അൻശുമാൻ ഗെയ്ക്‌വാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anshuman Gaekwad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അൻശുമാൻ ഗെയ്ക്‌വാദ്
Anshuman.JPG
Cricket information
ബാറ്റിംഗ് രീതിവലം കൈയ്യൻ
ബൗളിംഗ് രീതിവലം-കൈയ് ഓഫ് ബ്രേക്ക്
കരിയർ സ്ഥിതിവിവരങ്ങൾ
Competition ടെസ്റ്റ് ഏകദിനം
Matches 40 15
Runs scored 1985 269
Batting average 30.07 20.69
100s/50s 2/10 0/1
Top score 201 78
Balls bowled 55.4 8
Wickets 2 1
Bowling average 93.50 39.00
5 wickets in innings - 0
10 wickets in match - n/a
Best bowling 1/4 1/39
Catches/stumpings 15c 6c
ഉറവിടം: [1], 31 ഡിസംബർ 2006

അൻശുമാൻ ഗെയ്ക്‌വാദ് (ജനനം സെപ്റ്റംബർ 23, 1952) മുൻ ഇന്ത്യൻ ക്രിക്കറ്റു കളിക്കാരനും, രണ്ട് തവണ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചുമായിരുന്നു. ഇന്ത്യക്കു വേണ്ടി 40 ടെസ്റ്റ് മത്സരങ്ങളിലും 15 ഏകദിനമത്സരങ്ങളിലും ഗെയ്ക്‌വാദ് കളിച്ചിട്ടുണ്ട്.

ഫാസ്റ്റ് ബൗളിംഗിനെ മികച്ചരീതിയിൽ പ്രതിരോധിക്കാനുള്ള കഴിവ് ഗെയ്ക്ക് വാദിനുണ്ടായിരുന്നു, ഈ സവിശേഷതമൂലം അദ്ദേഹത്തിന് വന്മതിൽ എന്ന വിളിപ്പേരും ലഭിച്ചു. 1974 ഡിസംബർ 27 ന് കൊൽക്കത്തയിൽ വച്ച് വെസ്റ്റ് ഇൻഡീസിനെതിരെ ആയിരുന്നു ഗെയ്ക്‌വാദിന്റെ പ്രഥമ ടെസ്റ്റ് മത്സരം, അവസാന ടെസ്റ്റ് മത്സരവും കൊൽക്കത്തയിൽ വച്ച് 1984ന് ഇംഗ്ലണ്ടിനെതിരെ ആയിരുന്നു അവസാന ടെസ്റ്റ് മത്സരം. 40 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 30.07 ശരാശരിയോടെ 1985 റൺസാണ് ഗെയ്ക്‌വാദ് നേടിയത്, ഇതിൽ 2 ശതകങ്ങളും 10 അർദ്ധ ശതകങ്ങളും ഉൾപ്പെടുന്നു. 1982-83 കാലഘട്ടത്തിൽ ജലന്ധറിൽ പാകിസ്താനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് തന്റെ കരിയറിലെ ഏറ്റവും ഉയർന്ന സ്കോറായ 201 റൺസ് ഗെയ്ക്‌വാദ് നേടിയത്. ഏകദേശം 671 മിനിട്ടുകൾ ക്രീസിൽ നിന്നായിരുന്നു ഈ നേട്ടം.

"https://ml.wikipedia.org/w/index.php?title=അൻശുമാൻ_ഗെയ്ക്‌വാദ്&oldid=2678243" എന്ന താളിൽനിന്ന് ശേഖരിച്ചത്