ചിറ്റരത്ത
| ചിറ്റരത്ത | |
|---|---|
| ചിറ്റരത്ത | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Genus: | Alpinia |
| Species: | A.calcarata |
| Binomial name | |
| Alpinia calcarata | |
കേരളത്തിന്റെ മലയോരപ്രദേശങ്ങളിൽ വ്യാപകമായി കൃഷിചെയ്യുന്ന ഒരു സസ്യമാണ് ചിറ്റരത്ത. ചുകന്നരത്ത, ചിറ്റരത്ത, അരത്ത, സുഗന്ധവാക എന്നീ പേരുകളിൽ ഈ സസ്യം അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Alpinia calcarata) ഏലച്ചെടികൾക്ക് സമാനമായ ഇലകളാണ് ചിറ്റരത്തക്കുള്ളത്. അതിനാൽ ഏലാപർണ്ണി എന്ന സംസ്കൃതനാമത്തിലും ചിറ്റരത്ത അറിയപ്പെടുന്നു[1]. രസ്നാ എന്നും സംസ്കൃതനാമത്തിൽ ഈ സസ്യം അറിയപ്പെടുന്നു[1]. ഈ സസ്യത്തിന്റെ ജന്മദേശം മലേഷ്യ ആണ്. ഉത്തരേന്ത്യയിൽ സുഗന്ധവിളയായി ഇത് ഉപയോഗിക്കുന്നു[1].
വാതരോഗത്തിന് ആയുർവേദത്തിൽ ഉപയോഗിക്കുന്ന പ്രധാന ഔഷധം ആണിത്.[അവലംബം ആവശ്യമാണ്]
സവിശേഷതകൾ
[തിരുത്തുക]ഇഞ്ചിപോലെയാണ് ചിറ്റരത്തയുടെ കിഴങ്ങുകൾ. ഏകദേശം 1 മീറ്റർ മുതൽ 1.5 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഇതിന്റെ തണ്ടുകൾക്ക് ബലമില്ല.
നീളമുള്ളതും വീതികുറഞ്ഞതും ആയ ഇലകളാണ് ഇതിനുള്ളത്. പച്ച കലർന്ന വെള്ളനിറത്തിൽ മേടം, ഇടവം തുടങ്ങിയ മാസങ്ങളിൽ സാധാരണ പുഷ്പിക്കുന്നു[1].

ഔഷധം
[തിരുത്തുക]ചിറ്റരത്തയുടെ വേരിൽ കാംഫൈറെഡ്(Camphiride), ഗലാനിൻ(Galangin), ആല്പിനിൻ(Alpinin) എന്നീ 3 ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിന്റെ തണ്ടിൽ തൈലരൂപത്തിൽ മീഥൈൽ സിനമേറ്റ്(Methyl Cinnamate), സിൻകോൾ(Cincole), കർപ്പൂരം(Camphor), ഡി-പെനീൻ(D-pinenei) എന്നീ പദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു[1].
ആയുർവേദത്തിൽ രാസ്നാദി ചൂർണ്ണം, രാസ്നാദി കഷായം, രാസ്നശുണ്ഠാദി കഷായം എന്നിവയിൽ ഉപയോഗിക്കുന്നു.[2]രാസ്നാദി തൈലം, അശ്വഗന്ധാരിഷ്ടം, മഹാരാസ്നാദി കഷായം, രാസ്നാസപ്തകം എന്നിവയിലും ഉപയോഗിക്കുന്നു.[3]
ചിത്രശാല
[തിരുത്തുക]- ചിറ്റരത്ത