ആൻഡ്രോയ്ഡ് ഹണികോമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Android Honeycomb എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആൻഡ്രോയ്ഡ് ഹണികോമ്പ്
A version of the ആൻഡ്രോയ്ഡ് operating system
മോട്ടറോള ക്സൂമിൽ പ്രവർത്തിക്കുന്ന ആൻഡ്രോയ്ഡ് 3.2.6
നിർമ്മാതാവ്ഗൂഗിൾ
പ്രാരംഭ പൂർണ്ണരൂപംഫെബ്രുവരി 22, 2011; 13 വർഷങ്ങൾക്ക് മുമ്പ് (2011-02-22)
നൂതന പൂർണ്ണരൂപം3.2.6 / ഫെബ്രുവരി 15, 2014; 10 വർഷങ്ങൾക്ക് മുമ്പ് (2014-02-15)
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയർ[1]
Preceded byആൻഡ്രോയ്ഡ് ജിഞ്ചർബ്രെഡ്
Succeeded byആൻഡ്രോയ്ഡ് ഐസ് ക്രീം സാൻഡ്‌വിച്ച്
വെബ് സൈറ്റ്developer.android.com/about/versions/android-3.0-highlights.html
Support status
നിലവിലില്ല

2011 - ൽ പുറത്തിറങ്ങിയ, ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഒരു പതിപ്പിന്റെ കോഡ്നെയിം ആണ് ആൻഡ്രോയ്ഡ് ഹണികോമ്പ്. ആൻഡ്രോയ്ഡിന്റെ എട്ടാമത്തെ സിസ്റ്റം ആയ ഹണികോമ്പ്, വലിയ സ്ക്രീനുകളുള്ള ഉപകരണങ്ങൾക്കുവേണ്ടി (പ്രത്യേകിച്ച് ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകൾക്കുവേണ്ടി) രൂപകൽപ്പന ചെയ്യപ്പെട്ടതാണ്. എന്നാൽ ഈ പതിപ്പിന് പിന്നീട് പിന്തുണ നൽകുകയുണ്ടായില്ല. ഹണികോമ്പ് പുറത്തിറങ്ങി ഏഴ് മാസങ്ങൾക്കു ശേഷം ആൻഡ്രോയ്ഡിന്റെ അടുത്ത പതിപ്പായ ഐസ്ക്രീം സാൻഡ്‌വിച്ചും ഗൂഗിൾ പുറത്തിറക്കി. 2011 ഫെബ്രുവരി മാസത്തിൽ മോട്ടറോള പുറത്തിറക്കിയ മോട്ടറോള ക്സൂം എന്ന ഉപകരണത്തിലാണ് ആൻഡ്രോയ്ഡ് ഹണികോമ്പ് ആദ്യമായി ഉപയോഗിച്ചത്. [2][3] പുതിയ സവിശേഷതകൾ ഉൾപ്പെടുത്തിയതിനോടൊപ്പം തന്നെ, പുതിയ തരത്തിലുള്ള ഒരു ഹോളോഗ്രാഫിക് യൂസർ ഇന്റർഫേസ് കൂടി ഗൂഗിൾ, ഹണികോമ്പിൽ പരീക്ഷിക്കുകയുണ്ടായി. കൂടാതെ മൾട്ടിടാസ്കിങ്, നോട്ടിഫിക്കേഷനുകൾ, വിഡ്ജറ്റുകൾ എന്നീ സവിശേഷതകൾ കൂടി ഈ പതിപ്പിൽ ഉൾപ്പെടുത്തിയിരുന്നു. [4][5]

സവിശേഷതകൾ[തിരുത്തുക]

ആൻഡ്രോയ്ഡ് ഹണികോമ്പിൽ പുതിയതായി ഉൾപ്പെടുത്തിയ സവിശേഷതകൾ താഴെപ്പറയുന്നവയാണ്:

  • ഇ-മെയിൽ, കോണ്ടാക്ട് എന്നീ ആപ്പുകൾ രണ്ട് കളങ്ങളുള്ള യൂസർ ഇന്റർഫേസ് ഉപയോഗിക്കാൻ തുടങ്ങി.
  • ഗ്യാലറി ആപ്പിൽ, ആൽബങ്ങളും മറ്റ് ശേഖരങ്ങളും ഫുൾ-സ്ക്രീൻ രീതിയിൽ കാണാനും ഒരു ശേഖരത്തിലുള്ള മറ്റ് ചിത്രങ്ങളുടെ തമ്പ്നെയിൽ ദൃശ്യം ഒരേ സമയം കാണാനുമുള്ള അവസരം ഉപഭോക്താക്കൾക്ക് നൽകി.
  • ബ്രൗസർ ആപ്പിൽ ബ്രൗസർ വിൻഡോകൾക്കു പകരമായി ടാബുകൾ എന്നാക്കി പരിഷ്കരിക്കുകയും അജ്ഞതമാക്കിക്കൊണ്ടുള്ള ബ്രൗസിങ്ങിനായുള്ള ഇൻകൊഗ്നിറ്റോ മോഡ് ഉൾപ്പെടുത്തുകയും നിലവിലെ ബുക്ക്മാർക്കുകളെയും ചരിത്രത്തെയും ഏകീകരിച്ച രീതിയിൽ കാണാനുള്ള സജ്ജീകരണങ്ങൾ നടത്തുകയും ചെയ്തു.
  • ടാബ്‌ലെറ്റ് പോലെയുള്ള വലിപ്പം കൂടിയ ഉപകരണങ്ങളിൽ വേഗത്തിൽ ടൈപ്പ് ചെയ്യുന്നതിനായി കീബോർഡിനെ പരിഷ്കരിച്ചു.
  • മൾട്ടിടാസ്കിങ്ങിനായി റീസന്റ് ആപ്പ് എന്ന പേരിലുള്ള സംവിധാനം സൃഷ്ടിച്ചു.
  • കസ്റ്റമൈസ് ചെയ്യാവുന്ന (ഉപഭോക്താവിന്റെ ഇഷ്ടപ്രകാരം മാറ്റം വരുത്താവുന്ന) ഹോം സ്ക്രീനുകൾ ആവിഷ്കരിച്ചു (പരമാവധി അഞ്ച് സ്ക്രീനുകൾ).

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Metz, Cade (March 24, 2011). "Steve Jobs vindicated: Google Android is not open". Retrieved June 23, 2018.
  2. "What is Android 3.0 Honeycomb? - Definition from WhatIs.com". Retrieved 29 July 2016.
  3. "Google announces Android 3.1, available on Verizon Xoom today". Engadget. Engadget. Retrieved 29 July 2016.
  4. "The history of Android". Ars Technica. Retrieved September 13, 2015.
  5. John Brandon. "Android 3.0 (Honeycomb) review". TechRadar. Retrieved September 13, 2015.
മുൻഗാമി ആൻഡ്രോയ്ഡ് 3.0
2011
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ആൻഡ്രോയ്ഡ്_ഹണികോമ്പ്&oldid=2902814" എന്ന താളിൽനിന്ന് ശേഖരിച്ചത്