അലക്സി ചാപൈഗിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aleksey Chapygin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അലക്സി ചാപൈഗിൻ
ജനനം(1870-10-17)ഒക്ടോബർ 17, 1870
Kargopol Uyezd, Olonets Governorate, Russia
മരണംഒക്ടോബർ 21, 1937(1937-10-21) (പ്രായം 67)
Leningrad, USSR

അലക്സി പാവ്ലോവിച്ച് ചാപൈഗിൻ Chapygin (Russian: Алексе́й Па́влович Чапы́гин; 17 October [O.S. 5 October] 1870 - 21 October 1937) റഷ്യയിലെ ഒരു എഴുത്തുകാരനും സോവിയറ്റ് ചരിത്രനോവൽ പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളുമായിരുന്നു. [1]

ജീവചരിത്രം[തിരുത്തുക]

ചാപൈഗിൻ റഷ്യയിലെ കാർഗോപ്പോൾ ഉയെസ്ദ് എന്ന സ്തലത്താണു ജനിച്ചത്. കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം തന്റെ രചനകളിൽ തന്റെ ജീവിത പശ്ചാത്തലം പ്രമേയമാക്കിയിട്ടുണ്ട്. 1917ലെ റഷ്യൻ വിപ്ലവത്തിനു മുൻപു പ്രസിദ്ധീകരിച്ച Those Who Keep Aloof എന്ന കഥാസമാഹാരവും The White Hermitage എന്ന നോവലും റഷ്യയുടെ ഉത്തരദിക്കിലെ പശ്ചാത്തലത്തിലുള്ളതാണ്. [2]അദ്ദേഹത്തിന്റെ ഏറ്റവും നല്ല രണ്ടു നോവലുകൾ 17ആം നൂറ്റാണ്ടിലെ കർഷകസമരത്തെ അധികരിച്ചുള്ളതാണ്. Itinerant Folk (1934–37) and Stepan Razin (1926–27) എന്നിവയാണവ. ഇതിൽ സ്റ്റെപാൻ റാസിൻ സോവിയറ്റ് സാഹിത്യത്തിലെ ക്ലാസ്സിക് ആയി കണക്കാക്കിവരുന്നു.

സ്റ്റെപാൻ റാസിൻ Red Virgin Soil എന്ന മാസികയിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്.[3]

ഇംഗ്ലിഷ് വിവർത്തനങ്ങൾ[തിരുത്തുക]

  • Stepan Razin, Hutchinson International Authors, Ltd., London, 1946.

അവലംബം[തിരുത്തുക]

  1. Columbia Dictionary of Modern European Literature, Bédé, Edgerton, Columbia University Press, 1980.
  2. 25 Years of Soviet Russian Literature (1918-1943), Gleb Struve, Taylor & Francis, 1944.
  3. Red Virgin Soil: Soviet Literature in the 1920s, Robert A. Maguire, Northwestern University Press, 2000.
"https://ml.wikipedia.org/w/index.php?title=അലക്സി_ചാപൈഗിൻ&oldid=3116820" എന്ന താളിൽനിന്ന് ശേഖരിച്ചത്