കണ്ണിന്റെ ആന്റീരിയർ ചേമ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anterior chamber എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ണിന്റെ ആന്റീയർ ചേമ്പർ
മനുഷ്യനേത്രത്തിന്റെ മുൻഭാഗം, വലതുവശത്ത് ആന്റീരിയർ ചേമ്പർ അടയാളപ്പെടുത്തിയിരിക്കുന്നു.
മനുഷ്യ നേത്രത്തിന്റെ സ്കീമാറ്റിക് ഡയഗ്രം.
Details
Systemവിഷ്വൽ സിസ്റ്റം
Identifiers
Latincamera anterior bulbi oculi
Acronym(s)AC
MeSHD000867
TAA15.2.06.003
FMA58078
Anatomical terminology

കണ്ണിലെ ഐറിസിനും കോർണിയയ്ക്കും ഇടയിലുള്ള അക്വസ് ഹ്യൂമർ നിറഞ്ഞ അറയാണ് ആന്റീരിയർ ചേമ്പർ.[1] ഹൈഫീമ, ആന്റീരിയർ യൂവിയൈറ്റിസ്, ഗ്ലോക്കോമ എന്നിവ ആന്റീരിയർ ചേമ്പറുമായി ബന്ധപ്പെട്ട അസുഖങ്ങളാണ്. ഹൈഫീമയിൽ, രക്തസ്രാവത്തിന്റെ ഫലമായി ആന്റീരിയർ ചേമ്പറിൽ രക്തം നിറയുന്നു, സാധാരണയായി മൂർച്ചയുള്ള വസ്തുക്കൾ കൊണ്ട് കണ്ണിന് പരിക്കേറ്റാൽ ഇത് ഉണ്ടാകാം. ഐറിസിനെയും സീലിയറി ബോഡിയേയും ബാധിക്കുന്ന ഒരു അസുഖമാണ് ആന്റീരിയർ യുവിയൈറ്റിസ്. ഇത് മൂലം ആന്റീരിയർ ചേമ്പറിൽ ഇൻഫ്ലമേറ്ററി ലക്ഷണങ്ങൾ ഉണ്ടാകും. ഗ്ലോക്കോമയിൽ, ട്രാബെക്കുലർ മെഷ്വർക്കിൽ അക്വസ് ഹ്യൂമറിന്റെ ഒഴുക്ക് തടസ്സപ്പെടുന്നതിന്റെ ഫലമായി ഇൻട്രാഒക്യുലർ മർദ്ദം വർദ്ധിച്ച് ഒപ്റ്റിക് നാഡിക്ക് കേടുപാടുകൾ സംഭവിച്ച് ഒടുവിൽ അന്ധതയിലേക്ക് നയിക്കുന്നു.

കണ്ണിന്റെ ആന്റീരിയർ ചേമ്പറിന്റെ ആഴം 1.5 മില്ലിമീറ്റർ മുതൽ 4.0 മില്ലിമീറ്റർ വരെ വ്യത്യാസപ്പെടുന്നു. ശരാശരി ആഴം ഏകദേശം 3.0 മില്ലിമീറ്ററാണ്. പ്രായമാകുമ്പോഴും, ദീർഘദൃഷ്ടി ഉള്ള കണ്ണുകളിലും ഈ അറയുടെ ആഴം കുറയാൻ സാധ്യതയുണ്ട്. ആഴം 2.5 മില്ലിമീറ്ററിൽ താഴെയാകുമ്പോൾ ആംഗിൾ ക്ലോഷർ ഗ്ലോക്കോമയ്ക്കുള്ള അപകടസാധ്യത വർദ്ധിക്കുന്നു.

ക്ലിനിക്കൽ പ്രാധാന്യം[തിരുത്തുക]

ആഴം അളക്കൽ[തിരുത്തുക]

ആംഗിൾ ക്ലോഷർ ഗ്ലോക്കോമയുടെ അപകടസാധ്യത കണക്കാക്കുന്നതിൽ ആന്റീരിയർ ചേംബർ ഡെപ്ത് (എസിഡി) നിർണ്ണയിക്കുന്നത് പ്രധാനമാണ്. ഒരു സ്ലിറ്റ് ലാമ്പ്, അൾട്രാസൗണ്ട്, സ്കീംപ്ലഗ് ഫോട്ടോഗ്രാഫി എന്നിവയിലൂടെയുള്ള പരിശോധന ഉൾപ്പെടെ എസിഡി അളക്കുന്നതിനുള്ള വിവിധ രീതികളുണ്ട്. ഈ രീതികൾക്ക് അത്യാധുനിക ഉപകരണങ്ങളും വൈദഗ്ധ്യവും ആവശ്യമാണ്.

സ്മാർട്ട്‌ഫോൺ ഫോട്ടോഗ്രാഫി വഴി ഇസെഡ് റേഷ്യോ (EZ ratio) ഉപയോഗിച്ച് എസിഡി അളക്കുന്നതിനുള്ള ലളിതമായ ക്ലിനിക്കൽ രീതി, ഓസ്‌ട്രേലിയയിലെ മെൽബൺ സർവകലാശാലയിലെ സെന്റർ ഫോർ ഐ റിസർച്ചിൽ നിന്നുള്ള ഡോ. എഹുദ് സമീർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള പഠനം 2016 ൽ പ്രസിദ്ധീകരിച്ചു.[2]

ഇസെഡ് റേഷ്യൊ രീതി[തിരുത്തുക]

ആന്റീരിയർ ചേമ്പർ ഡെപ്ത് കണക്കാക്കാനുള്ള ഒരു മാർഗമാണ് ഇസെഡ് റേഷ്യൊ രീതി.[2] ഈ അനുപാതം കണക്കാക്കുന്നതിന് രോഗി ആദ്യം ഒരു കണ്ണ് മൂടി അകലെയുള്ള ഒരു ലക്ഷ്യത്തിലേക്ക് നോക്കുന്നു. പരീക്ഷകൻ വശത്ത് നിന്ന് വിഷ്വൽ ആക്സിസിലേക്ക് ലംബമായി തുറന്നുപിടിച്ച കണ്ണിന്റെ ഒരു ഡിജിറ്റൽ ഫോട്ടോ എടുക്കുന്നു (ചിത്രം കാണുക).

