അലസാനി നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alazani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അലസാനി നദി
Alazani River near Qakh
CountryGeorgia and Azerbaijan
Physical characteristics
പ്രധാന സ്രോതസ്സ്the Greater Caucasus Range
നദീമുഖംKura in Mingəçevir, Azerbaijan
നീളം391 km (243 mi)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി11,455 km2 (4,423 sq mi)
അലസാനി താഴ്‍വര.

അലസാനി നദി കോക്കസസിലൂടെ ഒഴുകുന്ന ഒരു നദിയാണ്. കിഴക്കൻ ജോർജിയയിലെ കുറ നദിയുടെ പ്രധാന പോഷകനദിയായി ഇത് 351 കിലോമീറ്റർ (218 മൈൽ) നീളത്തിൽ ഒഴുകുന്നു.[1] മിൻഗഷെവിർ റിസർവോയറിൽ വച്ച് കുറ നദിയുമായി ചേരുന്നതിനു മുമ്പ് ഈ നദിയുടെ ഒരു ഭാഗം ജോർജ്ജിയയും അസർബൈജാനും തമ്മിലുള്ള അതിർത്തിയുടെ ഭാഗമായി മാറുന്നു. അഖ്‍മെറ്റ ജില്ലയുടെ വടക്കുപടിഞ്ഞാറുള്ള പ്രധാന ഗിരിശിഖരത്തിൻറെ തെക്ക്, ഗ്രേറ്റർ കോക്കസിൽനിന്നാണ് അലസാനി നദി ഉത്ഭവിക്കുന്നത്. ഈ നദി പ്രാഥമികമായി തെക്കോട്ട് അഖ്‍മെറ്റ പട്ടണത്തിൻറെ ഭാഗത്തേയ്ക്കും തുടർന്ന് കഖെട്ടിയിലെ ഫലഭൂയിഷ്ടമായ അലസാനി താഴ്‍വരയിലൂടെ തെക്കുകിഴക്കുഭാഗത്തേയ്ക്കും ഒഴുകുന്നു. ജോർജിയൻ വൈൻ വ്യവസായത്തിന്റെ കേന്ദ്രമാണ് അലാസാനി മേഖല. നൂറ്റാണ്ടുകളായി പേർഷ്യൻ ആക്രമണകാരികളുടെ ഒരു പ്രവേശന കവാടവുമായിരുന്നു ഈ പ്രദേശം. ഈ നദി സഞ്ചാരികൾക്ക് റാഫ്റ്റിംഗിന് പ്രിയങ്കരമാണ്.[2]

അവലംബം[തിരുത്തുക]

  1. United Nations. Economic Commission for Europe (2007). Our Waters: Joining Hands Across Borders : First Assessment of Transboundary Rivers, Lakes and Groundwaters. United Nations Publications. p. 5. ISBN 978-92-1-116972-0. Retrieved 7 June 2017.
  2. Ajit K. Danda (2003). Asia, Land and People. Asiatic Society. pp. 278–287. ISBN 978-81-7236-140-2. Retrieved 7 June 2017.
"https://ml.wikipedia.org/w/index.php?title=അലസാനി_നദി&oldid=3827418" എന്ന താളിൽനിന്ന് ശേഖരിച്ചത്