ആന്റണി മിത്രദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Antony Mithradas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മലയാളം തമിഴ് ചലച്ചിത്രസംവിധായകനായിരുന്നു ആന്റണി മിത്രദാസ്. ഒരു സിംഹള ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഡോക്ടർ അനിലാനന്ദിന്റെയും ശ്രീമതി മാധാവച്ചി അമ്മാളിന്റെയും മകനായി 1930 നവംബർ 3-ന് മധുരയിൽ ജനിച്ചു. മദിരാശി യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എ. ബിരുദം കരസ്ഥമാക്കി.[1] ദയാളൻ എന്ന തമിഴ് ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. നസീറിനെ നായകനാക്കി സംവിധാനം ചെയ്ത അവകാശി വൻവിജയമായിരുന്നു. കൂടാതെ ബാല്യകാല സഖി, ഹരിശ്ചന്ദ്ര എന്നീ മലയാളചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ : എലിസബത്ത്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആന്റണി_മിത്രദാസ്&oldid=3968816" എന്ന താളിൽനിന്ന് ശേഖരിച്ചത്