വിശ്ലേഷകരസതന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Analytical chemistry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കൃത്രിമവും സ്വാഭാവികവുമായ രാസവസ്തുക്കളെ വേർതിരിക്കൽ, തിരിച്ചറിയൽ, അളവുനിർണയം നടത്തൽ എന്നീ പ്രക്രീയകളെക്കുറിച്ചുള്ള പഠനത്തെയാണ് വിശ്ലേഷകരസതന്ത്രം (Analytical chemistry) എന്നുവിളിക്കുന്നത്. [1] ഒരു സാമ്പിളിലെ രാസവസ്തു ഏതെന്ന് നിർണ്ണയം നടത്തുന്നതിനെ ഗുണപരിശോധന എന്നും രാസവസ്തുവിന്റെ അളവ് നിർണ്ണയിക്കുന്നതിനെ അളവുപരിശോധന എന്നും വിളിക്കും. വേർതിരിക്കൽ ഇത്തരം പരിശോധനകൾക്കു മുൻപാണ് നടത്തുന്നത്.

പരമ്പരാഗതമായ രീതിയിലും ഉപകരണങ്ങൾ ഉപയോഗിച്ചും ഇത്തരം വിശ്ലേഷണപരിശോധനകൾ നടത്തപ്പെടുന്നുണ്ട്. [2] ഊറലുകൾ (പ്രിസിപ്പിറ്റേഷൻ)‌, എക്സ്ട്രാക്ഷനുകൾ, വാറ്റൽ (ഡിസ്റ്റിലേഷൻ) എന്നിവയാണ് രാസപരിശോധകളുടെ പരമ്പരാഗത മാർഗ്ഗങ്ങളിൽ ചിലത്. നിറം, മണം, ഉരുകുകയും ബാഷ്പീകരിക്കുകയും ചെയ്യുന്ന താപനില എന്നിവ ഗുണപരിശോധനയിൽ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നുണ്ട്. യന്ത്രമാർഗ്ഗങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്.

അവലംബങ്ങൾ[തിരുത്തുക]

  1. Holler, F. James; Skoog, Douglas A.; West, Donald M. (1996). Fundamentals of analytical chemistry. Philadelphia: Saunders College Pub. ISBN 0-03-005938-0.CS1 maint: multiple names: authors list (link)
  2. Nieman, Timothy A.; Skoog, Douglas A.; Holler, F. James (1998). Principles of instrumental analysis. Pacific Grove, CA: Brooks/Cole. ISBN 0-03-002078-6.CS1 maint: multiple names: authors list (link)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിശ്ലേഷകരസതന്ത്രം&oldid=3645298" എന്ന താളിൽനിന്ന് ശേഖരിച്ചത്