അക്കിനേനി നാഗാർജുന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Akkineni Nagarjuna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാഗാർജുന
Actor Nagarjuna.jpg
ജനനം
അക്കിനേനി നാഗാർജുന റാവു
മറ്റ് പേരുകൾനാഗ്, യുവ സാമ്രാട്ട്
തൊഴിൽഅഭിനേതാവ്,
സംവിധായകൻ,
നിർമ്മാതാവ്
സജീവ കാലം1986 - ഇതുവരെ
ജീവിതപങ്കാളി(കൾ)അമല
വെബ്സൈറ്റ്http://www.nagfans.com/

തെലുങ്ക്, ഹിന്ദി, തമിഴ് ചലച്ചിത്രം രംഗത്തെ ഒരു നടനാണ് നാഗാർജുന എന്ന പേരിൽ അറിയപ്പെടുന്ന അക്കിനേനി നാഗാർജുന (തെലുഗ്: ఆక్కినేని నాగార్జున) (ജനനം: ഓഗസ്റ്റ് 29, 1959. തെലുങ്കിലെ തന്നെ നടനായിരുന്ന അക്കിനേനി നാഗേശ്വര റാവുവിന്റെ മകനാണ് നാഗാർജുന.

സ്വകാര്യ ജീവിതം[തിരുത്തുക]

Nagarjuna at TeachAIDS launch in 2010

നാഗാർജുന തന്റെ വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഹൈദരബാദിലാണ്. നാഗാർജുന രണ്ട് പ്രാവശ്യം വിവാഹം ചെയ്തിട്ടുണ്ട്. അവസാനമായി വിവാഹം ചെയ്തത് നടിയായ അമലയെയാണ്. രണ്ട് മക്കളുണ്ട്.

അഭിനയ ജീവിതം[തിരുത്തുക]

നാഗാർജുനയുടെ ആദ്യ ചിത്രം 1986 ലെ വിക്രം ആണ്. ഇത് ഹീറോ എന്ന ഹിന്ദി ചിത്രത്തിന്റെ പുനർ നിർമ്മാണമായിരുന്നു. പക്ഷേ ശ്രദ്ധേയമായ ഒരു ചിത്രം ശ്രീദേവി നായികയായി അഭിനയിച്ച അഖരി പോരാട്ടം എന്ന ചിത്രമാണ്.

1990ൽ നാഗാർജ്ജുന ബോളിവുഡ് ചലച്ചിത്ര രംഗത്ത് ആദ്യമായി അഭിനയിച്ച ബോളിവുഡ് ചലച്ചിത്രമായ ശിവ എന്ന ചലച്ചിത്രം വൻ വിജയമായിരുന്നു. അത് 1989ൽ രാം ഗോപാൽ വർമ്മയുടെ തെലുങ്ക് ചലച്ചിത്രമായ ശിവ എന്ന അതേ സിനിമയുടെ റിമേക്കായിരുന്നു. ഈ സിനിമയിൽ തൻ്റെ ഭാര്യയായ അമല അക്കിനേനിയും, ജെ.ഡി. ചക്രവർത്തിയും ഈ സിനിമയിൽ അഭിനയിച്ചു. പിന്നീട് 1992ൽ നാഗാർജ്ജുന അമിതാഭ് ബച്ചനോടൊപ്പം അഭിനയിച്ച ഖുദാ ഗവാ എന്ന സിനിമയിൽ ശ്രീദേവിക്കൊപ്പം ഇദ്ദേഹം അഭിനയിച്ചു. അതിനുശേഷം ഹിന്ദി-തെലുങ്ക് ഭാഷകളിലായി റീലീസ് ചെയ്ത അന്തം/ദ്രോഹി എന്ന സിനിമ വൻ വിജയമായിരുന്നു. പിന്നീട് ഇദ്ദേഹം ബോളിവുഡ് സംവിധായകനായ മഹേഷ് ഭട്ടിനൊപ്പം സഹകരിച്ച് 1995ൽ പുറത്തിറങ്ങിയ ക്രിമിനൽ എന്ന തെലുങ്ക്-ഹിന്ദി ചലച്ചിത്രം സംവിധാനം ചെയ്യുകയും അതിന് വൻ വിജയം ലഭിക്കുകയും ചെയ്തു. 1996ൽ തമിഴ് ചലച്ചിത്ര സംവിധായകനായ കെ. ഭാഗ്യരാജ് സംവിധാനം ചെയ്ത് ബോളിവുഡ് നടൻ അനിൽ കപൂർ, ശ്രീദേവി നായകരായി എത്തിയ മിസ്റ്റർ. ബെചാരാ എന്ന ചലച്ചിത്രത്തിൽ നായികയുടെ കാമുകൻ്റെ വേഷത്തിൽ ഇദ്ദേഹം അഭിനയിച്ചു.

2004 ൽ രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചു.

സിനിമ നിർമ്മാണം[തിരുത്തുക]

തന്റെ പിതാവിന്റെ ചലച്ചിത്രനിർമ്മാണ കമ്പനിയായ അന്നപൂർണ്ണ സ്റ്റുഡിയോസ് നാഗാർജുന പുനർ നവീകരിച്ചു. തെലുഗു ചലച്ചിത്ര മേഖലയിലെ ഒരു മികച്ച ചലച്ചിത്രനിർമ്മാണ കമ്പനിയാണ് ഇപ്പോൾ ഈ കമ്പനി.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അക്കിനേനി_നാഗാർജുന&oldid=3732722" എന്ന താളിൽനിന്ന് ശേഖരിച്ചത്