അംബിഗ്രാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ambigram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അംബിഗ്രാം എന്ന് ഇംഗ്ലീഷിൽ അംബിഗ്രാമിൽ എഴുതിയത്
അംബിഗ്രാം India and Nepal 180° ഭ്രമണ സമമിതി.

വ്യത്യസ്ത ദിശയിൽ നിന്ന് നോക്കിയാൽ ഒരേ അർത്ഥം ലഭിക്കുന്ന രീതിയിൽ വാക്കുകൾ കലാരൂപത്തിൽ എഴുതുന്നതിനെയാണ് അംബിഗ്രാം എന്ന് പറയുന്നത്. 1969ൽ ഫ്രഞ്ച് വംശജനായ അമേരിക്കൻ ഇൻഡസ്ട്രിയൽ ഡിസൈനർ റെയ്മണ്ട് ലോവി ഇംഗ്ലീഷിൽ എഴുതിയ ന്യൂ മാൻ (NEW MAN) അംബിഗ്രാം ഇപ്പോഴും ഉപയോഗത്തിലുണ്ട്. .[1][2] ജോൺ ലാങ്ടൺ, സ്‌കോട് കിം എന്നീ രണ്ടു പേർ താനാണ് 1970കളിൽ അംബ്രിഗ്രാം കണ്ടുപിടിച്ചതെന്ന് അവകാശപ്പെടുന്നുണ്ട്.[3] ആംബ്രിഗ്രാം ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചവരാണ് ഇരുവരും.

മലയാളത്തിൽ[തിരുത്തുക]

മലയാളത്തിൽ ആർട്ടിസ്റ്റ് നാരായണ ഭട്ടതിരി അംബിഗ്രാം ശൈലിയിൽ നിരവധി വാക്കുകൾ രചിച്ചിട്ടുണ്ട്.[4]

ആർട്ടിസ്റ്റ് നാരായണ ഭട്ടതിരി അംബിഗ്രാം ശൈലിയിൽ എഴുതിയ വാക്കുകൾ

അവലംബം[തിരുത്തുക]

  1. "Retrieved March 3, 2009". Raymond-loewy.un-jour.org. Archived from the original on 8 June 2009. Retrieved 2009-07-21.
  2. "Retrieved June 14, 2009". Wired.com. 2009-01-04. Retrieved 2009-07-21.
  3. Bearn, Emily (April 11, 2005). "The doodle bug". The Telegraph. Retrieved 2007-09-30.
  4. digitalpaper.mathrubhumi.com/c/14124139, മാതൃഭൂമി ദിനപത്രം, 2016 ഒക്ടോബർ 23
"https://ml.wikipedia.org/w/index.php?title=അംബിഗ്രാം&oldid=3291109" എന്ന താളിൽനിന്ന് ശേഖരിച്ചത്