അനിൽ ബിശ്വാസ്
അനിൽ ബിശ്വാസ് | |
---|---|
ജനനം | അനിൽ കൃഷ്ണ ബിശ്വാസ്[1] ജൂലൈ 7, 1914 |
മരണം | മേയ് 31, 2003 | (പ്രായം 88)
തൊഴിൽ | music composer, playback singer, actor |
സജീവ കാലം | 1932- 1975 |
ജീവിതപങ്കാളി(കൾ) | ആശാലത (??-1959), മീനാ കപൂർ (1959-2003) |
ആദ്യകാല ബംഗാളി-ഹിന്ദി സംഗീത സംവിധായകനായിരുന്നു അനിൽ ബിശ്വാസ് (7 ജൂലൈ 1914 - 31 മെയ് 2003).
ജീവിത രേഖ
[തിരുത്തുക]ഇപ്പോൾ ബംഗ്‌ളാദേശിന്റെ ഭാഗമായ ബാരിസാലിൽ ജനിച്ചു. ചെറുപ്പം മുതൽ അനുഗൃഹീതനായ തബല വായനക്കാരൻ എന്ന ഖ്യാതി നേടി. അമച്വർ നാടകരംഗത്തെ ഗായകനായിരുന്നു. വിദ്യാർഥി ജീവിതകാലത്ത് രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തനമാരംഭിച്ചു. ബംഗാളിലെ വിപ്ലവപ്രസ്ഥാനങ്ങളുമായി ബന്ധം പുലർത്തി. 1930 കളിൽ തുടർച്ചയായി ജയിൽവാസം അനുഭവിക്കേണ്ടി വന്നു. സംഗീതജ്ഞനെന്ന നിലയിലുള്ള ജോലികൾ ആദ്യമായി ഏല്പിച്ചത് കാസി നസ്‌റുൾ ഇസ്ലാം ആയിരുന്നു. കൽക്കത്തയിലെ കൊമേഴ്‌സ്യൽ നാടകങ്ങളിൽ അഭിനയിക്കുകയും, ഗാനങ്ങൾക്ക് ഈണം പകരുകയും ചെയ്തു. 1934-ൽ മുംബൈയിലെത്തി ഈസ്റ്റേൺ ആർട്ട് സിൻഡിക്കേറ്റ്, നാഷണൽ സ്റ്റുഡിയോ എന്നീ സ്ഥാപനങ്ങളിലും പിന്നീട് ബോംബെ ടാക്കീസിലും സേവനമനുഷ്ഠിച്ചു. ഗ്യാൻ മുഖർജിയുടെ കിസ്മത്തിലും മെഹ്ബൂബിന്റെ ആദ്യകാല ചിത്രങ്ങളിലും സംഗീതം കൈകാര്യം ചെയ്തതോടെ ഹിന്ദി സിനിമാരംഗത്തെ ശ്രദ്ധേയനായ സംഗീതസംവിധായകനായി. കെ.എ.അബ്ബാസിന്റെയും മഹേശ് കൗളിന്റെയും ചിത്രങ്ങൾക്കുവേണ്ടിയും പ്രവർത്തിച്ചു. ദൂരദർശന്റെ ഹംലോഗ് എന്ന പരമ്പരയ്ക്കും ഒട്ടേറെ ഫിലിംസ് ഡിവിഷൻ ഡോക്യുമെന്ററികൾക്കും സംഗീതം പകർന്നിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ Anil Biswas lyricsindia.net.