എം. അനന്തശയനം അയങ്കാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ananthasayanam Ayyangar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം. അനന്തശയനം അയങ്കാർ
2nd Speaker of the Lok Sabha
ഓഫീസിൽ
March 8, 1956 – April 16, 1962
പ്രധാനമന്ത്രിPandit Jawaharlal Nehru
മുൻഗാമിGanesh Vasudev Mavalankar
പിൻഗാമിSardar Hukam Singh
Member of Parliament (Lok Sabha) for Tirupathi
ഓഫീസിൽ
19511962
മുൻഗാമിNone
പിൻഗാമിC. Dass
വ്യക്തിഗത വിവരങ്ങൾ
ജനനംFebruary 4, 1891
Thiruchanoor
മരണംMarch 19, 1978
ദേശീയതIndian
രാഷ്ട്രീയ കക്ഷിIndian National Congress
തൊഴിൽPolitician

ഇന്ത്യയുടെ ദേശീയനേതാവും മുൻ ലോക്സഭാ സ്പീക്കറുമായിരുന്നു അനന്തശയനം അയങ്കാർ.

ജീവിതരേഖ[തിരുത്തുക]

1891 ഫെബ്രുവരി 4-ന് ആന്ധ്രയിലെ ചിത്തൂർ ജില്ലയിൽ, ക്ഷേത്രനഗരമായ തിരുപ്പതിക്കടുത്തുള്ള തിരുച്ചാനൂരിൽ ജനിച്ചു. നാട്ടിലും മദ്രാസ് (ചെന്നൈ) പട്ടണത്തിലുമായി വിദ്യാഭ്യാസം നടത്തി. പച്ചയ്യപ്പാസ് കോളജിൽ ചേർന്നു ബി.എ.യും മദ്രാസ് ലോ കോളജിൽ നിന്ന് ബി.എല്ലും പാസ്സായി. 1919-ൽ ചൂഡമ്മയെ വിവാഹം കഴിച്ചു. നിയമബിരുദം നേടി പൊതുജീവിതത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് ഗണിതശാസ്ത്രാധ്യാപകനായി (1912-13) ജോലിനോക്കി. തുടർന്നു സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് (1940) എട്ട് മാസത്തെ ജയിൽവാസം അനുഭവിച്ചു. കേന്ദ്ര വിദ്യാഭ്യാസ-ഉപദേശക ബോർഡംഗം, ഹരിജൻ സേവക് സമാജം പ്രസിഡന്റ്, ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചശേഷം, 1956-ൽ ഇദ്ദേഹം ലോക്സഭയുടെ ഡെപ്യൂട്ടി സ്പീക്കറായി. ജീ.വി. മാവ്ലങ്കരെ തുടർന്ന് 1957-ൽ ഇദ്ദേഹം രണ്ടാമത്തെ ലോക്സഭാധ്യക്ഷനാവുകയും 1962 വരെ തൽസ്ഥാനത്ത് തുടരുകയും ചെയ്തു. 1956-ൽ പാർലമെന്റ് അംഗങ്ങൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചൈന സന്ദർശിക്കുകയുണ്ടായി. കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷന്റെ ചെയർമാനായി 1957-ൽ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1962 മേയിൽ ബീഹാർ ഗവർണറായി. 1967 ഡിസബർ വരെ ആ സ്ഥാനം വഹിച്ചു. നമ്മുടെ പാർലമെന്റ് (Our Parliament) എന്നൊരു ഗ്രന്ഥം ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1978-ൽ ഇദ്ദേഹം അന്തരിച്ചു.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ എം. അനന്തശയനം അയങ്കാർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=എം._അനന്തശയനം_അയങ്കാർ&oldid=3774350" എന്ന താളിൽനിന്ന് ശേഖരിച്ചത്