അക്ഷയ
കേരള സർക്കാർ രൂപം നൽകിയ കമ്പ്യൂട്ടർ സാക്ഷരത പദ്ധതിയാണ് അക്ഷയ പദ്ധതി.വിവരസാങ്കേതികവിദ്യ ജനകീയമാക്കുകയും സർക്കാർ സംവിധാനങ്ങൾ ഓൺലൈനായി ജനങ്ങളിലെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കിയതാണ് ഈ പദ്ധതി.ഈ പദ്ധതി ആദ്യം ആരംഭിച്ചത് മലപ്പുറം ജില്ലയിലാണ്.മലപ്പുറം ജില്ല ഈ പദ്ധതിയിലൂടെ ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരത ജില്ലയായി മാറി [1]. ഇപ്പോൾ കേരളത്തിലെ 14 ജില്ലകളിൽ ഈ പദ്ധതി നിലവിലുണ്ട്.
ലക്ഷ്യങ്ങൾ
[തിരുത്തുക]ഓരോ കുടുബത്തിലും ഏറ്റവും കുറഞ്ഞത് ഒരാൾക്കെങ്കിലും കമ്പ്യൂട്ടർ വിദ്യാഭ്യാസം, വിവിധ സർക്കാർ നികുതികളും ബില്ലുകളും അടയ്ക്കാൻ വാർഡുതല നികുതി സ്വീകരണ കേന്ദ്രം, ഓൺലൈൻ സേവനകേന്ദ്രം, ഡിറ്റിപി സെൻറർ, വൈവിദ്ധ്യമാർന്ന കമ്പ്യൂട്ടർ കോഴ്സുകൾ എന്നിവയൊക്കെ അക്ഷയ പദ്ധതിയുടെ ലക്ഷ്യമാണ്.
മലപ്പുറത്തിന് ശേഷം കണ്ണൂർ ജില്ലയിലാണ് അക്ഷയ പദ്ധതി ആരംഭിച്ചത്. കണ്ണൂർ ജില്ല സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷര ജില്ലയായി പ്രഖ്യാപിച്ചു കഴിഞ്ഞു.
അക്ഷയ ജനസേവന കേന്ദ്രം
[തിരുത്തുക]ഇന്ന് അക്ഷയ ഇ-കേന്ദ്രങ്ങൾ ജനസേവന കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. ടെലിഫോൺ, വൈദ്യുതി, വാട്ടർ അതോറിറ്റി തുടങ്ങിയവയുടെ ബില്ലുകൾ കാലിക്കറ്റ് യൂണിവേയ്സിറ്റിയുടെ ഫീസുകൾ എന്നിവ ഇപ്പോൾ അക്ഷയ ഇ-കേന്ദ്രങ്ങൾ വഴി അടക്കാം. കൂടാതെ കച്ചവടക്കാർക്ക് വാണിജ്യ നികുതി ഇ-ഫയൽ ചെയ്യുന്നതിനുള്ള സംവിധാനം ഇവിടെ ലഭ്യമാണ്. കണ്ണൂർ ജില്ലയിലെ ചെറുകിട വ്യവസായ സംരംഭങ്ങളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കണ്ണൂർ ഇൻഡസ്ട്രി Archived 2017-09-16 at the Wayback Machine. എന്ന വെബ് പോർട്ടലിലേക്ക് വിവരങ്ങൾ നല്കുന്നത് കണ്ണൂരിലെ അക്ഷയ ഇ-കേന്ദ്രങ്ങൾ വഴിയാണ്. കേരള സർക്കാർ ആരംഭിച്ച മലയാളം കമ്പ്യൂട്ടിങ്ങ് എന്ന പരിപാടി അക്ഷയ കേന്ദ്രങ്ങൾവഴി നടപ്പിലാക്കിവരികയാണ്. കർഷകർക്ക് വൻകിട വിപണികളിലേക്ക് ഇടനിലക്കാരില്ലാതെ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിനും ഉത്പന്നങ്ങൾ ശേഖരിക്കുനനതിനും അക്ഷയ വഴി നടപ്പിലാക്കിവരുന്ന ഇ-കൃഷി സംവിധാനം ഏറെ സഹായകരമാണ്. റെയിൽവേ ടിക്കറ്റുകൾ ബുക്കുചെയ്യുന്നതിനുള്ള സംവിധാനവും ഇവിടങ്ങളിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് പരീക്ഷ ഫലം അറിയുന്നതിനും ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ അക്ഷയ കേന്ദ്രങ്ങളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ www.akshaya.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. കൂടാതെ പഞ്ചായത്തുകളെ അടിസ്ഥാനമാക്കിയും വാർത്തകൾ ഉൾപ്പെടുത്തിയും ആരംഭിച്ച ഒരു മലയാളം പോർട്ടൽ ആണ്- എന്റെ ഗ്രാമം Archived 2008-08-27 at the Wayback Machine.
ഇ-ടിസ്ട്രിക്ട് പദ്ധതി നടപ്പിലാക്കുന്നതിലൂടെ എല്ലാ സർക്കാർ സേവനങ്ങളും അക്ഷയ വഴി ചുരുങ്ങിയ സമയത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാകും. വില്ലേജ് ഓഫീസുകളിൽ നിന്നും ലഭിക്കുന്ന 23 സർട്ടിഫിക്കറ്റുകൾ അക്ഷയ വഴി ലഭ്യമാക്കിയിട്ടുണ്ട്.https://www.edistrict.kerala.gov.in/
ഫോൺ നമ്പർ : 0471 2525444
മെയിൽ : aspo.akshaya@kerala.gov.in
സ്റ്റേറ്റ് ഓഫീസ് : Akshaya State Project Office, Saankethika, IInd Floor, Vrindavan Gardens, Pattom.P.O, Thiruvananthapuram, Kerala 695004