ആനി നൈറ്റ്
ആനി നൈറ്റ് | |
---|---|
ജനനം | 2 November 1786 ചെംസ്ഫോർഡ്, ഇംഗ്ലണ്ട് |
മരണം | 4 November 1862 വാൾഡേഴ്സ്ബാക്ക്, ഫ്രാൻസ് |
ദേശീയത | ബ്രിട്ടീഷ് |
ഒരു ഇംഗ്ലീഷ് സാമൂഹിക പരിഷ്കർത്താവും അടിമത്വ വിരുദ്ധ പോരാളിയും ഫെമിനിസത്തിന്റെ പ്രഥമപ്രവർത്തകയുമായിരുന്നു ആനി നൈറ്റ് (2 നവംബർ 1786 - 4 നവംബർ 1862).[1] 1840 ലെ അടിമത്ത വിരുദ്ധ കൺവെൻഷനിൽ അവർ പങ്കെടുത്തു. അവിടെ സ്ത്രീകളുടെ അവകാശങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി.[1]1847-ൽ നൈറ്റ് സ്ത്രീകളുടെ വോട്ടവകാശത്തിനുള്ള ആദ്യത്തെ ലഘുലേഖ നിർമ്മിക്കുകയും 1851-ൽ ഷെഫീൽഡിൽ യുകെയിലെ ആദ്യത്തെ വനിതാ വോട്ടവകാശ സംഘടന രൂപീകരിക്കുകയും ചെയ്തു.
കുടുംബ പശ്ചാത്തലം
[തിരുത്തുക]1786-ൽ ചെൽസ്ഫോർഡിൽ ആൻ നൈറ്റ് ജനിച്ചു. ചെൽസ്ഫോർഡ് പലചരക്ക് വ്യാപാരിയായ വില്യം നൈറ്റിന്റെയും (1756–1814) ഭാര്യ പ്രിസ്‌കില്ല അലന്റെയും (1753–1829) മകളാണ്. അവരുടെ മാതാപിതാക്കളുടെ കുടുംബങ്ങൾ ക്വേക്കർമാരായിരുന്നു. അവരുടെ അംഗങ്ങളിൽ പലരും റ്റെമ്പർൻസ് പ്രസ്ഥാനത്തിലും അടിമത്ത വിരുദ്ധ പ്രസ്ഥാനങ്ങളിലും സജീവമായി പങ്കെടുത്തു.[1]
ആദ്യകാല ശ്രമങ്ങളും തടസ്സങ്ങളും
[തിരുത്തുക]1825 ൽ ഒരു കൂട്ടം ക്വേക്കർമാർക്കൊപ്പം യൂറോപ്പിൽ പര്യടനം നടത്തിയപ്പോൾ നൈറ്റ് ചെംസ്ഫോർഡ് ലേഡീസ് ആന്റി-സ്ലേവറി സൊസൈറ്റിയിൽ അംഗമായിരുന്നു. പര്യടനം ഭാഗിക കാഴ്ചകളായിരുന്നു മാത്രമല്ല നല്ല അനുഭവങ്ങളും നേടി. നൈറ്റിന് ഫ്രഞ്ച്, ജർമ്മൻ ഭാഷകളിൽ സംസാരിക്കാൻ കഴിഞ്ഞു.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 Edward H. Milligan: Knight, Anne (1786–1862). Oxford Dictionary of National Biography (Oxford: OUP, 2004) Retrieved 4 November 2010.