ഒരു ചാണകപ്പച്ച നിറമുള്ള കോട്ടും സ്യൂട്ടുമാണ്. ആർച്ചി അദ്ദെഹത്തിന് ഒരു തലവേദനയാണ്.
- ജെറാൾഡിൻ ഗ്രണ്ടി, റിവർഡെയിൽ ഹൈയ്യിലെ ഒരധ്യാപിക. വയസ്സായ അവർക്ക് വെളുത്ത മുടിയാണ്. ജിമ്മും രസതന്ത്രവും ഒഴിച്ചു മറ്റെല്ലാം അവർ പഠിപ്പിക്കും. മിക്ക കുട്ടികൾക്കും അവരെ പ്രിയമാണ്.
- പ്രൊഫസ്സർ ബെഞ്ചമിൻ ഫ്ലൂട്ട്സ്നൂട്ട്, രസതന്ത്രത്തിന്റെ അദ്ധ്യാപകൻ. മെലിഞ്ഞ കറുത്ത കോട്ടും സ്യൂട്ടും കോട്ടും ഇടുന്ന ഫ്ലൂട്ട്സ്നൂട്ട് നല്ലൊരു അദ്ധ്യാപകനാണ്.
- കോച്ച് ക്ലീറ്റ്സ്, കായിക വിദ്യാഭ്യാസ തലവൻ. അദ്ദേഹം ഫുട്ബോളും(അമേരിക്കൻ) ബെയ്സ്ബോളും മാത്രമെ പഠിപ്പിക്കാറുള്ളൂ.
- കോച്ച് ഫ്ലോയ്ഡ് ക്ലേട്ടൺ, ചക്കിന്റെ അച്ഛൻ, ബാസ്ക്ക്റ്റ്ബോൾ കോച്ച്.
- ബർണിസ് ബീസ്ലി, കാന്റീനിലെ അസഹിഷ്ണുത കാണിക്കുന്ന പാചകക്കാരി. അവരുടെ പാചകത്തിൽ ജഗ്ഗ് ഹെഡ്ഡിനു മാത്രമാണ് താല്പര്യം.
- സ്വെൻസൺ, സ്വീഡൻ കാരനായ കോളജ് സൂക്ഷിപ്പുകാരൻ. കോളജ് സമയത്തിനു ശേഷം സ്വെൻസൺ അവിടം വൃത്തിയാക്കുന്നു. ഒരു മെക്കാനിക് കൂടിയാണ് അദ്ദേഹം.
മറ്റ് കഥാപാത്രങ്ങൾ
[തിരുത്തുക]- പോപ്പ് എന്നു വിളിക്കുന്ന ടെറി ടെയ്റ്റ്, ചോക്ക്ലിറ്റ് ഷോപ്പ് എന്ന ഐസ്ക്രീം പാർലറിന്റെ മുതലാളി. ഈ ഐസ്ക്രീം പാർലറാണ് ആർച്ചിയുടെയും സംഘത്തിന്റെയും പ്രധാനതാവളം.
- ജെല്ലി ബീൻ, ജഗ്ഗ് ഹെഡ്ഡിന്റെ അനുജത്തി.
- ഹോട്ട് ഡോഗ്, ജഗ്ഗ് ഹെഡ്ഡിന്റെ ബുദ്ധിമാനായ നായ.