അന്ന ഷരിഹിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anna Sharyhina എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Anna Sharyhina
ജനനം1978
ദേശീയതUkraine
മറ്റ് പേരുകൾAnna Borysivna Sharyhina
തൊഴിൽActivist
സംഘടന(കൾ)Co-founder in NGO Woman Association Sphere and NGO Kyivpride[1]
അറിയപ്പെടുന്നത്Members of feminist and LGBT events in Kharkiv

ഉക്രൈനിയൻ ഫെമിനിസ്റ്റും എൽബിജിടി പ്രവർത്തകയുമാണ് അന്ന ബോറിസിവ്‌ന ഷരിഹിന (ജനനം: c.1978). ഖാർകിവിലെ സ്ഫിയർ വിമൻസ് അസോസിയേഷൻ എന്ന ഫെമിനിസ്റ്റ് സംഘടനയുടെയും കീവിലെ കൈവ് പ്രൈഡ് എന്ന എൻ‌ജി‌ഒയുടെയും സഹ സ്ഥാപകയുമാണ് അന്ന.[2]

ഒരു ദശകത്തിലേറെയായി ഉക്രൈനിയൻ എൽ‌ബി‌ജി‌ടി കമ്മ്യൂണിറ്റിയിലും ലെസ്ബിയൻ സംഘടനകളിലും ഷരിഹിനയും പങ്കാളിയായ വീര ചെമിഗിനയും ചേർന്നു പ്രവർത്തിക്കുന്നു. സമത്വത്തിനുവേണ്ടി അവർ ഉക്രൈനിന്റെ തലസ്ഥാനമായ കീവിൽ ആദ്യ നടത്തം സംഘടിപ്പിച്ചു. 2015-ൽ കീവിൽ നടന്ന സമത്വത്തിനായുള്ള രണ്ടാമത്തെ നടത്തത്തിൽ പോലീസ് അനുഗമിച്ചിരുന്നു. ഈ ജാഥയിൽ നിരവധി മേഖലകളിൽനിന്നുള്ള വ്യക്തിത്വങ്ങളുടെയും പൊതുജനങ്ങളുടെയും പിന്തുണ ഉണ്ടായിരുന്നു. എന്നിരുന്നാലും ജാഥക്കെതിരായ തീവ്ര വലതുപക്ഷ അക്രമം കാരണം ജാഥ 15 മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ.[2] പരിപാടിയിൽ കാവൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പത്ത് പേർക്ക് ഈ അക്രമത്തിൽ പരിക്കേറ്റു.[3]

ഷരിഹിനയുടെ ഫെമിനിസ്റ്റ് എൽബിജിടി പ്രവർത്തനം ഉക്രൈനിൽ തുടർച്ചയായ എതിർപ്പുകൾ നേരിട്ടു. ഖാർകിവിലെ ഒരു പുസ്തകശാലയിൽ എൽ‌ബി‌ജി‌ടി നീക്കങ്ങളെക്കുറിച്ച് അവർ ഒരു പ്രഭാഷണം നടത്തിയപ്പോൾ, ആ മീറ്റിംഗ് രണ്ടുതവണ മാറ്റി വെക്കേണ്ടിവന്നു. ആദ്യം ഖാർകിവിലെ നകിപെലോ പ്രസ് സെന്ററിലേക്കും തുടർന്ന് കൈവിസിന്റെ ഇസോലിയാറ്റ്സിയ സെന്ററിലേക്കും.[4] ഖാർകിവിന്റെ കമ്മ്യൂണിറ്റി സെന്ററായ പ്രൈഡ് ഹബിനെ 2018 ജൂലൈയിൽ മുഖംമൂടി ധരിച്ചെത്തിയവർ ഇരച്ചുകയറി ഹാൻഡ് ഗ്രനേഡുകൾ കൊണ്ട് ആക്രമിച്ചു. ആ കെട്ടിടം പിന്നീട് അവർ ചുവരെഴുത്ത് കൊണ്ടും മൃഗങ്ങളുടെ രക്തവും ഉപയോഗിച്ച് നശിപ്പിച്ചു. പോലീസിൽ പരാതികൾ നൽകിയിട്ടും, ആയിരത്തിലധികം പരാതികൾ ആഭ്യന്തരമന്ത്രി ആഴ്സൻ അവകോവിന് സമർപ്പിച്ചിട്ടും ആരും ഈ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടില്ല.[5][6]

2019 മാർച്ചിൽ ആദ്യ വാരത്തിൽ ഖാർകിവിൽ ഒരു വനിതാ ഐക്യദാര്ഢ്യ വാരം സംഘടിപ്പിച്ചവരിൽ ഷരിഹിനയും ഉൾപ്പെടുന്നു. എൽ‌ജിബിടിക്യു കമ്മ്യൂണിറ്റി നേതാക്കളെ കാണാതെ ഉക്രൈയ്ൻ സന്ദർശിച്ചതിന് അമേരിക്കൻ രാഷ്ട്രീയക്കാരനും അഭിഭാഷകനുമായ മൈക്ക് പോംപിയോയെ 2020 ജനുവരിയിൽ ഷരിഹിന വിമർശിച്ചു.[5][6]

അവലംബങ്ങൾ[തിരുത്തുക]

  1. "Anna Sharyhina « EuroCentralAsian Lesbian* Community". europeanlesbianconference.org. Retrieved 2020-03-11.
  2. 2.0 2.1 Claire Gaillard, Anna Sharyhina – Ukraine, Hope for the Future, Les Spread the Word, 5 October 2015. Translated by Leanne Ross.
  3. Clara Marchaud, Kyiv Pride week events to raise awareness, defend LGBTQ rights, Kyiv Post, June 8, 2018.
  4. Ganna Grytsenko, What are the real barriers to freedom of assembly in Ukraine?, openDemocracy, May 16, 2018.
  5. 5.0 5.1 Anna Nemtsova, Mike Pompeo Snubs Ukraine’s Embattled LGBTQ Community, The Daily Beast, Jan 31, 2020.
  6. 6.0 6.1 Lily Wakefield, US Secretary of State Mike Pompeo refuses to meet with LGBT activists in Ukraine, Pink News, February 1, 2020.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്ന_ഷരിഹിന&oldid=3607060" എന്ന താളിൽനിന്ന് ശേഖരിച്ചത്