ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഋഷികേശ്
പ്രമാണം:All India Institute of Medical Sciences, Rishikesh.svg | |
ആദർശസൂക്തം | Viśvārogya Hi Dharmo Naḥ |
---|---|
തരം | പൊതുമേഖല |
സ്ഥാപിതം | 2012 |
പ്രസിഡന്റ് | സമിരാൻ നന്തി[1] |
ഡയറക്ടർ | രവി കാന്ത് |
സ്ഥലം | ഋഷികേശ്, ഉത്തരഖണ്ഡ്, ഇന്ത്യ 30°04′43″N 78°17′09″E / 30.0786773°N 78.285906°E |
വെബ്‌സൈറ്റ് | aiimsrishikesh |
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഋഷികേശ് (AIIMS ഋഷികേശ്) ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ഋഷികേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മെഡിക്കൽ കോളേജും ആശുപത്രിയുമാണ്.[2][3] ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ ഈ സ്ഥാപനം സ്വയംഭരണാധികാരത്തോടെ പ്രവർത്തിക്കുന്നു.[4] ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഈ സ്ഥാപനത്തിന്റെ പ്രസിഡന്റായി പ്രവർത്തിക്കുന്നു. ഇന്ത്യയിലെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ഒന്നുംകൂടിയാണിത്.
ചരിത്രം
[തിരുത്തുക]2012 ആഗസ്റ്റ് 27 ന് അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ഭേദഗതി) ബിൽ ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ടു. ആറ് എയിംസ് സ്ഥാപനങ്ങളെ 2012 സെപ്റ്റംബർ മുതൽ പ്രവർത്തനക്ഷമമാക്കാൻ അനുവദിച്ച സമീപകാല ഓർഡിനൻസിനേയും ഈ ബിൽ മാറ്റിസ്ഥാപിച്ചു.[5] 2012 ആഗസ്റ്റ് 30 ന് ലോക്സഭ എയിംസ് (ഭേദഗതി) ബിൽ പാസാക്കി.[6] ഇന്ത്യൻ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആറ് പുതിയ എയിംസ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പദവി ദില്ലിയിൽ നിലവിലുള്ള എയിംസിന്റെ മാതൃകയിൽ ഒരു സ്വയംഭരണ ചട്ടക്കൂടിലേയ്ക്ക് മാറ്റാൻ കേന്ദ്രത്തെ സഹായിക്കുന്നതായിരുന്നു ഈ നിർദ്ദിഷ്ട ബിൽ. 2012 സെപ്റ്റംബർ 3 ന് എയിംസ് (ഭേദഗതി) ബിൽ രാജ്യസഭയിൽ അവതരിപ്പിക്കപ്പെട്ടു.[7][8] 2012 സെപ്റ്റംബർ 4 ന് രാജ്യസഭ എയിംസ് (ഭേദഗതി) ബിൽ പാസാക്കി.[9][10] 2012 ആഗസ്റ്റിൽ എയിംസ് അക്കാദമിക് സെഷനുകൾ ആരംഭിച്ചു.[11] 2014 ഫെബ്രുവരി 10 ന് അന്നത്തെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഗുലാം നബി ആസാദ് 200 കിടക്കകളുള്ള ഒരു ആശുപത്രി എയിംസ് ഋഷികേശിൽ ഉദ്ഘാടനം ചെയ്തു.[12]
ആശുപത്രി
[തിരുത്തുക]2019 ലെ കണക്കനുസരിച്ച് എയിംസ് ഋഷികേശ് ആശുപത്രിയിൽ 880 കിടക്കകളും 15 പ്രവർത്തനസജ്ജമായ മോഡുലാർ ഓപ്പറേറ്റിംഗ് തിയേറ്ററുകളും 17 പ്രവർത്തനസജ്ജമായ സൂപ്പർ സ്പെഷ്യാലിറ്റികളും 18 സ്പെഷ്യാലിറ്റി തീയേറ്ററുകളുമുണ്ട്.[13]
മെഡിക്കൽ കോളേജും നഴ്സിംഗ് കോളേജും
[തിരുത്തുക]50 വിദ്യാർത്ഥികളുമായി എം.ബി.ബി.എസ്. കോഴ്‌സുകൾ ആരംഭിച്ച എയിംസിൽ 2020 മുതൽ പ്രതിവർഷം 125 വിദ്യാർത്ഥികളാണ് പ്രവേശനം നേടുന്നത്. ഇവിടുത്തെ നഴ്‌സിംഗ് കോളേജിൽ പ്രതിവർഷം 100 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.[14][15]
അവലംബം
[തിരുത്തുക]- ↑ "Notification of President nomination" (PDF). 31 October 2018. Retrieved 15 January 2020.
- ↑ "Aiims Bhopal to start functioning by July-Aug '12". Hindustan Times. 4 May 2012. Archived from the original on 2012-05-04. Retrieved 14 September 2012.
- ↑ "Admission for MBBS in AIIMS Rishikesh from this month". Retrieved 1 June 2018.
- ↑ Six AIIMS-like institutes to start operation by mid-Sept (4 September 2012). "Six AIIMS-like institutes to start operation by mid-Sept". The Pioneer. India. Retrieved 4 October 2012.
- ↑ Raj, Anand (27 August 2012). "Bill on AIIMS-like institutes introduced in Lok Sabha". The Hindu. New Delhi, India.
- ↑ Raj, Anand (30 August 2012). "Lok Sabha nod to AIIMS bill". The Economic times. New Delhi, India.
- ↑ "AIIMS bill moved in Rajya Sabha amid uproar". Business Standard. 3 September 2012. Archived from the original on 16 December 2012. Retrieved 3 September 2012.
- ↑ "Govt fails to get AIIMS Bill passed in Par amid din". CNN-IBN. 3 September 2012. Retrieved 3 September 2012.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Par nod to AIIMS Bill amid uproar". Business Standard. 4 September 2012. Retrieved 4 September 2012.
- ↑ "Gov Bill passed in Par amid din". The Indian Express. 4 September 2012. Retrieved 4 September 2012.
- ↑ "Six AIIMS-like institutes to start operation by mid-Sept". Daily pioneer. 4 September 2012. Retrieved 4 September 2012.
- ↑ http://www.thehindu.com/news/national/other-states/rishikesh-aiims-functional/article5674966.ece
- ↑ Ministry of Health and Family Welfare. Annual Report (PDF) (2018-2019 ed.). p. 2. Retrieved 27 July 2019.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-10-03. Retrieved 2021-05-09.
- ↑ http://pib.nic.in/newsite/PrintRelease.aspx?relid=107902