അംബികാസുതൻ മാങ്ങാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ambikasuthan Mangad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അംബികാസുതൻ മാങ്ങാട്
ജനനം
തൊഴിൽകഥാകൃത്ത്, കോളേജ് അദ്ധ്യാപകൻ

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനാണ്‌ അംബികാസുതൻ മാങ്ങാട് (ജനനം: 1962 ഒക്ടോബർ)[1]. ചെറുകഥകൾക്കു പുറമെ നോവലുകളും ചലച്ചിത്രങ്ങൾക്ക് തിരക്കഥകളും എഴുതാറുണ്ട്.

ജീവിതരേഖ[തിരുത്തുക]

1962 ഒക്ടോബർ എട്ടിന് കാസർഗോഡ്ജില്ലയിലെ ബാരഗ്രാമത്തിൽ ജനിച്ചു. ജന്തുശാസ്ത്രത്തിൽ ബിരുദവും കാലിക്കറ്റ് സർ‌വ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്താര ബിരുദവും, എം.ഫിലും നേടി. ഇപ്പോൾ കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ മലയാള വിഭാഗം അദ്ധ്യാപകനായി പ്രവർത്തിക്കുന്നു[1]. കയ്യൊപ്പ് എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർ‌വ്വഹിച്ചിട്ടുണ്ട്[2].

Ambikasudhan speaking in a seminar on Endosulfan at Kanhangad

കൃതികൾ[തിരുത്തുക]

ചിന്ന മുണ്ടി (2021 OV. Vijayan സ്മാരക സാഹിത്യ പുരസ്‌കാരം -മികച്ച കഥ )

  • കുന്നുകൾ പുഴകൾ
  • എൻ‌മകജെ
  • രാത്രി
  • രണ്ടു മുദ്ര
  • ജീവിതത്തിന്റെ മുദ്ര
  • കമേഴ്സ്യൽ ബ്രേക്ക്
  • വാലില്ലാത്ത കിണ്ടി
  • ഒതേനന്റെ വാൾ
  • മരക്കാപ്പിലെ തെയ്യങ്ങൾ
  • രണ്ടു മൽസ്യങ്ങൾ
  • ഓർമ്മകളുടെ നിണബലി - നിരൂപണ ഗ്രന്ഥം

പുരസ്കാരങ്ങൾ[തിരുത്തുക]

അംബികാസുതൻ മാങ്ങാട് 2017 ഫെബ്രുവരി 5ന് കോഴിക്കോട് നടന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ
അംബികാസുതൻ മാങ്ങാട്, മുംബൈയിൽ, മാർച്ച് 2024
  • കഥാരംഗം നോവൽ അവാർഡ് - 2010 - എൻ‌മകജെ [3]
  • കാരൂർ പുരസ്കാരം - എസ്.പി.എസ്.
  • തുഞ്ചൻ സ്മാരക അവാർഡ് - കേരള സാഹിത്യ അക്കാദമി
  • അങ്കണം അവാർഡ്
  • ഇതൾ അവാർഡ്
  • ഓടക്കുഴൽ അവാർഡ് (2022-പ്രാണവായു-കഥാസമാഹാരം)

അവലംബം[തിരുത്തുക]

  1. 1.0 1.1 "അംബികാസുതൻ മാങ്ങാട്". dcbooksstore. Archived from the original on 2010-05-07. Retrieved 2010 May 4. {{cite web}}: Check date values in: |accessdate= (help)
  2. ഐ.എം.ഡി.ബി
  3. കഥാരംഗം അവാർഡ് അംബികാസുതൻ മാങ്ങാടിന്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് അംബികാസുതൻ മാങ്ങാട്

"https://ml.wikipedia.org/w/index.php?title=അംബികാസുതൻ_മാങ്ങാട്&oldid=4071244" എന്ന താളിൽനിന്ന് ശേഖരിച്ചത്