പേഴ്സണൽ കമ്പ്യൂട്ടറോ സ്മാർട്ട്‌ഫോണോ ഉപയോഗിച്ച് ഇനിപ്പറയുന്ന പാരാമീറ്ററുകൾ ഫോട്ടോഗ്രാഫിൽ അളക്കേണ്ടതുണ്ട്: 1. ലിംബസിനും (കോർണിയയ്ക്കും സ്ലീറക്കും ഇടയിലുള്ള ജംഗ്ഷൻ) കോർണിയയുടെ മുൻവശവും തമ്മിലുള്ള പിക്സൽ ദൂരം. ഈ ദൂരത്തെ Z എന്ന് വിളിക്കുന്നു. 2. ലിംബസും പ്യൂപ്പിളിന്റെ മധ്യവും തമ്മിലുള്ള പിക്സൽ ദൂരം. ഈ ദൂരത്തെ E എന്ന് വിളിക്കുന്നു. E:Z അനുപാതം E നും Z നും ഇടയിലുള്ള ഗണിത അനുപാതമാണ്.

അനുപാതം ആന്റീരിയർ ചേമ്പർ ആഴവുമായി ഇനിപ്പറയുന്ന സമവാക്യ പ്രകാരം രേഖീയമായി ബന്ധപ്പെട്ടിരിക്കുന്നു:

ആന്റീരിയർ ചേമ്പർ ഡെപ്ത് (മില്ലിമീറ്ററിൽ ) = -3.3 x ഇസെഡ് അനുപാതം + 4.2

സ്കീം‌പ്ലഗ് ഫോട്ടോഗ്രാഫിയിലൂടെ കണക്കാക്കിയ ആന്റീരിയർ ചേമ്പർ ആഴത്തിന്റെ അളവുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, +/– 0.33 മില്ലീമീറ്റർ പിശകോടെ 95% കോൺഫിഡൻസ് ഇന്റർവെലുമായി, വളരെ കൃത്യമാണ് ഈ അളവ് എന്ന് കാണിച്ചിരിക്കുന്നു.[2]

ചിത്രം 1. EZ അനുപാതം കണക്കാക്കുന്നു.
ചിത്രം 2. വ്യത്യസ്ത ആന്റീരിയർ ചേമ്പർ ഡെപ്ത് ഉള്ള കണ്ണുകൾ. പ്യൂപ്പിൾ കൂടുതൽ മുന്നോട്ട് ആയി തോന്നുന്നതിനനുസരിച്ച് ആന്റീരിയർ ചേമ്പർ ആഴം കുറഞ്ഞിരിക്കും.

ബന്ധപ്പെട്ട രോഗപ്രതിരോധ വ്യതിയാനം[തിരുത്തുക]

ആന്റീരിയർ ചേമ്പറിന്റെ ഒരു സവിശേഷത അലോജെനിക് ഗ്രാഫ്റ്റുകളോടുള്ള രോഗപ്രതിരോധ ശേഷിയാണ്. ഇതിനെ ആന്റീരിയർ ചേംബർ അസ്സോസിയേറ്റഡ് ഇമ്മ്യൂൺ ഡീവിയേഷൻ (എസി‌ഐ‌ഡി) എന്ന് വിളിക്കുന്നു, ഇത് 1981 ൽ സ്‌ട്രൈലിനും കൂട്ടരും ആണ് ഇത് അവതരിപ്പിച്ചത്.[3][4] തലച്ചോറും ടെസ്റ്റീസും പോലെ കണ്ണ് ഒരു "രോഗപ്രതിരോധ ശേഷിയുള്ള സൈറ്റ്" ആയി കണക്കാക്കപ്പെടുന്നു എന്നതിന് ഈ പ്രതിഭാസം പ്രസക്തമാണ്.

പാത്തോളജി[തിരുത്തുക]

അധിക ചിത്രങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

  1. Cassin, B.; Solomon, S. (1990). Dictionary of eye terminology. Gainesville, Fla: Triad Pub. Co. ISBN 978-0-937404-33-1.
  2. 2.0 2.1 2.2 Zamir, Ehud (2016). "A novel method of quantitative anterior chamber depth estimation using temporal perpendicular digital photography". Translational Vision Science & Technology. 5 (4): 10. doi:10.1167/tvst.5.4.10. PMC 4981489. PMID 27540496.
  3. "Induction of anterior chamber-associated immune deviation requires an intact, functional spleen". J. Exp. Med. 153 (5): 1058–67. May 1981. doi:10.1084/jem.153.5.1058. PMC 2186172. PMID 6788883.
  4. "Archived copy". Archived from the original on 2015-02-11. Retrieved 2012-07-16.{{cite web}}: CS1 maint: archived copy as title (link)

പുറം കണ്ണികൾ[തിരുത്തുക]

  • Atlas image: eye_2 at the University of Michigan Health System - "Sagittal Section Through the Eyeball"