അയോർട്ടോ ഇലിയാക് ഒക്ലൂസീവ് ഡിസീസ്
അയോർട്ടോയിലിയാക് ഒക്ലൂസീവ് ഡിസീസ് | |
---|---|
Plate from Gray's Anatomy showing the abdominal aorta and the common iliac arteries. | |
സ്പെഷ്യാലിറ്റി | കാർഡിയോളജി |
അബ്ഡോമിനൽ അയോർട്ട കോമൺ ഇലിയാക് ധമനിയായി മാറുന്ന ഭാഗത്ത് രക്ത സഞ്ചാരത്തിനു തടസമുണ്ടാകുന്ന അവസ്ഥയാണ് ലെറിഷ് സിൻഡ്രോം (Leriche's syndrome) എന്നു കൂടി അറിയപ്പെടുന്ന അയോർട്ടോയിലിയാക് ഒക്ലൂസീവ് ഡിസീസ് (aortoiliac occlusive disease).
ലക്ഷണങ്ങൾ[തിരുത്തുക]
പുരുഷന്മാരിൽ ഈ രോഗം മൂന്ന് ലക്ഷണങ്ങളോടെ കാണിക്കുന്നു
- തുടയിലും നിതംബത്തിലും അനുഭവപ്പെടുന്ന ക്ലോഡിക്കേഷൻ (claudication- ധമനികളിൽ ഉണ്ടാകുന്ന തടസ്സം മൂലം വ്യായാമം ചെയ്യുമ്പോൾ ഉണ്ടാകുന്ന വേദന)
- ഫെമറൽ പൾസ് കുറയുകയോ തീർത്തും ഇല്ലാതാവുകയോ ചെയ്യുക
- ഉദ്ധാരണക്കുറവ്
ഈ ലക്ഷണങ്ങൾ ഒരുമിച്ച് കാണുന്നതിനെ ലെറിഷ് സിൻഡ്രോം എന്ന് വിളിക്കുന്നു.[1] രോഗത്തിന്റെ വ്യാപനവും തീവ്രതയുമനുസരിച്ച് മാംസപേശികൾക്കുണ്ടാകുന്ന അട്രോഫി, കാലുകളിൽ മുറിവുകൾ ഉണങ്ങാാൻ താമസം, ക്രിട്ടിക്കൽ ലിംബ് ഇസ്കീമിയ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.
രോഗനിർണ്ണയം[തിരുത്തുക]
രോഗിയുടെ ശരീര പരിശോധനയിൽ ദുർബലമായ ഫെമറൽ പൾസും ആങ്കിൾ -ബ്രേക്കിയൽ ഇൻഡെക്സ് കുറഞ്ഞിരിക്കുന്നതും ശ്രദ്ധേയമായിരിക്കും. ഈ രോഗനിർണയം സ്ഥിരീകരിക്കാൻ കളർ ഡ്യൂപ്ലക്സ് സ്കാൻ വഴി സാധിക്കും. ഡിജിറ്റൽ സബ്ട്രാക്ഷൻ ആഞ്ജിയോഗ്രാഫി രോഗനിർണയത്തിനും ചികിത്സയ്ക്കും സഹായിക്കുന്ന മറ്റൊരു ഉപാധിയാണ്.[2] ശസ്ത്രക്രിയ ആവശ്യമായി വരുന്ന അവസ്ഥകളിൽ മാത്രമേ ഈ രോഗനിർണയ/ചികിത്സാ രീതി ഉപയോഗിക്കാറുള്ളൂ. [2]
ചികിത്സ[തിരുത്തുക]
ആൻജിയോപ്ലാസ്റ്റിയോ രക്തക്കുഴലിലേക്കുള്ള ബൈപാസോ വഴി രക്തക്കുഴലിനുള്ള തടസം നീക്കുകയാണ് ചികിത്സാരീതി.
- ആൻജിയോപ്ലാസ്റ്റി
- അയോർട്ടോ- ഇലിയാക് ബൈപാസ് ഗ്രാഫ്റ്റ്
- ആക്സിലറി-ബൈ-ഫെമറൽ[3] [4] [5], ഫെമറൽ-ഫെമറൽ ബൈപാസ്
ചരിത്രം[തിരുത്തുക]
ഈ അവസ്ഥ ആദ്യമായി വിവരിച്ചത് 1914-ൽ റോബർട്ട് ഗ്രഹാം ആണ്. [6] [7] 18ആം നൂറ്റാണ്ടിൽ ജോൺ ഹണ്ടർ അതിറോ സ്ക്ലീറോസിസ് ബാധിച്ച അയോർട്ടിക് ബൈഫർക്കേഷൻ ശവച്ഛേദനം ചെയ്തത് ഹണ്ടേറിയ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ മൂന്ന് ലക്ഷണങ്ങളുടെ കൂട്ടമായി ഇതിനെ രേഖപ്പെടുത്തിയത് റെനെ ലെറിഷ് എന്ന ഫ്രെഞ്ച് സർജനാണ്. [8] ഈ രോഗം ബാധിച്ച 30 വയസുള്ള ഒരു രോഗി ചികിത്സയ്ക്ക് ശേഷം വേദന കൂടാതെ നടന്നതും ഉദ്ധാരണ ശേഷി തിരികെ കിട്ടിയതും ലെറിഷ് രേഖപ്പെടുത്തി. [9]
ഇതും കാണുക[തിരുത്തുക]
- ക്ലോഡികേഷൻ
- പെരിഫറൽ ആർട്ടറിയൽ ഡിസീസ്
അവലംബങ്ങൾ[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-05-27. Retrieved 2019-05-21.
- ↑ 2.0 2.1 F. Charles Brunicardi; Dana K. Andersen; Timothy R. Billiar (5 June 2014). Schwartz's Principles of Surgery, 10th edition. McGraw-Hill Education. ISBN 978-0-07-180092-1.
- ↑ McKinsey JF (1995). "Extra-anatomic reconstruction". Surg. Clin. North Am. 75 (4): 731–40. PMID 7638717.
- ↑ "Axillofemoral bypass graft in a spinal cord injured patient with impending gangrene". The Journal of the American Paraplegia Society. 17 (4): 171–6. 1994. PMID 7869060.
- ↑ McKinsey JF (1995). "Extra-anatomic reconstruction". Surg. Clin. North Am. 75 (4): 731–40. PMID 7638717.
- ↑ Graham, Robert (1814). "Case of Obstructed Aorta". Med. Chir. Tr. 5: 297.
- ↑ JAWOR, WJ; PLICE, SG (10 May 1952). "Thrombotic obliteration of the abdominal aorta; report of a case". Journal of the American Medical Association. 149 (2): 142–3. doi:10.1001/jama.1952.72930190007009b. PMID 14917575.
- ↑ synd/2747 at Who Named It?
- ↑ Leriche, R; Morel, A (February 1948). "The Syndrome of Thrombotic Obliteration of the Aortic Bifurcation". Annals of Surgery. 127 (2): 193–206. doi:10.1097/00000658-194802000-00001. PMC 1513778. PMID 17859070.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
തരംതിരിവ് | |
---|---|
ബാഹ്യ റിസോഴ്സുകൾ |