ആപസ്തംബൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Apastamba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അപസ്തംബയുടെ ധർമ്മസൂത്രം കല്പസൂത്രത്തിന്റെ ഒരു ഭാഗമാണ്‌.അപസ്തംബയാണ്‌ കല്പസൂത്രവും എഴുതിയിരിക്കുന്നത്‌.അതിൽ 30 ‘പ്രശ്ന’ങൾ ഉണ്ട്‌.സാഹിത്യ പരമായി ചോദ്യങ്ങളെന്നോ പുസ്തകങ്ങളെന്നോ അതിനെ പറയാം.നന്നായി ചിട്ടപ്പെടുത്തിയും സംരക്ഷിചിട്ടുമാണ്‌ ധർമ്മസൂത്രത്തിന്റെ ഇന്നത്തെ അവസ്ഥ.ഈ ‘പ്രശ്ന’ങളിൽ ശ്രൗതസൂത്രവും അതിനു ശേഷം മന്ത്രപഥവുമുണ്ട്‌.അവയിൽ ഗ്രഹ അനുഷ്ഠാനങ്ങളും അനുഷ്ഠാന നിയമങ്ങളുടെ സഞ്ചയവുമാണ്‌.ഗ്രഹ്യസൂത്രത്തിൽ ഗ്രഹ അനുഷ്ഠാനങ്ങളും.അവയി അവസാനത്തെ സുൽവ സൂത്രത്തിൽ വൈദിക കർമ്മത്തിൽ വേണ്ട ജ്യോമിതിയുടെ തത്ത്വങ്ങളും വിവരിക്കുന്നു.

കർത്തൃത്വവും ജീവിതവും[തിരുത്തുക]

അപസ്തംബ ഒരു ബ്രാഹ്മണ കുടുംബത്തിലാണ്‌ ജനിച്ചത്‌.വേദത്തിലെ തൈത്തിരിയ വിഭാഗമായ കൃഷ്ണ യജൂർവേദം അദ്ദേഹം പഠിച്ചു.കല്പസൂത്രം മുഴുവനായി എഴുതിയത്‌ ഇദ്ദേഹമാണനാണ്‌ വിശ്വാസം.കെൻ(Kane) പറയുന്നതെന്തെന്നാൽ “കല്പസൂത്രം മുഴുവനായി അപസ്തംബ എഴുതി എന്നതിൽ പല പണ്ഡിതന്മാരും പല അഭിപ്രായമാണ്‌ പറഞ്ഞിരിക്കുന്നത്.മാത്രമല്ല ധർമ്മസൂത്രം എഴുതിയത് ബി.സി 450-350 ഇടയ്ക്കാണ്‌” എന്നാണ്‌.

ഭാഷ്യം[തിരുത്തുക]

ധർമ്മസൂത്രത്തിന്റെ ചില പ്രാചീന ഭാഷ്യങ്ങളും എഴുതിയിടുണ്ട്.അവയിൽ ഏറ്റവും പ്രശസ്തവും കണ്ടുകിട്ടിയ ഒരേ ഒരു ഭാഷ്യമാണ്‌ ഹരദത്ത എഴുതിയത്.അദ്ദേഹം അപസ്തംബയുടെ ഗ്രഹ്യസൂത്രവും മന്ത്രപഥവും ഗൗതമന്റെ ധർമ്മസുത്രത്തിനും ഭാഷ്യങ്ങൾ ഴുതി.ഹരദത്ത ഒരു ദക്ഷിണ ഇന്ത്യക്കാരനായിരുന്നു.കെനിന്റെ അഭിപ്രായത്തിൽ 1100-1300 ഇടയ്ക്കാണ്‌ ഇദ്ദേഹം ജീവിച്ചിരുന്നത്.

പുസ്തകങ്ങൾ[തിരുത്തുക]

ധർമ്മസൂത്രം മികച്ച രീതിയിൽ ചിട്ടപ്പെടുത്തിയതും, രണ്ടു പുസ്തകങ്ങളും ഉണ്ടായിരുന്നു.അദ്യ പുസ്തകം വിദ്യാർഥികൾക്ക് സമർപ്പിക്കപ്പെട്ടതായിരുന്നു.അതിൽ പൊതു നിയമങ്ങളും,ഉപനയനം,വിദ്യാർഥിത്വം,വീട്ടിലെക്ക് വിദ്യാർത്തിയുടെ തിരിച്ച് പോക്ക്,വേദപഠനം,പ്രണാമം,ശുദ്ധീകരണം,ആഹാരവുംവിലക്കപ്പെട്ട ആഹാരവും,നിയമനുസാര ഉപജീവനം,തപസ്സ് ഇന്നിവയെപറ്റിയാണ്‌ വിവരിക്കുന്നത്.രണ്ടാമത്തെ പുസ്തകം ഗ്രഹസ്ഥാശ്രമത്തെപറ്റി പ്രധിപാതിക്കുന്നു.ഗ്രഹസ്ഥാശ്രമിയുടെ ധർമ്മങ്ങൾ,പാരമ്പര്യസ്വത്ത്,ശവസംസ്ക്കാര തർപ്പണമെന്നിവയെപ്പറ്റിയും ചാതുർ വർണ്യത്തെപറ്റിയും രാജാവിനെപറ്റിയും പ്രതിപാധിക്കുന്നു.

പുറത്തേക്കുള്ള വഴി[തിരുത്തുക]

  • O'Connor, John J.; Robertson, Edmund F., "ആപസ്തംബൻ", MacTutor History of Mathematics archive, University of St Andrews. (discussion of his Sulbasutra)
  • Introduction to Apastamba (Hindu scriptures website)
"https://ml.wikipedia.org/w/index.php?title=ആപസ്തംബൻ&oldid=2779401" എന്ന താളിൽനിന്ന് ശേഖരിച്ചത്