അകവൂർ നാരായണൻ
അകവൂർ നാരായണൻ | |
---|---|
![]() | |
ജനനം | 1929 |
മരണം | 2009 ഡിസംബർ 2 |
ദേശീയത | ![]() |
അറിയപ്പെടുന്നത് | മലയാള ഭാഷാ പണ്ഡിതനും നിരൂപകനും |
മലയാള ഭാഷാ പണ്ഡിതനും നിരൂപകനുമായിരുന്നു ഡോ. അകവൂർ നാരായണൻ (മരണം: ഡിസംബർ 2 2009).
ജീവിതരേഖ[തിരുത്തുക]
ആലുവ വെള്ളാരപ്പിള്ളിയിലെ അകവൂർ മനയിൽ 1929-ലാണ് ജനനം. കുട്ടിക്കാലത്ത് പരമ്പരാഗതരീതിയിൽതന്നെ വേദവും സംസ്‌കൃതവും ഹൃദിസ്ഥമാക്കി. ആലുവ യു.സി. കോളേജിൽ ഇന്റർമീഡിയറ്റ് പഠനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് കെമിസ്‌ട്രിയിൽ ബിരുദമെടുത്തു. തുടർന്ന് മലയാളസാഹിത്യത്തിൽ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദം. തൃശ്ശൂർ കേരളവർമ കോളേജിൽ ഒമ്പതു വർഷത്തോളം മലയാളം അദ്ധ്യാപകനായിരുന്നു. 1961-ൽ ഡൽഹിയിലെത്തിയ അദ്ദേഹം, 'ഡയറക്ടറേറ്റ് ഓഫ് ഓഡിയോ വിഷ്വൽ പബ്ലിസിറ്റി'യിൽ മലയാളം സബ് എഡിറ്ററായി. ഒരു വർഷത്തിനുശേഷം ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസർച്ചിൽ (ഐ.സി.എ.ആർ.) മലയാളം എഡിറ്ററായി. 1968-ൽ ഡൽഹി സർവകലാശാലയിലെ ആധുനിക ഭാഷാവിഭാഗത്തിൽ മലയാളവിഭാഗം അദ്ധ്യാപകനായി. 1994-ൽ വിരമിച്ചശേഷം എഴുത്തും പ്രസംഗവുമൊക്കെയായി ഡൽഹിയിലെ സാംസ്‌കാരികരംഗത്തുണ്ടായിരുന്നു.[1].
അലിഗഢ് സർവകലാശാല, പഞ്ചാബ് സർവകലാശാല, യു.പി.എസ്.സി., സി.ബി.എസ്.ഇ., യു.ജി.സി. തുടങ്ങിയ ഒട്ടേറെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഉപദേശകസമിതിയംഗമായി സേവനമനുഷ്ഠിച്ചു. മസൂറിയിലെ സിവിൽ സർവീസ് പരിശീലന അക്കാദമിയിലും ഉപദേശകനായിരുന്നു. വെൺമണി പ്രസ്ഥാനം, കഥകളിരസായനം, അകവൂരിന്റെ ലോകം, വകതിരിവ് എന്നിങ്ങനെ ഇംഗ്ലീഷിലും മലയാളത്തിലുമായി 17 പുസ്‌തകങ്ങളുടെ രചയിതാവാണ് അദ്ദേഹം. കവികോകിലം, ഉത്തരരാമചരിതം എന്നീ ആട്ടക്കഥകളും അദ്ദേഹമെഴുതി. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്[അവലംബം ആവശ്യമാണ്].
ഭാര്യ: ഗൗരി അന്തർജനം. മക്കൾ: എ.എൻ. രാജൻ, എ.എൻ. കുഞ്ഞനിയൻ, എ.എൻ. ആശ.
പ്രധാന കൃതികൾ[തിരുത്തുക]
- വെന്മണി പ്രസ്ഥാനം
- കഥകളിരസായനം
- അകവൂരിന്റെ ലോകം
- വകതിരിവ്
- വ്യക്തിവിവേകം
- കൃഷി ബോധിനി