അമ്മു സ്വാമിനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ammu Swaminadhan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമ്മു സ്വാമിനാഥൻ
ദിണ്ടിഗലിൽ നിന്നുള്ള ലോകസഭാംഗം
ഓഫീസിൽ
1951–1957
പ്രധാനമന്ത്രിജവഹർലാൽ നെഹ്രു
മുൻഗാമിNone
വ്യക്തിഗത വിവരങ്ങൾ
ജനനം1894
മരണം1978
പാലക്കാട്
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിസുബ്ബരാമ സ്വാമിനാഥൻ
കുട്ടികൾമൃണാളിനി സാരാഭായി, ക്യാപ്റ്റൻ ലക്ഷ്മി
തൊഴിൽരാഷ്ട്രീയപ്രവർത്തകൻ

സ്വാതന്ത്രസമര സേനാനിയും ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭാംഗവുമായിരുന്നു അമ്മു സ്വാമിനാഥൻ അഥവാ അമ്മുകുട്ടി സ്വാമിനാഥൻ [1].

ജീവിതരേഖ[തിരുത്തുക]

1894 ഏപ്രിൽ 22ന് പാലക്കാട് ജില്ലയിലെ ആനക്കരയിലെ വടക്കത്ത് കുടുംബത്തിലാണ് ജനിച്ചത്. അച്ഛന്റെ പേര് ഗോവിന്ദ മേനോൻ എന്നായിരുന്നു. കുറെ മക്കളിൽ ഇളയവളായിരുന്നു, അമ്മു. വീട്ടിൽ നിന്ന് അനൗപചാരിക വിദ്യാഭ്യാസം കിട്ടി. ചെറുപ്പത്തിലെ അച്ഛൻ മരിച്ചു. കുറെ കുട്ടികൾ ഉണ്ടായിരുന്നതിനാൽ അവരെ വളർത്താനും കല്ല്യാണം നടത്തി അയക്കാനും അമ്മ കുറെ കഷ്ടപ്പെട്ടു.

അമ്മുവിന്റെ 13-ആം വയസ്സിൽ അന്ന് നടപ്പായിരുന്ന സംബന്ധം നടത്തി. അവരേക്കാൾ 20 വയസ്സ് മൂപ്പുള്ള ഡോ. സ്വാമിനാഥനായിരുന്നു, ഭർത്താവ്. വിവാഹത്തെ തുടർന്ന് മദ്രാസിൽ എത്തി, പൊതുപ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ത്യയിലെ ആദ്യകാല വനിതാസംഘടനയായ 'മദ്രാസ് വിമൻസ് അസോസിയേഷന്റെ' പ്രവർത്തകയായി. 1936ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രചാരണാർത്ഥം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. 1942ൽ ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. 1947ൽ രൂപീകൃതമായ കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയിൽ അംഗമായിരുന്നു. 1960 വരെ രാജ്യസഭാംഗവുമായിരുന്നു. 1978ൽ അന്തരിച്ചു. മൃണാളിനി സാരാഭായി, ക്യാപ്റ്റൻ ലക്ഷ്മി എന്നിവർ മക്കളാണ്.

വിവാഹ ജീവിതം[തിരുത്തുക]

സുബ്ബരാമ സ്വാമിനാഥൻ ഇടത്തരം തമിഴ് ബ്രാഹ്മണകുടുംബത്തിലാണ് ജനിച്ചത്. വിദ്യാഭ്യാസത്തിനും നിലവാരത്തിനു മേലേക്ക് ഉയരാനും അദ്ദേഹം വളരെ അധികം കഷ്ടപ്പെട്ടിരുന്നു.എഡ്വിൻബർഗ്ഗിലെ ലണ്ടൻ സർവകലാശാലയിൽ സ്കോളർഷിപ്പുകൊണ്ടാണ് പഠിച്ചത്. ഹാർവാഡ് സർവകലാശാലയിൽ നിന്ന് നിയമത്തിൽ ഡോക്ടറേറ്റ് നേടി.അദ്ദേഹം അവിടെ തന്നെ തുടർന്നു. മുപ്പതുകളുടെ മദ്ധ്യം വരെ സാമ്പത്തിക സ്ഥിതി അദ്ദേഹത്തെ വിവാഹം നീണ്ടു പോകുന്നയതിന് കാരണമാക്കി. അമ്മു ജീവിതത്തിലേക്ക് കടന്നു വന്നതോടെ അമ്മുവിന്റെ എല്ലാതരത്തിലുള്ള ഉന്നമനത്തിനുമായി അദ്ദേഹം ശ്രമിച്ചു. അദ്ദേഹം അമ്മുവിനെ ലണ്ടനിലെ രെജിസ്ട്രിയിൽ വച്ച് ഔപചാരികമായി വിവാഹം രജിസ്റ്റർ ചെയ്തു.

തൊഴിൽ[തിരുത്തുക]

സ്വാമിനാഥൻ അമ്മുവിന്റെ കഴിവുകളെ പ്രോൽസാഹിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനം മൂലം അവർ മഹാത്മാഗാന്ധിയുടെ അനുയായിയായി, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു അവർ ഇന്ത്യൻ നിയമസഭയിൽ അംഗമായിരുന്നു.(Constituent Assembly of India). അവർ സ്തീ ആയതുകൊണ്ടും അന്നു സ്ത്രീകൾ വിരളമായേ രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നുള്ളു എന്നതുകൊണ്ടുമാണ് ഈ സ്ഥാനം അവർക്കുകിട്ടിയത്.അവർ പ്രസംഗങ്ങൾ വായിക്കുകയും അനേകം സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. 1952ൽ മദ്രാസ് സംസ്ഥാനത്തു നിന്നുള്ള രാജ്യസഭ അംഗമായിരുന്നു. 1960 നവംബർ മുതൽ 1965 വരെ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസിഡന്റായിരുന്നു. അന്തരാഷ്ട വനിത വർഷത്തോടനുബന്ധിച്ച് 1975ൽ അവരെ ആ വർഷത്തിലെ അമ്മയായി തിരഞ്ഞെടുത്തു.

രാജ്യസഭാംഗത്വം[തിരുത്തുക]

  • 1952 : കോൺഗ്രസ് (ഐ.), മദ്രാസ് സംസ്ഥാനം
മുൻഗാമി Presidents of the Bharat Scouts and Guides
1960–1965
പിൻഗാമി


അവലംബം[തിരുത്തുക]

  1. "അഭിമുഖം". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 749. 2012 ജൂലൈ 02. Retrieved 2013 മെയ് 08. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=അമ്മു_സ്വാമിനാഥൻ&oldid=3921500" എന്ന താളിൽനിന്ന് ശേഖരിച്ചത്