അലെജാന്ദ്രോ ഡി ഹംബോൾട്റ്റ് ദേശീയോദ്യാനം
Alejandro de Humboldt National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() Alejandro de Humboldt National Park | |
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Cuba" does not exist | |
Location | Cuba |
Nearest city | Guantánamo |
Coordinates | 20°27′N 75°00′W / 20.450°N 75.000°WCoordinates: 20°27′N 75°00′W / 20.450°N 75.000°W |
Area | 711.38 കി.m2 (274.67 sq mi)[1] |
Type | Natural |
Criteria | ix, x |
Designated | 2001 (25th session) |
Reference no. | 839 |
State Party | Cuba |
Region | Latin America and the Caribbean |
അലെജാന്ദ്രോ ഡി ഹംബോൾട്റ്റ ദേശീയോദ്യാനം,(സ്പാനിഷ്: Parque Nacional Alejandro de Humboldt) ക്യൂബൻ പ്രവിശ്യകളായ ഹോൾഗ്വിൻ, ഗ്വാണ്ടനാമോ എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഉദ്യാനമാണ്. 1800 ലും 1801 ലും ഈ ദ്വീപ് സന്ദർശിച്ചിരുന്ന ജർമ്മൻ ശാസ്ത്രജ്ഞനായിരുന്ന അലക്സാണ്ടർ വോൺ ഹംബോൾട്റ്റിനെ അനുസ്മരിച്ചാണ് ഈ ദ്വീപ് ഈ പേരു നൽകിയിരിക്കുന്നത്. ഈ ദേശീയോദ്യാനത്തിൻറെ വലിപ്പം, ഉയരം, സങ്കീർണ്ണമായ ലിത്തോളജി, ഭൂതല വൈവിധ്യം, വംശനാശം, ഇവിടെ മാത്രം കണ്ടുവരുന്ന സസ്യജന്തു ജാല സമ്പത്ത് എന്നിവയുടെ പേരിൽ 2001 ൽ യുനെസ്കോ ഈ ഉദ്യാനത്തെ ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തി.
പാർക്കിലെ കൊടുമുടികളിൽ നിന്ന് ഒഴുകിയെത്തുന്ന ഏതാനും നദികൾ കരീബിയൻ ദ്വീപിലെ ഏറ്റവും വലിയവയാണ്. ക്യൂബിലെ ഏറ്റവും ഈർപ്പമുള്ള പ്രദേശമാണ് ഈ ഉദ്യാനം.[2] ഇത് ഈ മേഖലയിൽ ഉയർന്ന ജൈവ വൈവിധ്യം ഉണ്ടാക്കുന്നു. 711.38 കി.m2 (274.67 sq mi)[1] വിസ്തീർണ്ണമാണ് ഉദ്യാനത്തിനുള്ളത്. ഇതിൽ 685.72 കി.m2 (264.76 sq mi) കരപ്രദേശവും 22.63 കി.m2 (8.74 sq mi) ഭാഗം സമുദ്രപ്രദേശവുമാണ്. സമുദ്രനിരപ്പിൽ നിന്ന് 1,168 മീറ്റർ (3,832 അടി) വരെയാണ് എൽ ടോൾഡോ കൊടുമുടിവരെയുള്ള ഉയരം. ക്യൂബയിൽ മാത്രം സാധാരണ കണ്ടുവരുന്ന 28 സസ്യങ്ങളിൽ 16 ഉം ഈ ഉദ്യാനത്തിലാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ Dracaena cubensis, Podocarpus ekman തുടങ്ങിയവ ഉൾപ്പെടുന്നു. വിവിധയിനം തത്തകൾ, പല്ലിവർഗ്ഗങ്ങൾ, ഹമ്മിങ്ബേർഡുകൾ, വംശനാശ ഭീഷണി നേരിടുന്ന ക്യൂബൻ സൊലനോഡോൺ (ഇവിടെ മാത്രം കാണപ്പെടുന്നത്), ഹുതിയ (ഒരു തരം എലി), ഒച്ചുകൾ തുടങ്ങിയവ ജീവികളെ സാധാരണയായി ഈ ഉദ്യാനത്തിൽ കാണാവുന്നതാണ്.
അവലംബം[തിരുത്തുക]
- ↑ 1.0 1.1 National Protected Areas System of Cuba (2005). "Protected Areas". ശേഖരിച്ചത് 2009-07-09.
- ↑ Radio Habana. "Parque Nacional Alejandro de Humboldt" (ഭാഷ: സ്പാനിഷ്). മൂലതാളിൽ നിന്നും 2007-10-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-10-10.