ആപ്റ്റിറ്റൂഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aptitude (software) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആപ്റ്റിറ്റൂഡ്
ആപ്റ്റിറ്റൂഡ്
വികസിപ്പിച്ചത്ഡാനിയൽ ബുറോസ്
Stable release
0.6.4 / മേയ് 15, 2011; 12 വർഷങ്ങൾക്ക് മുമ്പ് (2011-05-15)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC++
ഓപ്പറേറ്റിങ് സിസ്റ്റംഗ്നു ലിനക്സ്, ഐഓഎസ്
പ്ലാറ്റ്‌ഫോംഡെബിയനും ഉപവിതരണങ്ങളും
തരംപാക്കേജ് മാനേജർ
അനുമതിപത്രംഗ്നു ജിപിഎൽ
വെബ്‌സൈറ്റ്packages.debian.org/aptitude

അഡ്വാൻസ്ഡ് പാക്കേജിംഗ് ടൂളിനുള്ള ഒരു ഫ്രണ്ട് എൻഡാണ് ആപ്റ്റിറ്റൂഡ് (ആംഗലേയം : aptitude). ഇത് കമാന്റ് ലൈനിലാണ് പ്രവർത്തിക്കുന്നതെങ്കിലും ഗ്രാഫിക്കൽ സോഫ്റ്റ്വെയറിന്റെ ചില സവിശേഷതകൾ കാണിക്കും. സോഫ്റ്റ്വെയറുകൾ തിരയാനും ഇൻസ്റ്റാൾ ചെയ്യാനും ഒഴിവാക്കാനും ആപ്റ്റിറ്റൂഡ് സഹായിക്കുന്നു. ആപ്ടിനു വേണ്ടിയാണ് നിർമ്മിച്ചതെങ്കിലും ആർപിഎമ്മിനും ഇപ്പോൾ ലഭ്യമാണ്.

ചരിത്രം[തിരുത്തുക]

1999ലാണ് ആപ്റ്റിറ്റൂഡ് നിർമ്മിക്കപ്പെടുന്നത്. ആ സമയത്ത് ആപ്റ്റിനു രണ്ട് കമാന്റ് ലൈൻ ഫ്രണ്ട് എൻഡുകൾ ലഭ്യമായിരുന്നു. ഡിസെലക്ടും , കൺസോൾ-ആപ്ടും. ഡിസെലക്ടായിരുന്നു, ആപ്റ്റ് നിർമ്മിച്ചകാലം മുതലുള്ള ഫ്രണ്ട് എൻഡ്. കൺസോൾ-ആപ്റ്റ് , ഡിസെലക്ടിനുള്ള ബദലായും കണക്കാക്കപ്പെട്ടിരുന്നു. കൺസോൾ-ആപ്ടുമൊത്ത് ഉപയോഗിക്കാൻ വേണ്ടിയാണ് ആപ്റ്റിറ്റൂഡ് നിർമ്മിക്കപ്പെട്ടത്.

ആപ്റ്റിറ്റൂഡിന്റെ ആദ്യവേർഷനായ 0.0.1 പുറത്തിറങ്ങിയത് 1999 നവംബർ 18നായിരുന്നു. ഈ വേർഷനിൽ പാക്കേജുകൾ കാണാനുള്ള സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 0.0.4എ വേർഷനോടു കൂടി സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യാനും ഒഴിവാക്കാനുമുള്ള സൗകര്യങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു. ഇത് ഡെബിയൻ 2.2നു ഒപ്പമാണ് പുറത്തിറങ്ങിയത്. 2000ത്തിൽ ജിടികെ+, ക്യൂട്ടി എന്നീ ഫ്രെയിം വർക്കുകളുടെ സ്വാധീനം മൂലം ആപ്റ്റിറ്റൂഡ് പുനർനിർമ്മികപ്പെട്ടു.

കമാന്റുകൾ[തിരുത്തുക]

ഗ്രാഫിക്കൽ സോഫ്റ്റ് വെയറിന്റെ ചില പ്രത്യേകതകൾ കാണിക്കുമെങ്കിലും ആപ്റ്റിറ്റൂഡ് ഒരു കമാന്റ് ലൈൻ സോഫ്റ്റ് വെയർ തന്നെയാണ്. ആപ്റ്റിറ്റൂഡിലെ പ്രധാന കമന്റുകൾ താഴെ കൊടുത്തിരിക്കുന്നു.[1]

  • കമാന്റുകളിൽ ഓരോ ഭാഗവും സൂചിപ്പിക്കുന്നുത് ഈ രീതിയിലാണ്. അത് നടത്തപ്പെടുന്ന ഫയലും ഉൾപ്പെടുത്തിയിരിക്കുന്നു.
# aptitude action [arguments...]
  • കമ്പ്യൂട്ടറിലെ എല്ലാ പാക്കേജുകളുടെയും പട്ടിക പുതുക്കാൻ sources.list
# aptitude update
  • ലഭ്യമായ എല്ലാ അപ്ഡേറ്റുകളും ഇൻസ്റ്റാൾ ചെയ്യാൻ aptitude dist-upgrade
# aptitude dist-upgrade
  • നിലവിലുള്ളവ ഒഴിവാക്കാതെ നടത്താവുന്ന പുതുക്കലുകൾക്ക്. aptitude safe-upgrade
# aptitude safe-upgrade
  • dist-upgrade എന്ന കമാന്റിന്റെ അതേ പ്രവർത്തനം. aptitude full-upgrade
# aptitude full-upgrade
  • ഒരു പാക്കേജ് ഒഴിവാക്കാൻ aptitude remove
# aptitude remove package_name
  • ഒരു പാക്കേജിന്റെ എല്ലാ ഫയലുകളുമടക്കം ഒഴിവാക്കാൻ aptitude purge
# aptitude purge package_name
  • പാക്കേജുകൾ തിരയാൻ aptitude search
# aptitude search package_name
  • ഒരു പാക്കേജിനെ കുറിച്ച് ലഭ്യമായ വിവരങ്ങൾക്ക്
# aptitude show pacage_name
  • പാക്കേജുകൾ ഇൻസ്റ്റാൾ ചെയ്യാൻ aptitude search
# aptitude install package_name
  • പ്രശ്നത്തിലായ പാക്കേജുകളെ ഒഴിവാക്കി ആദ്യം മുതൽ ഇൻസ്റ്റാൾ ചെയ്യാൻ
# aptitude install -f

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Using aptitude from the command line". Archived from the original on 2016-05-15. Retrieved 17-06-2012. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആപ്റ്റിറ്റൂഡ്&oldid=3624299" എന്ന താളിൽനിന്ന് ശേഖരിച്ചത്