അമ്നീഷ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Amnesia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഒരാളുടെ ഓർമ പൂർണ്ണമായോ ഭാഗികമായോ നഷ്ടപ്പെട്ട അവസ്ഥയാണ് അമ്നീഷ്യ.[1] മനുഷ്യമസ്തിഷ്കത്തിൽ ഓർമ്മകൾ രേഖപ്പെടുത്തുന്ന വിവിധനാഡീകേന്ദ്രങ്ങൾ ലിംബിക് വ്യവസ്ഥയിലാണുള്ളത്. ഇവിടെയുണ്ടാകുന്ന തകരാറുകളാണ് അമ്നീഷ്യ രോഗികളിൽ ഓർമ്മ നഷ്ടപ്പെടുന്നതിന് കാരണം. മാനസികവൈകല്യങ്ങളോ ക്ഷതങ്ങൾ മസ്തിഷ്കത്തിൽ വരുത്തുന്ന വൈകല്യങ്ങളോ ഇത്തരം അവസ്ഥയ്ക്ക് കാരണമാകുന്നു.

വർഗ്ഗീകരണം[തിരുത്തുക]

അമ്നീഷ്യ എന്ന മാനസികവൈകല്യത്തെ ആന്റിറോഗ്രേഡ് അമ്നീഷ്യ (Anterograde amnesia) എന്നും റിട്രോഗ്രേഡ് അമ്നീഷ്യ (Retrograde amnesia) എന്നും തരംതിരിക്കാം. ആന്റിറോഗ്രേഡ് അമ്നീഷ്യ ദീർഘകാലഓർമ്മകളുടെ തകർച്ചയെ സൂചിപ്പിക്കുന്ന അമ്നീഷ്യാ വിഭാഗമാണിത്. എന്നാൽ ദൃഢീകരിക്കപ്പെട്ട ഓർമ്മകൾ തിരിച്ചെടുക്കുന്നതിന് അനുഭവപ്പെടുന്ന വൈഷമ്യമാണ് റിട്രോഗ്രേഡ് അമ്നീഷ്യ.

ചികിത്സ[തിരുത്തുക]

ചിലയിനം ഔഷധങ്ങളും പെരുമാറ്റപരിവർത്തനങ്ങളും മാനസികചികിത്സയുമാണ് സാധാരണയായി അനുവർത്തിക്കുന്ന ചികിത്സാരീതികൾ.[2]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Amnesia." The Gale Encyclopedia of Science. Ed. K. Lee Lerner and Brenda Wilmoth Lerner. 4th ed. Vol. 1. Detroit: Gale, 2008. 182-184. Gale Virtual Reference Library.
  2. Bruckheim, Allan, "Psychotherapy a frequent amnesia treatment: [NORTH SPORTS FINAL, CN Edition", Chicago Tribune (pre-1997 Fulltext),07 Sep 1990
"https://ml.wikipedia.org/w/index.php?title=അമ്നീഷ്യ&oldid=1912901" എന്ന താളിൽനിന്ന് ശേഖരിച്ചത്